Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന് ആക്രോശവും': ആഭ്യന്തര വകുപ്പിന് എതിരെ വി ടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ

'പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന് ആക്രോശവും': ആഭ്യന്തര വകുപ്പിന് എതിരെ വി ടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിലായിരിക്കുകയാണ്. ഇതോടെ സംഭവത്തിൽ പിടിയിലായവർ 25 ആയി. ഇവരെ കൽപ്പറ്റ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ പൊലിസ് ഉദ്യോഗസ്ഥരെ മർദിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉൾപ്പെടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, അറസ്റ്റ് അടക്കം പൊലീസ് നടപടിയിലെ പ്രഹസനം ചോദ്യം ചെയ്യുകയാണ് വി ടി ബൽറാം. പൊലീസ് ഒരു വശത്ത് കൂടി എസ്എഫ്‌ഐക്കാരെ വാഹനത്തിൽ പിടിച്ചുകയറ്റുമ്പോൾ, മറുഭാഗത്തെ ജനൽ വഴി ഇറങ്ങിയോടുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബൽറാമിന്റെ ചോദ്യം. പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന് പ്രവർത്തകർ കയർക്കുന്നതും കേൾക്കാം.

ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ:

പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്! കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?

അതേസമയം, പൊലീസ് സാന്നിധ്യത്തിൽ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ നരനായാട്ട് തുടരുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ ആരോപിച്ചു.

പൊലീസിന്റെ സാന്നിധ്യത്തിൽ SFI DYFI നരനായാട്ട് തുടരുകയാണ്. ശ്രീ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് തല്ലിതകർത്ത സിപിഎം-ബിജെപി ഒത്തുകളി രാഷ്ട്രീയത്തിനെതിരെ ധീരമായി സമരം ചെയ്ത കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യനെ പോലെയുള്ള ഒട്ടനവധി സഹപ്രവർത്തകരെയാണ് സർക്കാരിന്റെ ഒത്താശയോടെ പാർട്ടി ഗുണ്ടകൾ വേട്ടയാടിയത്. ഈ പോരാട്ടങ്ങൾ അവസാനിക്കുകയില്ല....സമരനായകർക്ക് അഭിവാദ്യങ്ങൾ

നേൃത്വത്തിന്റെ അറിവില്ലാതെയാണ് പ്രവർത്തകർ ഓഫീസ് ആക്രമിച്ചതെന്ന സിപിഎമ്മിന്റെ വിശദീകരണത്തോട് രാഹുൽ മാങ്കൂട്ടത്തിലും ശക്തമായി പ്രതികരിച്ചു. എസ് എഫ് ഐ വയനാട് യൂണിറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും തെമ്മാടിക്കൂട്ടമെന്ന് വിളിച്ച രാഹുൽ സിപിഎം സംസ്ഥാന നേൃത്വത്തെ ഗുണ്ടാപ്പടയെന്നും വിശേഷിപ്പിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നേതൃത്വത്തിന്റെ അറിവില്ലാതെയാണ് എസ് എഫ് ഐ വയനാട് തെമ്മാടിക്കൂട്ടം രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തത് എന്ന് എസ് എഫ് ഐ സംസ്ഥാന തെമ്മാടിക്കൂട്ടം. സംഭവം സത്യമാണ്, ആ സംസ്ഥാന തെമ്മാടികൂട്ടത്തിന്റെ സെക്രട്ടറി 'എന്തോ ഒരു ഷോ' സഹപാഠിയെ കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിലാണ്.അവൻ തന്നെയാണ് എ ഐ എസ് എഫ് വനിതാ നേതാവിനോട് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുമെന്ന് പറഞ്ഞ കേസിലും ഉള്ളത് ഈ ക്രിമിനലാണ്. ജയിലിൽ കിടക്കുന്ന അവനെ ജില്ലാ തെമ്മാടിക്കൂട്ടം എങ്ങനെ വിവരം അറിയിക്കും. അതുകൊണ്ട് അവർ സിപിഐ എം സംസ്ഥാന ഗുണ്ടാപ്പടയെയാണ് അറിയിച്ചത്. ചങ്ങലയ്ക്കിടണം ഈ പേക്കൂട്ടത്തെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP