Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിപക്ഷത്തിരുന്നപ്പോൾ കേരളത്തെ നടുക്കിയ വി എസ് സുനിൽകുമാറിന് മന്ത്രിയായപ്പോൾ എന്തുപറ്റി? തുടക്കത്തിൽ തിളങ്ങി നിന്ന മന്ത്രിയുടെ ആവേശം എവിടോ ചോർന്നു പോയി; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പോലും സുനിലിന് മടി

പ്രതിപക്ഷത്തിരുന്നപ്പോൾ കേരളത്തെ നടുക്കിയ വി എസ് സുനിൽകുമാറിന് മന്ത്രിയായപ്പോൾ എന്തുപറ്റി? തുടക്കത്തിൽ തിളങ്ങി നിന്ന മന്ത്രിയുടെ ആവേശം എവിടോ ചോർന്നു പോയി; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പോലും സുനിലിന് മടി

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയ വേളയിൽ ഏറ്റവും അധികം പ്രതീക്ഷകളുള്ള മന്ത്രിയായിരുന്നു വി എസ് സുനിൽകുമാർ. പ്രതിപക്ഷത്തിരുന്ന വേളയിൽ ചീറ്റപ്പുലിയായിരുന്ന എംഎൽഎ എന്നാൽ മന്ത്രിയായപ്പോൾ തുടക്കത്തിൽ തിളങ്ങി. എങ്കിലും ഇപ്പോൾ അദ്ദേഹത്തിനും വകുപ്പിനും വേണ്ട വിധത്തിൽ ശോഭിക്കാൻ കഴിയുന്നില്ലെന്നാണ് വിമർശനം. മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ പോലും അദ്ദേഹത്തിന് വിഷമം തോന്നി തുടങ്ങിയോ എന്ന ചോദ്യമാണ് ഇപ്പോൾ സജീവമായി ഉയരുന്നത്.

എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം ചേർന്ന മന്ത്രിസഭായോഗങ്ങളിൽ ഹാജർ ഏറ്റവും കുറവുള്ളത് കൃഷിമന്ത്രി വി എസ്. സുനിൽകുമാറിനാണ്. 2016 മെയ്‌ 25 മുതൽ 2018 ഏപ്രിൽവരെ 112 മന്ത്രിസഭാ യോഗങ്ങൾ ചേർന്നപ്പോൾ 18 യോഗങ്ങളിൽ വി എസ്. സുനിൽകുമാർ പങ്കെടുത്തില്ല. ഹാജർ കുറവുള്ള മന്ത്രിമാരിൽ രണ്ടാം സ്ഥാനത്ത് ധനമന്ത്രി ടി.എം. തോമസ് ഐസക്കാണ്. 16 യോഗങ്ങളിൽ ധനമന്ത്രി പങ്കെടുത്തില്ല. മൂന്നാം സ്ഥാനത്ത് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ്. 15 യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം ചില യോഗങ്ങളിൽ വരാതിരുന്നത്. ഏറ്റവുമധികം മന്ത്രിമാർ പങ്കെടുക്കാതിരുന്ന യോഗം 2017 ഏപ്രിൽ പത്തിനായിരുന്നു.

എല്ലാ ബുധനാഴ്ചയും സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്നുള്ള ഹാളിലാണ് മന്ത്രിസഭായോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം ഉള്ളതു കൊണ്ട് തന്നെ മുഴുവൻ മന്ത്രിമാരും പലപ്പോഴും യോഗത്തിന് എത്താറുണ്ട്. എങ്കിലും ചിലർ ഇതിന് മടി കാണിക്കുന്നു എന്ന വ്യക്തമാക്കുന്നതാണ് സുനിൽകുമാറിന്റെ അഭാവവും.

അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക മന്ത്രിസഭായോഗം കൂടും. മറ്റു പ്രധാന പരിപാടികളോ അസൗകര്യങ്ങളോ ഉണ്ടെങ്കിൽമാത്രം മന്ത്രിസഭായോഗം ബുധനാഴ്ചയ്ക്കു പകരം മറ്റേതെങ്കിലും ദിവസങ്ങളിൽ സമ്മേളിക്കും. മന്ത്രിസഭായോഗത്തിന്റെ ഏകോപനം നടത്തുന്നത് ചീഫ് സെക്രട്ടറിയുടെ ഓഫീസാണ്. ചീഫ് സെക്രട്ടറിയാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്ന ഏക ഉദ്യോഗസ്ഥൻ. ഭരണപരമായ ആവശ്യമോ സംശയങ്ങളോ ഉണ്ടെങ്കിൽ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്താറുണ്ട്.

മുഖ്യമന്ത്രി പങ്കെടുത്തില്ലെങ്കിൽ സാധാരണ യോഗം ഉണ്ടാകാറില്ല. മുഖ്യമന്ത്രി പകരം ആരെയെങ്കിലും ചുമതലപ്പെടുത്തിയാൽ അവരായിരിക്കും യോഗത്തിന്റെ അധ്യക്ഷൻ. 112 മന്ത്രിസഭായോഗങ്ങളിലും പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ഹാജർ നിലയിൽ ഏറ്റവും മുന്നിലുള്ളത്. വനം മന്ത്രി കെ. രാജുവിനാണ് രണ്ടാം സ്ഥാനം. രണ്ടു യോഗങ്ങളിൽനിന്നു മാത്രമാണ് കെ. രാജു വിട്ടുനിന്നത്. ഇടതുപക്ഷ സർക്കാർ അധികാരമേറ്റശേഷം നാലു ചീഫ് സെക്രട്ടറിമാരാണ് യോഗത്തിൽ പങ്കെടുത്തത്. എസ്.എം. വിജയാനന്ദ്, നളിനി നെറ്റോ, കെ.എം. ഏബ്രഹാം എന്നിവരായിരുന്നു നേരത്തെയുണ്ടായിരുന്ന ചീഫ് സെക്രട്ടറിമാർ. പോൾ ആന്റണിയാണ് ഇപ്പോഴുള്ള ചീഫ് സെക്രട്ടറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP