Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മുഖ്യമന്ത്രിയുടെ 'പിരിവ്' മറയ്ക്കാനുള്ള ശ്രമം; യുഎസിൽനിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ പേടിച്ചു പോയെന്ന് പറയണം'; പരിഹസിച്ച് വി ഡി സതീശൻ; തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസ് നേതാക്കളെന്നും പ്രതിപക്ഷ നേതാവ്

'മുഖ്യമന്ത്രിയുടെ 'പിരിവ്' മറയ്ക്കാനുള്ള ശ്രമം; യുഎസിൽനിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ പേടിച്ചു പോയെന്ന് പറയണം'; പരിഹസിച്ച് വി ഡി സതീശൻ; തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസ് നേതാക്കളെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പറവൂർ മണ്ഡലത്തിലെ 'പുനർജനി' പദ്ധതിക്കായി വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ 'പിരിവ്' മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് സതീശൻ പരിഹസിച്ചു.

''വിജിലൻസ് അന്വേഷണത്തിന് നിയമസഭയിൽ വെല്ലുവിളിച്ചത് ഞാൻ തന്നെയാണ്. പരാതിയിൽ കഴമ്പില്ലാത്തതിനാൽ മൂന്നു കൊല്ലം മുൻപ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. യുഎസിൽനിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ പേടിച്ചു പോയെന്ന് പറയണം. ഞാൻ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ. എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്'' അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തന്റെ നേതാക്കളാണെന്നും വിഡി സതീശൻ പറഞ്ഞു. ''വിജിലൻസ് കേസും പാർട്ടിയിലെ പടയൊരുക്കവും തമ്മിൽ ബന്ധമുണ്ടന്ന് കരുതുന്നില്ല. അവർ സിപിഎമ്മിനൊപ്പം ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നില്ല. മുതിർന്ന നേതാക്കൾ നിരാശരായപ്പോഴാണ് നേതൃത്വം ഞങ്ങളിലേക്ക് എത്തിയത്.

നീതി പൂർവമായിരുന്നു ഓരോ ചുവടും. നേതൃത്വത്തിന് ചില മുൻഗണനകളുണ്ട്. കോൺഗ്രസിൽ എല്ലാവരും ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത് അനുകൂല സാഹചര്യമാണ്. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. പ്രവർത്തകരുടെ പിന്തുണയുണ്ട്'' അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണം.

നടപടി വേണം എന്ന് താൻ പറയുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പുയോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോൾ ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്. പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെയെന്നും പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

വിജിലൻസ് കേസിനെ എതിർക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ അന്വേഷണം നടത്താൻ താൻ വെല്ലുവിളിച്ചതാണ്. അന്വേഷണം നടക്കട്ടെ. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണെന്നും ഹൈക്കോടതിയും നോട്ടീസ് പോലും അയക്കാതെ തള്ളിയതാണെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ ഈ കേസ് എന്തിനെന്ന് എല്ലാവർക്കും അറിയാം.

മുഖ്യമന്ത്രി ലോകമഹാസഭാ പിരിവിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്. ഏതന്വേഷണത്തോടും സഹകരിക്കും. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. കെ ഫോണിൽ ചൈനീസ് കേബിളാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിക്കുന്നുണ്ട്. ചൈനീസ് കേബിളിന് നിലവാരമില്ലെന്ന് കെഎസ്ഇബി ആണ് പറഞ്ഞത്. വൻ അഴിമതിയാണ് കെഫോൺ കേബിൾ ഇടപാടിലേത്.

പരീക്ഷാ വിവാദത്തിൽ പ്രതികളെ അറസ്റ്റ്‌ചെയ്തിട്ടില്ല. ഈ വിഷയത്തിൽ മഹാരാജാസ് പ്രിൻസിപ്പൽ മറുപടി പറയണം. എൻ ഐ.സിക്ക് തെറ്റുപറ്റിയെങ്കിൽ എന്തുകൊണ്ടാണ് മഹാരാജാസ് തിരുത്താതിരുന്നത്. വ്യാജസർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് പങ്കുണ്ട്. പി.എസ് സി പരീക്ഷയിൽ വരെ ആൾമാറാട്ടം നടത്തിയവരാണ് എസ് എഫ് ഐക്കാർ പൊലീസിന്റെ കൈയും കാലും കെട്ടിയിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP