Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീം കോടതി പരാമർശം അഴിമതിവിരുദ്ധ പോരാട്ടത്തെ ബാധിക്കില്ലെന്നു വി എസ്; കോടതിയുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ്

സുപ്രീം കോടതി പരാമർശം അഴിമതിവിരുദ്ധ പോരാട്ടത്തെ ബാധിക്കില്ലെന്നു വി എസ്; കോടതിയുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ്

കാസർകോട്: പാമോയിൽ കേസിൽ തനിക്കെതിരായി സുപ്രീംകോടതി നടത്തിയ പരാമർശം അഴിമതി വിരുദ്ധ പോരാട്ടത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. സുപ്രീംകോടതിക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കുമെന്നും വി എസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയും ഹൈക്കോടതിയും നടത്തിയ പരാമർശങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്താനാണ് താൻ ശ്രമിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതി ഈ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തെറ്റുകാരനാണെന്ന് പരാമർശിച്ചിരുന്നുവെന്നും ഇക്കാര്യം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദേഹം പറഞ്ഞു.

തെറ്റിദ്ധാരണ നീക്കാൻ ആവശ്യമെങ്കിൽ പുതിയ അഭിഭാഷകനെ നിയോഗിക്കുന്ന കാര്യവും ആലോചിക്കും. സുപ്രീം കോടതി പരാമർശത്തെക്കുറിച്ച് ബന്ധപ്പെട്ട അഭിഭാഷകനുമായി സംസാരിക്കാതെ കൂടുതൽ പറയാൻ കഴിയില്ല. തന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന് സുപ്രീംകോടതി പരാമർശം തടസമാകില്ലെന്നും വി എസ് വ്യക്തമാക്കി.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേസ് അനാവശ്യമായി വലിച്ചു നീട്ടാനാണ് അച്യുതാനന്ദന്റെ ശ്രമമെന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. വി എസ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്നും സുപ്രീം കോടതി വിമർശിച്ചിരുന്നു. പാമൊലിൻ കേസ് പരിഗണിക്കവെ ഹൈക്കോടതിയുടെ വിധിപ്പകർപ്പ് ഹാജരാക്കാൻ വി എസിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് കോടതിക്ക് അതൃപ്തിയുണ്ടാക്കിയത്.

നീതിന്യായവ്യവസ്ഥയെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന ശൈലിക്കെതിരെയുള്ള ശക്തമായ താക്കീതാണ് വി എസിനെതിരായ സുപ്രീംകോടതിയുടെ പരാമർശമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP