Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിപിആർ നോക്കിയുള്ള ലോക്ഡൗൺ അശാസ്ത്രീയം; അടച്ചിടൽ മൂലം സാമ്പത്തിക സ്ഥിതി ആകെ തകരാറിലായി; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പേടിക്കാൻ ഒന്നുമില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് വിടട്ടേ എന്നും വി.ഡി.സതീശൻ

ടിപിആർ നോക്കിയുള്ള ലോക്ഡൗൺ അശാസ്ത്രീയം; അടച്ചിടൽ മൂലം സാമ്പത്തിക സ്ഥിതി ആകെ തകരാറിലായി; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പേടിക്കാൻ ഒന്നുമില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് വിടട്ടേ എന്നും വി.ഡി.സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടിപിആർ നോക്കി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രീതി ശാസ്ത്രീയമല്ലെന്ന വാദത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്ക്ഡൗൺ മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകരാറിലായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുന്നു. എന്നാൽ പണം മാറ്റിവയ്ക്കുന്നില്ല. പെൻഷനും മറ്റും എങ്ങനെയാണ് പാക്കേജിൽ ഉൾപ്പെടുത്തുക. പാക്കേജ് പ്രഖ്യാപനം ആളെ പറ്റിക്കാനെന്നും വിഡി സതീശൻ ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സർക്കാർ അടിയന്തരമായി ചില നിയമ നിർമ്മാണങ്ങൾ നടത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഇവിടെ നിക്ഷേപിച്ച എല്ലാവരുടെയും തുക തിരിച്ചു നൽകുമെന്ന് സർക്കാർ ഉറപ്പു നൽകണം. അല്ലെങ്കിൽ സഹകരണ മേഖലയിലെ വിശ്വാസ്യത നഷ്ടമാകും. സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കണം. ബാങ്കുകൾക്ക് എന്തു സംഭവിച്ചാലും പണം എല്ലാവർക്കും തിരിക കിട്ടുമെന്ന് ഉറപ്പുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളുടെ ചിത്രങ്ങളടക്കം മാധ്യമങ്ങളിൽ വന്നിട്ടും അവരെ കോടതിയിൽ ഹാജരാക്കിയില്ല എന്നു പറഞ്ഞാൽ ഒന്നുകിൽ അവരെ അറസ്റ്റ് ചെയ്തിട്ടില്ല അല്ലെങ്കിൽ അവരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയാണ്. പ്രതികളെ പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണം. സംഭവത്തിൽ സിപിഎമ്മിന് പേടിക്കാനൊന്നുമില്ലെങ്കിൽ അവരത് സിബിഐ അന്വേഷണത്തിനു വിടട്ടേയെന്നും സതീശൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP