Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീരേന്ദ്രകുമാർ പങ്കെടുക്കുന്ന സിപിഎം സെമിനാർ ഇന്ന്; പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഇടതുപക്ഷത്തേക്കു ചായാനുള്ള നീക്കത്തിന്റെ മുന്നോടിയെന്ന് വിലയിരുത്തൽ

വീരേന്ദ്രകുമാർ പങ്കെടുക്കുന്ന സിപിഎം സെമിനാർ ഇന്ന്; പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഇടതുപക്ഷത്തേക്കു ചായാനുള്ള നീക്കത്തിന്റെ മുന്നോടിയെന്ന് വിലയിരുത്തൽ

കോഴിക്കോട്: സിപിഐ(എം) സംഘടിപ്പിക്കുന്ന സെമിനാറിൽ ഇന്ന് ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാർ പങ്കെടുക്കും. ഇടതുപക്ഷത്തേക്കു ചായാനുള്ള ജെഡിയുവിന്റെ നീക്കങ്ങളുടെ മുന്നോടിയായാണ് ഇന്നത്തെ പരിപാടിയെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ വിലയിരുത്തൽ.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം എംപി വീരേന്ദ്രകുമാർ വേദി പങ്കിടും. ജെഡിയു ഇടത് മുന്നണിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ വീരേന്ദ്രകുമാർ സിപിഐ(എം) വേദിയിലെത്തുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

വർഗ്ഗീയ ഫാസിസ്റ്റ് ഭീഷണിയും മതനിരപേക്ഷ ശക്തികളുടെ പ്രതിരോധവും എന്ന വിഷയത്തിലാണ് സെമിനാർ. സിപിഎമ്മിന്റെ ഗവേഷണ വിഭാഗമായ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

വീരേന്ദ്ര കുമാർ ഇടതു മുന്നണി വിട്ടശേഷം സിപിഐ(എം) അദ്ദേഹത്തെ പരിപാടികളിലേക്ക് ക്ഷണിക്കാറില്ല. ഒരുതരത്തിലും അദ്ദേഹത്തെ പരിപാടികളോട് സിപിഐ(എം) സഹകരിപ്പിക്കാറുമില്ല. എന്നാൽ ഇത്തവണ സിപിഎമ്മിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കുമെന്ന് വീരേന്ദ്രകുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷവും ഇക്കാര്യം വീരേന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നേതാവെന്ന നിലയിലാണ് വീരേന്ദ്രകുമാറിനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുൻപ് ജെഡിയു ഇടതുമുന്നണിയിലെത്തുമെന്ന അഭ്യൂഹം ശക്തമാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ ജെഡിയുവിന് മുന്നണിയിലേക്ക് മടങ്ങിവരാം എന്ന നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. ഈ അനുകൂല സാഹചര്യമാണ് വീരേന്ദ്രകുമാർ കോടിയേരിക്കൊപ്പം വേദി പങ്കിടാൻ തയ്യാറായതിന് പിന്നിലെന്നാണ് സൂചന.

യുഡിഎഫ് മുന്നണിയിൽ നിന്നും ജനതാദൾ യുണൈറ്റഡ് വിട്ടുപോകുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കാണാൻ എം പി വീരേന്ദ്രകുമാറെത്തിയിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയാണ് വീരേന്ദ്രകുമാർ വി എസ് അച്യുതാനന്ദനെ കണ്ടത്. എന്നാൽ, കൂടിക്കാഴ്ചയിൽ രാഷ്ട്രീയം വിഷയമായില്ലെന്നും ആരോഗ്യപരമായ കാര്യങ്ങളാണ് വി.എസുമായി സംസാരിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ യുഡിഎഫ് സർക്കാറിനെതിരെ തുറന്നടിച്ചുകൊണ്ട് വീരേന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ മുന്നണി വിടാൻ ഒരുക്കമാണെന്ന വിധത്തിലായിരുന്നു വീരന്റെ തുറന്നുപറച്ചിൽ. ഇതോടെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെട്ടാണ് വീരനെ ആശ്വസിപ്പിച്ചത്. തുടർന്നാണ് പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ റിപ്പോർട്ട് യുഡിഎഫ് അടിയന്തിരമായി പരിണഗിച്ചതും നടപടിക്ക് നിർദ്ദേശിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP