Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ മേഖലകളിലും പ്രാധിനിധ്യം ഉറപ്പിക്കാൻ ഹിന്ദുക്കൾ അംഗസംഖ്യ വർധിപ്പിക്കണം; കേരളത്തിൽ നടക്കുന്നത് ജനാധിപത്യമല്ല, മതാധിപത്യം: വിമർശകർക്ക് മറുപടി നൽകി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ ജാഥ തുടങ്ങി; ഉദ്ഘാടന വേദിയിൽ സാന്നിധ്യമായി ഹിന്ദു നേതാക്കളും സന്യാസികളും

എല്ലാ മേഖലകളിലും പ്രാധിനിധ്യം ഉറപ്പിക്കാൻ ഹിന്ദുക്കൾ അംഗസംഖ്യ വർധിപ്പിക്കണം; കേരളത്തിൽ നടക്കുന്നത് ജനാധിപത്യമല്ല, മതാധിപത്യം: വിമർശകർക്ക് മറുപടി നൽകി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ ജാഥ തുടങ്ങി; ഉദ്ഘാടന വേദിയിൽ സാന്നിധ്യമായി ഹിന്ദു നേതാക്കളും സന്യാസികളും

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുന്നതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർക്ക് മറുപടി നല്കി എസ്എൻഡിപിഎം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ ജാഥയ്ക്ക് കാസർകോട്ടു നിന്ന് തുടക്കമായി. ഇന്ന് രാവിലെയാണ് കാസർഗോഡ് ജില്ലയിൽ നിന്ന് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ സമത്വ മുന്നേറ്റ യാത്ര ആരംഭിച്ചത്.

മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ഭദ്രദീപം കൊളുത്തി നടന്ന ഉദ്ഘാടനചടങ്ങിൽ വെള്ളാപ്പള്ളി നടേശനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. ബിജെപി നേതാവ് വി മുരളീധരനും ഉദ്ഘാടന ചടങ്ങിൽ പങ്കാളിയായി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വൈകുന്നേരം കാസർകോട് വച്ച് നടന്നു. മഴ മാറ്റുചകുറച്ച പൊതുസമ്മേളനത്തിന്റെ വേദിയിൽ വെള്ളാപ്പള്ളി ഹിന്ദു സമുദായ ഐക്യത്തിന് ആഹ്വാനം ചെയ്തു. സിപിഐഎമ്മിനെയും, കോൺഗ്രസിനെയും, മുസ്ലിം ലീഗിനെയും എടുത്തുപറഞ്ഞ് വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു.

സമത്വമുന്നേറ്റ യാത്ര ഒരു സമുദായത്തിനും എതിരല്ലെന്ന് പറഞ്ഞാണ് വെള്ളാപ്പള്ളി പ്രസംഗം തുടങ്ങിയത്. ജനിച്ച മണ്ണിൽ ജീവിക്കുവാനുള്ള പോരാട്ടമാണിത്. അല്ലാതെ ആരെയും തോൽപിക്കാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല സംഘടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമുദായം അംഗസംഖ്യ വർധിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ മേഖലകളിലും പ്രാധിനിധ്യം ഉറപ്പിക്കാൻ ഹിന്ദുക്കൾ അംഗസംഖ്യ വർധിപ്പിക്കണം. ഇപ്പോൾ ഹിന്ദു സമുദായം ശോഷിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 1946ൽ 65 ശതമാനമായിരുന്ന ഹിന്ദുക്കൾ ഇന്ന് 55 ശതമാനമായി കുറഞ്ഞു. മതപരിവർത്തനവും ജനനനിയന്ത്രണവും ഹിന്ദുക്കളുടെ ജനസംഖ്യയിൽ കുറവുണ്ടാക്കി.

ഇടത്‌വലത് പാർട്ടികൾ ഹിന്ദുക്കൾക്ക് ദാരിദ്രം മാത്രമാണ് നൽകിയിട്ടുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പതിമൂന്ന് വർഷത്തിന് ശേഷം ശാശ്വതീകാനന്ദയുടെ മരണം വിവാദമാക്കുന്നത് ജാഥയെ ഭയക്കുന്നതിനാലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വി.എസിനെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമർശനം ഉന്നയിച്ചു. തനിക്കെതിരെ വി എസ് വ്യക്തിപരമായ പരാമർശങ്ങളാണ് നടത്തുന്നത്. ഇത്തരം രാഷ്ട്രീയമാണ് തങ്ങളെ പാർട്ടി രൂപീകരണത്തിലേക്ക് എത്തിച്ചത്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോൾ ജലസമാധിയാകുമെന്ന വി.എസിന്റെ പരാമർശത്തിന് വി എസ് ഇതുവരെസമാധിയിൽ ആയിരുന്നുവെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ജാഥ വി.എസിനെ സമാധിയിൽ നിന്നുണർത്തി.

സിപിഐഎമ്മിനെ പോലെ തങ്ങൾക്ക് 51 വെട്ട് വെട്ടാൻ കഴിയില്ലെന്നും, സ്‌നേഹിക്കാനെ അറിയുവെന്നും പറഞ്ഞ വെള്ളാപ്പള്ളി ഉമ്മൻ ചാണ്ടിയും സിപിഐഎം എസ്എൻഡിപിയെ പറയുന്നത് കണ്ട് കൂടെ കൂടിയിരിക്കുകയാണെന്നും വ്യക്തമാക്കി. സിപിഎമ്മും ഇടതുപക്ഷവും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സിപിഎമ്മിനോട് സഹതാപമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ലീഗാണെന്നും, ലീഗിനെയും കേരള കോൺഗ്രസിനെയും കണ്ടാണ് പഠിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിക്കാനുള്ള അവസരം ഇവിടെ നിഷേധിക്കപ്പെടുകയാണെന്നും എല്ലാവരും തങ്ങൾക്കെതിരെ അണിനിരക്കുകയാണെന്നും പറഞ്ഞ വെള്ളാപ്പള്ളി അതിഥികൾ ഇപ്പോൾ വീട്ടുകാരും, വീട്ടുകാരായ ഹിന്ദുക്കൾ വേലക്കാരായെന്നും കൂട്ടിച്ചേർത്തു. കൂടാതെ ഹിന്ദുക്കളുടെ അംഗസംഖ്യ കൂട്ടണമെന്നും ജനാധിപത്യമല്ല ഇവിടെ നടക്കുന്നത് മതാധിപത്യമാണെന്നും പറഞ്ഞു.

കേരളത്തിൽ പള്ളി പണിയാൻ സ്ഥലം കൊടുത്തത് ഹിന്ദുക്കളാണെന്ന് സൂചിപ്പിച്ച വെള്ളാപ്പള്ളി, സിഎച്ച് മുഹമ്മദ് കോയ ലീഗിനെ ഉറങ്ങുന്ന സിംഹം എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും പറഞ്ഞു. സമത്വമുന്നേറ്റ യാത്ര തുടങ്ങാൻ തീരുമാനിച്ച സമയം മുതൽ ഇതിനെ തകർക്കുവാൻ പല ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സേവ് കേരള ബിൽഡ് കേരള എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ നടത്തുന്നത്. ചടങ്ങിൽ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വെള്ളാപ്പള്ളി നടേശന് യാത്രയുടെ പതാക കൈമാറി. പേജാവർ മഠാധിപതി വിശ്വേശ്വര തീർത്ഥ ഭദ്രദീപം കൊളുത്തിയതോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്. ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് കുമ്മനം രാജശേഖരനും വിവിധ സന്യാസിമാരുടെ സമുദായനേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വിവിധ സമുദായ സംഘടനാ നേതാക്കളും ഹൈന്ദവാചാര്യന്മാരും ചടങ്ങിനെത്തിയിരുന്നു. കാസർകോട് നിന്നും ഇന്നാരംഭിച്ച സമത്വമുന്നേറ്റ യാത്ര ഡിസംബർ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP