Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അബദ്ധം പറ്റിയത് എനിക്കുതന്നെ; പത്രലേഖകരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന എന്റെ അഭിപ്രായം ഞാൻ തന്നെ മറന്നു: ഇന്ത്യൻ എക്സ്‌പ്രസിലെ വാർത്തയെയും വിവാദത്തെയും കുറിച്ചു വി എസിന്റെ സ്വയം വിമർശനം

അബദ്ധം പറ്റിയത് എനിക്കുതന്നെ; പത്രലേഖകരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന എന്റെ അഭിപ്രായം ഞാൻ തന്നെ മറന്നു: ഇന്ത്യൻ എക്സ്‌പ്രസിലെ വാർത്തയെയും വിവാദത്തെയും കുറിച്ചു വി എസിന്റെ സ്വയം വിമർശനം

തിരുവനന്തപുരം: പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്ന കാര്യത്തിൽ സ്വയം വിമർശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. പത്രലേഖകരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന എന്റെ അഭിപ്രായം ഞാൻ തന്നെ മറന്നുവെന്നാണു വി എസ് പറയുന്നത്.

ഇന്ത്യൻ എക്സ്‌പ്രസിലെ വാർത്തയും അതിനെ തുടർന്നുണ്ടായ വിവാദത്തെയും കുറിച്ചാണു വി എസിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്. സ്വയം വിമർശനം എന്ന തരത്തിലാണു വി എസ് പുതിയ പോസ്റ്റിട്ടിരിക്കുന്നത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും കുറ്റപ്പെടുത്തുന്നതു എന്നെത്തന്നെയാണെന്നും വി എസ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. 'വാർത്തകൾക്കായി പരക്കം പായുന്ന പത്രലേഖഖരുടെ മുന്നിൽ വളരെ സൂക്ഷിച്ചുവേണം ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കൾ അഭിപ്രായപ്രകടനങ്ങൾ നടത്തേണ്ടതെന്ന് ഞാൻ ഒരു പോസ്റ്റിൽ എന്നോട് തന്നെ ഉപദേശരൂപേണ പറഞ്ഞിരുന്നു. ഫലത്തിൽ എനിക്കുതന്നെ അബദ്ധം പറ്റി. ഞാൻ പോസ്റ്റിൽ കാന്റർബറി ആർച്ച് ബിഷപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. പത്രലേഖകരുടെ കെണിയിൽ അകപ്പെട്ടുപോയ ആ പാവപ്പെട്ട ആർച്ച്ബിഷപ്പിന്റെ സ്ഥിതിയിലാണു ഞാനുമിപ്പോൾ' എന്നു വി എസ് കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

ഒരു സ്വയം വിമർശനം

ഈ മാസം 18 ന് രണ്ട് പത്രലേഖകരോട് അഞ്ച് മിനുട്ട് സംസാരിച്ചു എന്നാണ് എന്റെ ഓർമ്മ. അതിലൊരാൾ കേരളത്തിലെ ജനങ്ങൾ താങ്കൾ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു. അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷേ പാർട്ടിയാണ് അത് തീരുമാനിക്കുന്നത് എന്നു ഞാൻ പറഞ്ഞു. വേറൊരു ചോദ്യം എൽ.ഡി.എഫ് സ്ഥാനാർത്ഥിപട്ടികയെക്കുറിച്ച് ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു. ആക്ഷേപമുണ്ടാകാം എന്നാണ് ഞാൻ മറുപടി നൽകിയത്. പക്ഷേ അച്ചടിച്ചു വന്നത് കേരളത്തിലെ ജനങ്ങൾ ഞാൻ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു എന്ന് ഞാൻ പറഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്. സ്ഥാനാർത്ഥിപട്ടികയിൽ എനിക്ക് ആക്ഷേപം ഉണ്ടെന്നും അച്ചടിച്ചു വന്നു. ചോദ്യങ്ങളും ഉത്തരങ്ങളും അച്ചടിച്ചുവന്നതും വ്യത്യസ്തമായ രീതിയിൽ വായിച്ചെടുക്കാം എന്ന തരത്തിലായി.

ഇതിൽ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അത് എന്നെയാണ്. വാർത്തകൾക്കായി പരക്കം പായുന്ന പത്രലേഖഖരുടെ മുന്നിൽ വളരെ സൂക്ഷിച്ചുവേണം ഇടതുപക്ഷജനാധിപത്യമുന്നണി നേതാക്കൾ അഭിപ്രായപ്രകടനങ്ങൾ നടത്തേണ്ടതെന്ന് ഞാൻ ഒരു പോസ്റ്റിൽ എന്നോട് തന്നെ ഉപദേശരൂപേണ പറഞ്ഞിരുന്നു. ഫലത്തിൽ എനിക്കുതന്നെ അബദ്ധം പറ്റി. ഞാൻ പോസ്റ്റിൽ കാന്റർബറി ആർച്ച് ബിഷപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. പത്രലേഖകരുടെ കെണിയിൽ അകപ്പെട്ടുപോയ ആ പാവപ്പെട്ട ആർച്ച്ബിഷപ്പിന്റെ സ്ഥിതിയിലാണ് ഞാനുമിപ്പോൾ. ഇത്തരം അബദ്ധം ഇനി ആവർത്തിക്കില്ല.

ഇങ്ങനെ റിപ്പോർട്ട് ചെയ്ത പത്രലേഖകർ കാണിച്ചത് തെമ്മാടിത്തരം ആണ് എന്ന് ഞാൻ ഇന്ന് പത്രലേഖകരോട് പറഞ്ഞു. ആ പദപ്രയോഗം പാടില്ലായിരുന്നു. ഞാൻ ആ പദപ്രയോഗം നിരുപാധികം പിൻവലിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP