Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം പി വീരേന്ദ്രകുമാർ വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം വിഷയമായില്ലെന്നും സൗഹൃദ സന്ദർശനമെന്നും വിശദീകരിച്ച് വീരേന്ദ്രകുമാർ

എം പി വീരേന്ദ്രകുമാർ വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം വിഷയമായില്ലെന്നും സൗഹൃദ സന്ദർശനമെന്നും വിശദീകരിച്ച് വീരേന്ദ്രകുമാർ

കോഴിക്കോട്: യുഡിഎഫ് മുന്നണിയിൽ നിന്നും ജനതാദൾ യുണൈറ്റഡ് വിട്ടുപോകുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കാണാൻ എം പി വീരേന്ദ്രകുമാറെത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയാണ് വീരേന്ദ്രകുമാർ വി എസ് അച്യുതാനന്ദനെ കണ്ടത്. ഇരുവരും വിഎസിന്റെ മുറിയിൽ എത്തി ചർച്ച നടത്തി.

അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദസംഭാഷണം മാത്രമാണ് നടന്നതെന്ന് എംപി. വീരേന്ദ്രകുമാർ പറഞ്ഞു. കൂടിക്കാഴ്‌ച്ചയിൽ രാഷ്ട്രീയം വിഷയമായില്ലെന്നും ആരോഗ്യപരമായ കാര്യങ്ങളാണ് വി.എസുമായി സംസാരിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എനിക്ക് സുഖമില്ല എന്ന കാര്യം വി.എസിന് അറിയാം. അതേക്കുറിച്ചാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. രാഷ്ട്രീയ നേതാക്കൾ കാണുമ്പോൾ പരസ്പരം സുഖവിവരം അന്വേഷിക്കുന്നത് മര്യാദയാണ്. രാഷ്ട്രീയപരമായ ഒരു കാര്യവും സംസാരിച്ചില്ല വീരൻ പറഞ്ഞു.

നാളെ കേളുവേട്ടൻ അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന സിപിഐ(എം) സെമിനാറിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അതിൽ സംശയം വേണ്ടെന്ന് വീരേന്ദ്ര കുമാർ പറഞ്ഞു. സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള പരിപാടികളിൽ മുന്നണിക്ക് അതീതമായി പങ്കെടുക്കുമെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

നേരത്തെ യുഡിഎഫ് സർക്കാറിനെതിരെ തുറന്നടിച്ചുകൊണ്ട് വീരേന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ മുന്നണി വിടാൻ ഒരുക്കമാണെന്ന വിധത്തിലായിരുന്നു വീരന്റെ തുറന്നുപറച്ചിൽ. ഇതോടെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെട്ടാണ് വീരനെ ആശ്വസിപ്പിച്ചത്. തുടർന്നാണ് പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ റിപ്പോർട്ട് യുഡിഎഫ് അടിയന്തിരമായി പരിണഗിച്ചതും നടപടിക്ക് നിർദേശിച്ചതു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP