Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചിലതെല്ലാം ആവിഷ്‌കാര സ്വാതന്ത്രമെന്നും മറ്റ് ചിലതെല്ലാം മതവിദ്വേഷം പടർത്തുന്നതാണെന്നുമുള്ള ഇരട്ടത്താപ്പ് പാടില്ല; ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ സമുദായങ്ങളുടെ കാര്യത്തിലും കാണിക്കാനുള്ള തന്റേടം മാതൃഭൂമിക്കില്ല; തെറ്റ് തിരുത്താൻ തയ്യാറാവാതെ പിറ്റേ ദിവസം അതിനെ ന്യായീകരിച്ചുകൊണ്ട് എഡിറ്റോറിയൽ എഴുതുന്നത് കാപട്യം; മാതൃഭൂമി മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് അധ:പതിച്ചതായി വെള്ളാപ്പള്ളി

ചിലതെല്ലാം ആവിഷ്‌കാര സ്വാതന്ത്രമെന്നും മറ്റ് ചിലതെല്ലാം മതവിദ്വേഷം പടർത്തുന്നതാണെന്നുമുള്ള ഇരട്ടത്താപ്പ് പാടില്ല; ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ സമുദായങ്ങളുടെ കാര്യത്തിലും  കാണിക്കാനുള്ള തന്റേടം മാതൃഭൂമിക്കില്ല; തെറ്റ്  തിരുത്താൻ തയ്യാറാവാതെ പിറ്റേ ദിവസം അതിനെ ന്യായീകരിച്ചുകൊണ്ട് എഡിറ്റോറിയൽ എഴുതുന്നത് കാപട്യം; മാതൃഭൂമി മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് അധ:പതിച്ചതായി വെള്ളാപ്പള്ളി

കെ വി നിരഞ്ജൻ

കോഴിക്കോട്: മാതൃഭൂമിയുടേത് മഞ്ഞപത്രത്തിന്റെ നിലവാരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മലബാർമേഖലാ നേതൃയോഗത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട്
സംസാരിക്കുകയായിരുന്നു. സമുദായങ്ങളെ കുത്തി നോവിക്കുന്ന കുറ്റകരമായ നിലപാടാണ് മാതൃഭൂമി കാണിക്കുന്നത്. മാതൃഭൂമിയുടെ നിലപാടുകളോട് യോജിക്കാനാവില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ സമുദായങ്ങളുടെ കാര്യത്തിലും കാണിക്കാനുള്ള തന്റേടം മാതൃഭൂമിക്കില്ല. വന്ന തെറ്റ് തിരുത്താൻ തയ്യാറാവാതെ പിറ്റേ ദിവസം അതിനെ ന്യായീകരിച്ചുകൊണ്ട് എഡിറ്റോറിയൽ എഴുതുകയാണ് ചെയ്തത്. ഈ കച്ചവടത്തിൽ കിട്ടിയ ലാഭം എന്തെന്ന് മാതൃഭൂമി വ്യക്തമാക്കണം.

ചിലതെല്ലാം ആവിഷ്‌കാര സ്വാതന്ത്രമെന്നും മറ്റ് ചിലതെല്ലാം മതവിദ്വേഷം പടർത്തുന്നതാണെന്നുമുള്ള ഇരട്ടത്താപ്പ് നയം പാടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ എല്ലാ സ്വാതന്ത്ര്യവും നിയന്ത്രണ വിധേയമാണ്. ഉടുത്തിരിക്കുന്ന മുണ്ട് തന്റെ സ്വന്തമാണെന്ന് കരുതി അത് തലയിൽ കെട്ടി തെരുവിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല. യഥാർത്ഥ സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം മറ്റുള്ളവരുടെ വികാര വിചാരങ്ങളെ വ്രണപ്പെടുത്താതെയും വിശ്വാസത്തെ തകർക്കാതെയുമായിരിക്കണം. മലയാള പത്രങ്ങളിൽ മാതൃഭൂമിയെ പോലെ മറ്റൊരുപത്രം ഇതു പോലെ പെരുമാറില്ല.

മത സൗഹാർദ്ദം നിലനിൽക്കുന്ന കേരളത്തിന്റെ സാഹചര്യത്തിൽ ഒരു പ്രത്യേക വിഭാഗത്തെ വേദനിപ്പിക്കുന്ന ശ്രമം ഒരു പത്രം എന്ന നിലയിൽ മാതൃഭൂമിക്ക് ചേർന്നതല്ല.എൻഎസ്എസ്സിന്റെ അഭിപ്രായമനുസരിച്ചല്ല തങ്ങൾ നിലപാടെടുക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായം എന്തെന്ന് നോക്കിയല്ല സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടാണ് പറയുന്നത്. സമൂഹത്തിന് നീതി നിഷേധിക്കപ്പെടുന്നു. അത് മാതൃഭൂമിയോടായാലും വിളിച്ച് പറയാൻ തയാറാണ്.

കുട്ടനാട്ടിൽ 1200 കോടി രൂപ കുഴിച്ചിടുകയാണ് ചെയ്തത്. സമ്പന്നർക്ക് സംരക്ഷണം നൽകുകയും പാടത്ത് പണിയെടുക്കുന്ന പിന്നോക്ക ദളിത വിഭാഗങ്ങളെ അവഗണിക്കുകയുമായിരുന്നു. കുടിവെള്ളം പോലും പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയാണവിടെ. ഉന്നതതല ചർച്ചയിൽ പങ്കെടുക്കാതെ ബഹിഷ്‌കരിച്ചപ്രതിപക്ഷത്തിന്റെ നിലപാട് ശരിയല്ല. അത് വാർത്ത സൃഷ്ടിക്കാൻ വേണ്ടിമാത്രമാണ്. മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് സ്ഥലത്തെത്താൻകഴിയാത്തതെന്ന് വിശദീകരിക്കാൻ സാഹചര്യം ഉണ്ടായില്ല.

പ്രശ്‌നങ്ങൾപരിഹരിക്കാൻ മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തിയെന്നത്തള്ളിക്കളയാനാവില്ല. കേന്ദ്രസർക്കാറിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടായി. സംസ്ഥാന ഗവൺമെന്റ് ഇക്കാര്യത്തിൽ മുൻകൈയെടുത്തു. എന്നാൽഇക്കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയാതെപ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് സ്ഥാനാർത്ഥി ഉണ്ടാകില്ല. എസ്എൻഡിപി ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയല്ല.വിവിധ രാഷ്ട്രീയ സംഘടനകളിൽ പ്രവർത്തിക്കുന്നവർ എസ്എൻഡിപിയിലുണ്ട്.

സാമൂഹിക നീതി നിലനിർത്തുക എന്നതാണ് എസ്എൻഡിപിയുടെ ലക്ഷ്യം. ബിഡിജെഎസ് എസ്എൻഡിപിയുടെ പോഷക സംഘടനയല്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലായോ ചൂലായോ എസ്എൻഡിപി പ്രവർത്തിക്കില്ല. ബിജെപിക്ക് കേരളത്തിൽ വളർച്ചയുണ്ടായിട്ടുണ്ട്. എന്നാൽ ബിജെപിക്ക് പതിനൊന്ന് സീറ്റ് ലഭിക്കുമെന്നത് ആഗ്രഹം മാത്രമാണ് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP