Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എ കെ ആന്റണി ആദർശ ധീരൻ തന്നെ; അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ താൻ എല്ലാക്കാലവും ബഹുമാനിച്ചിരുന്നു; ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി നല്ല ആശയം; അവശരായ ആളുകൾക്കും വൈകല്യമുള്ളവർക്കും സഹായം നൽകാൻ അവരെ വേദിയിലെത്തിച്ച നടപടി ഒഴിവാക്കാമായിരുന്നു; ആന്റണിയോടും വയലാർ രവിയോടുമുള്ള സൗഹൃദം ഉമ്മൻ ചാണ്ടിയോട് ഇല്ലായിരുന്നു; നേതാക്കളുമായുള്ള സൗഹൃദം പറഞ്ഞ് മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ

എ കെ ആന്റണി ആദർശ ധീരൻ തന്നെ; അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ താൻ എല്ലാക്കാലവും ബഹുമാനിച്ചിരുന്നു; ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി നല്ല ആശയം; അവശരായ ആളുകൾക്കും വൈകല്യമുള്ളവർക്കും സഹായം നൽകാൻ അവരെ വേദിയിലെത്തിച്ച നടപടി ഒഴിവാക്കാമായിരുന്നു; ആന്റണിയോടും വയലാർ രവിയോടുമുള്ള സൗഹൃദം ഉമ്മൻ ചാണ്ടിയോട് ഇല്ലായിരുന്നു; നേതാക്കളുമായുള്ള സൗഹൃദം പറഞ്ഞ് മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം സൂക്ഷിക്കുന്ന ശീലം മുൻകാലങ്ങളിലെ രാഷ്ട്രീയ നേതാക്കൾ സൂക്ഷിച്ചു പോന്നിരുന്നു. എന്നാൽ, പലപ്പോഴും ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ആ സൗഹൃദം സൂക്ഷിക്കാൻ കഴിയാതെ പോകാറുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ എതിരാളികളെ ജയിലിൽ അടക്കുന്ന വിധത്തിൽ രാഷ്ട്രീയം മാറുന്നെങ്കിൽ കേരളത്തിലെ സ്ഥിതി പിന്നെയും വ്യത്യസ്തമാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്ന വൈക്കം വിശ്വൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായുള്ള സൗഹൃദം തുറന്നു പറഞ്ഞു രംഗത്തെത്തി.

കോൺഗ്രസ് നേതാവ് എകെ ആന്റണി ആദർശധീരൻ തന്നെയായിരുന്നു എന്നാണ് വൈക്കം വിശ്വൻ പറയുന്നത്. അദ്ദേഹത്തിന്റെ ആദർശധീരതയെയും വ്യക്തിജീവിതത്തെയും താൻ എല്ലാക്കാലവും ബഹുമാനിച്ചിരുന്നുവെന്നും മാധ്യമം വാരികയ്ക്ക് നൽകി അഭിമുഖത്തിൽ വൈക്കം വിശ്വൻ വ്യക്തമക്കി. പ്രതിപക്ഷത്ത് ഏറ്റവും ആദരമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ 'എകെ ആന്റണി' എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാജാസ് പഠനകാലത്ത് രാഷ്ട്രീയത്തിന് അതീതമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും വൈക്കം വിശ്വൻ അഭിമുഖത്തിൽ പറഞ്ഞു. തങ്ങളുടെ മഹാരാജാസ് കോളേജ് പഠനകാലത്ത് സംഘടനാമികവിലും നേതൃപാടവത്തിലും വയലാർ രവിയായിരുന്നു കെ എസ് യുവിന്റെ തുറുപ്പുശീട്ട്. പക്ഷെ നേതാവിന്റെ പരിവേഷവും അംഗീകാരവും എന്നും എകെ ആന്റണിക്കായിരുന്നു. എകെ ആന്റണിയെ കഴിവുള്ള ഒരു നേതാവായി ഒരിക്കലും താൻ കണ്ടിട്ടില്ലെന്നും വൈക്കം വിശ്വൻ പറയുന്നു.

അതേസമയം ആന്റണി പരസ്പരം ബഹുമാനം നൽകുന്ന രാഷ്ട്രീയക്കാരനായിരുന്നു എന്നാണ് വൈക്കം വിശ്വൻ പറയുന്നത്. മഹാരാജാസിൽ പൂർവവിദ്യാർത്ഥി സമ്മേളനത്തിൽ എന്റെ സാന്നിധ്യത്തിൽ 'അന്നും ഇന്നും വൈക്കം വിശ്വൻ ഉജ്ജ്വല പ്രാസംഗികൻ എന്നു പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എനിക്കാണെങ്കിൽ അന്നും ഇന്നും പ്രസംഗിക്കാൻ അറിയുകയുമില്ല. പക്ഷെ എകെ ആന്റണി സസ്യഭുക്കാണെന്ന് അദ്ദേഹമോ സഹപ്രവർത്തകരോ പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ലെന്നും മഹാരാജാസ് കാലം ഓർത്തെടുത്ത് വൈക്കം വിശ്വൻ പറയുന്നത്.

സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രഹാസൻ സാർ ആയിരുന്നു അന്ന് മഹാരാജസ് കോളേജ് പ്രിൻസിപ്പൽ. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥികൾ കോളേജിൽ തല്ലുണ്ടാക്കിയാൽ അടികൂടിയവരെ ചന്ദ്രഹാസൻ സാർ തന്റെ ഓഫീസിൽ വിളിച്ചുവരുത്തും. കെ എം റോയിയുടെ കെഎസ്‌പി വിദ്യാർത്ഥികളും തല്ലുണ്ടാക്കാൻ മിടുക്കന്മാരായിരുന്നു. അടിയൊക്കെ തീർന്നു ഇനി വൈരാഗ്യമൊന്നും മനസിൽ വയ്ക്കരുത് രണ്ടു കൂട്ടരും ഒരുമിച്ച് പോയി കാപ്പികുടിക്കെന്നൊക്കെ പറഞ്ഞ് അദ്ദേഹം ഹോട്ടലിലേക്ക് കത്തുതരും. പണം പിന്നീട് നൽകും.

പിന്നെ സംവാദം വുഡ്ലാൻഡ്സിൽ പോയി സസ്യാഹാരം കഴിക്കണോ, ടെർമിനസിൽ പോയി മാംസാഹാരം കഴിക്കണോ എന്നതിനെ ചൊല്ലിയാണ്. ഭൂരിപക്ഷം ടെർമിനസ് മതിയെന്ന് പറയും. അതോടെ രാഷ്ട്രീയം മറക്കും. ഒരുമിച്ച് ഒറ്റപ്പോക്കാണ്. അന്ന് എകെ ആന്റണി ടെർമിനസിൽ നിന്നും മാംസാഹാരം കഴിച്ചിട്ടുണ്ട്. ആന്റണിയോടും വയലാർ രവിയോടും പി സി ചാക്കോയോടുമുള്ള സൗഹൃദം ഉമ്മൻ ചാണ്ടിയോട് ഇല്ലായിരുന്നെന്നും വൈക്കം വിശ്വൻ അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിൽ രാഷ്ട്രീയവിവാദം തീർത്ത സോളാർ കേസിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. സോളാർ വിവാദം ഉണ്ടാകുന്ന കാലത്ത് താൻ എൽഡിഎഫ് കൺവീനർ ആയിരുന്നെന്നും സരിതയെ ടിവിയിൽ അല്ലാതെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷെ അവർ വ്യക്തതയോടെയാണ് ആരോപണങ്ങൾ നിരത്തിയത്. ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി നല്ല ആശയമായിരുന്നു. പക്ഷേ, അവശരായ ആളുകൾക്കും വൈകല്യമുള്ളവർക്കും സഹായം നൽകാൻ അവരെ വേദിയിലെത്തിച്ച നടപടി ഒഴിവാക്കാമായിരുന്നെന്നും വൈക്കം വിശ്വൻ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP