Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ ആയുസിൽ ഇനി ഡൽഹിയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പില്ല; എങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയെങ്കിലും കിട്ടിയാൽ കൊള്ളാം; മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങിയവരുടെ കൂടെ വയലാർ രവിയും

ഈ ആയുസിൽ ഇനി ഡൽഹിയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പില്ല; എങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയെങ്കിലും കിട്ടിയാൽ കൊള്ളാം; മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങിയവരുടെ കൂടെ വയലാർ രവിയും

കൊച്ചി: എവിടെയും ഓടിയെടുത്തുന്ന നരേന്ദ്ര മോദിയുടെ മികവും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനുള്ള ഗ്രിപ്പ് അനുദിനം കുറഞ്ഞു വരികയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ വീണ്ടും ഉടനടി ഭരണം പിടിക്കാമെന്ന ആഗ്രഹം കടുത്ത കോൺഗ്രസ് അനുഭാവികൾക്ക് പോലും ഇല്ല. ഇതിന്റെ പ്രത്യക്ഷമായ ഒരു തെളിവായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപി വീണ്ടും കേരള നിയമസഭയിലേക്ക് മത്സരിക്കാൻ അനുഭാവം പ്രകടിപ്പിച്ച് എത്തിയതിലൂടെ ഉണ്ടായത്. നേതാക്കൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത കോൺഗ്രസിന് സംസ്ഥാനത്ത് ഇത്തവണ അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനാത്തിന് വേണ്ടി അടിമൂക്കുമെന്ന് വ്യക്തമാക്കുന്ന മറ്റൊരു കാര്യം കൂടി വ്യക്തമായി.

കേന്ദ്രത്തിലേക്ക് പോയിട്ട് കാര്യമില്ലെന്നതു കൊണ്ട് ഇത്തവണ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ പറ്റുമോ എന്ന ചിന്തയിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും. രാജ്യസഭാംഗമായ രവി തന്റെ ആഗ്രഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ വയലാർ രവി അതിനായി ഗ്രൂപ്പ് സംഘടിപ്പിക്കാനോ വഴക്കിടാനോ ഇല്ലെന്നും വ്യക്തമാക്കി. മുൻപ് പലതവണ തുറന്നു പറഞ്ഞിട്ടും ആരും ശ്രദ്ധിക്കാതെ പോയ രവിയുടെ ആവശ്യം കോൺഗ്രസിലെ ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

മുഖ്യമന്ത്രിയാകാൻ എല്ലാ യോഗ്യതയുമുണ്ട്. അവസരം ലഭിച്ചാൽ ആകും. അവസരം നഷ്ടമായത് ഡൽഹിയിൽ ആയതിനാലാണെന്നും വയലാർ രവി വ്യക്തമാക്കി. അർഹിക്കുന്നതിനെക്കാൾ കൂടുതൽ സ്ഥാനമാനങ്ങൾ പാർട്ടി നൽകിയിട്ടുണ്ട്. അഴിമതി രഹിതനാണ് ഉമ്മൻ ചാണ്ടി. എന്നാൽ കരുണാകരനെപ്പോലെ മന്ത്രിമാരെ നിയന്ത്രിക്കാനായില്ല. യുഡിഎഫിന് അധികാരത്തിൽ തിരിച്ചു വരാൻ സാധിക്കും. മുഖ്യമന്ത്രി ആരാകുമെന്നു ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തിനകം ആത്മകഥ പ്രസിദ്ദീകരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് രാജ്യസഭാംഗമായ വയലാർ രവി.

എന്നാൽ മുഖ്യമന്ത്രി ആകാൻ മോഹമുണ്ടെങ്കിലും വയലാർ രവിയുടെ ആഗ്രഹം അത്ര എളുപ്പത്തിൽ സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. നേരത്തെ സ്ഥാനാർത്ഥികളാക്കേണ്ട 14 പേരുടെ ലിസ്റ്റ് കെപിസിസി നേതൃത്വത്തിന് രവി നൽകിയിരുന്നെങ്കിലും ഇവരെ ആരെയും പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന കാര്യം യുഡിഎഫിൽ ചർച്ചയായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിച്ചാൽ ഹൈക്കമാൻഡിന് ഇ്ക്കാര്യത്തിൽ നിർണ്ണായക തീരുമാനം കൈക്കൊള്ളാൻ സാധിക്കും. ഈ ഹൈക്കമാൻഡിൽ പ്രതീക്ഷ അർപ്പിച്ചാണ് രവി ഇരിക്കുന്നത്.

കേരളത്തിൽ നേതാക്കൾ തമ്മിൽ ഭിന്നത രൂക്ഷമായാൽ ഇങ്ങനെയൊരു നടപടി ഹൈക്കമാൻഡ് നിർ ദേശിക്കുമെന്ന സൂചനയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഹൈക്കമാൻഡ് രക്ഷകനാകുമെന്ന പ്രതീക്ഷയിലാണ് വയലാർ രവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP