Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറിഞ്ഞിട്ടും കേട്ട ഭാവം നടിക്കാതെ പൊലീസ്; കോവിഡ് വ്യാപനം ഏറുന്നതിനിടെ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ യോഗം വിളിച്ച് വെള്ളാപ്പള്ളി നടേശൻ; ക്ഷണിച്ചിരിക്കുന്നത് കണിച്ചുകുളങ്ങര യൂണിയന്റെ കീഴിലുള്ള നാൽപതിലധികം ശാഖകളിലെ 150 ൽ അധികം പേരെ; പ്രസിഡന്റും സെക്രട്ടറിയും അടക്കം ഭാരവാഹികൾ നിർബന്ധമായി പങ്കെടുക്കണം; തിരക്കിട്ട് യോഗം വിളിച്ചത് കെ.കെ.മഹേശന്റെ ആത്മഹത്യാക്കുറിപ്പ് വരുത്തിയ ക്ഷീണം തീർക്കാൻ

അറിഞ്ഞിട്ടും കേട്ട ഭാവം നടിക്കാതെ പൊലീസ്; കോവിഡ് വ്യാപനം ഏറുന്നതിനിടെ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ യോഗം വിളിച്ച് വെള്ളാപ്പള്ളി നടേശൻ; ക്ഷണിച്ചിരിക്കുന്നത് കണിച്ചുകുളങ്ങര യൂണിയന്റെ കീഴിലുള്ള നാൽപതിലധികം ശാഖകളിലെ 150 ൽ അധികം പേരെ;  പ്രസിഡന്റും സെക്രട്ടറിയും അടക്കം ഭാരവാഹികൾ നിർബന്ധമായി പങ്കെടുക്കണം; തിരക്കിട്ട് യോഗം വിളിച്ചത് കെ.കെ.മഹേശന്റെ ആത്മഹത്യാക്കുറിപ്പ് വരുത്തിയ ക്ഷീണം തീർക്കാൻ

ആർ പീയൂഷ്

ആലപ്പുഴ: കോവിഡ് മഹാമാരി കത്തിപടരുമ്പോൾ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ യോഗം വിളിച്ച് വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള നാൽപതിലധികം ശാഖകളുടെ ഭാരവാഹികളെയാണ് നാളെ വിളിച്ചു കൂട്ടി യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 150 ൽ അധികം ആളുകൾ പങ്കെടുക്കുമെന്നാണ് സൂചന. കോവിഡ് മാന ദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള തീരുമാനം പൊലീസ് അധികാരികൾ അറിഞ്ഞിട്ടും കേട്ടില്ലെന്ന് നടിക്കുകയാണ്. കെ.കെ മഹേശന്റെ ആത്മഹത്യയെ തുടർന്ന് ഇരുപതിൽ താഴെ ആളുകൾ പ്രതിഷേധം നടത്തിയപ്പോൾ കേസെടുത്ത പൊലീസ് ഇക്കാര്യത്തിൽ കണ്ണടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കണിച്ചു കുളങ്ങര നിവാസികൾ പറയുന്നു.

ഇന്ന് രാവിലെയാണ് കണിച്ചുകുളങ്ങര യൂണിയന്റെ കീഴിലുള്ള ശാഖാ ഭാരവാഹികൾക്ക് നാളെ യോഗം നടക്കുമെന്നുള്ള വിവരം ലഭിക്കുന്നത്. പ്രസിഡന്റും സെക്രട്ടറിയും മറ്റ് ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദ്ദേശം. കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ പറ്റി വിശദമായി ശാഖാ ഭാരവാഹികളെ ബോദ്ധ്യപ്പെടുത്താനാണ് തിടുക്കത്തിൽ യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന. ഇതിനെതിരെ കണിച്ചു കുളങ്ങരയിൽ നാട്ടുകാർ അമർഷത്തിലാണ്. കെ.കെ മഹേശന്റെ ആത്മഹത്യക്ക് കാരണക്കാരനായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യ വേദി നടത്തിയ പ്രതിഷേധത്തിനെതിരെ കേസെടുത്ത പൊലീസ് മൗനാനുവാദം നൽകിയാണ് യോഗം നടത്താൻ ഒത്താശ ചെയ്യുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. യോഗം നടക്കുമ്പോൾ പ്രതിഷേധവുമായി ദേവസ്വം ജനാധിപത്യ വേദി എത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജൂൺ 24 ന് ആണ് ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മഹേശനെ (54) കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് മന്ദിരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എസ്.എൻ.ഡി.പി. യോഗം മൈക്രോഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറിയുമാണ് മഹേശൻ. രാവിലെ പത്തുമണിയോടെ യൂണിയൻ ഓഫീസ് ജീവനക്കാരൻ ഓഫീസ് തുറക്കാനെത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. മാരാരിക്കുളം പൊലീസെത്തി വാതിൽപൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്.

മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 21 കേസുകളിൽ കെ.കെ. മഹേശൻ അഞ്ചാംപ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് മഹേശനെ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. മഹേശന്റെ ആത്മഹത്യക്കുറിപ്പും മറ്റുചില രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൈക്രോഫിനാൻസ് കേസുകളിൽ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും കാട്ടി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്കും എഴുതിയ കത്ത് മരിക്കുന്നതിന് തൊട്ടുമുമ്പായി നവമാധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധം കത്തിപടർന്നത്. എന്നാൽ പൊലീസ് ആത്മഹത്യാകുറിപ്പിൽ വെള്ളാപ്പള്ളി നടേശനാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമായി ഉണ്ടായിരുന്നിട്ടും പൊലീസ് ഇക്കാര്യത്തിൽ വെള്ളാപ്പള്ളിയെ സഹായിക്കുന്ന നിലപാടാണ് എടുത്തത്.

ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നത് വെള്ളാപ്പള്ളിക്ക് ഏറെ ക്ഷീണമുണ്ടാക്കി. കൂടാതെ സ്വന്തം നാട്ടിൽ പോലും സമുദായത്തിലെ ആളുകൾ തനിക്കെതിരെ തിരിഞ്ഞതും വലിയ അടിയായി. ഇതിന് പരിഹാരം കാണാനാണ് തിരക്കിട്ട് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി യോഗം വിളിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP