Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്മനത്തിന്റെ പ്രസ്താവന വർഗീയ കലാപത്തിനുള്ള ആഹ്വാനം; ഉത്തരേന്ത്യൻ മാതൃക കേരളത്തിൽ നടപ്പാക്കി നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമമെന്നും വി എസ്

കുമ്മനത്തിന്റെ പ്രസ്താവന വർഗീയ കലാപത്തിനുള്ള ആഹ്വാനം; ഉത്തരേന്ത്യൻ മാതൃക കേരളത്തിൽ നടപ്പാക്കി നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമമെന്നും വി എസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. കുമ്മനത്തിന്റെ പ്രസ്താവന വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാൻ വേണ്ട നടപടികൾ ക്ഷേത്ര കമ്മിറ്റികൾക്ക് തീരുമാനിക്കാമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണു വി എസിന്റെ പ്രതികരണം. ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തിലും വർഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടം ഉണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നതെന്നും വി എസ് പറഞ്ഞു.

ഇത് തീക്കളിയാണ്. കുമ്മനത്തെ അധ്യക്ഷനാക്കിയതിലൂടെ ബിജെപി പൂർണ്ണമായും സംഘപരിവാറിന് കീഴ്‌പ്പെട്ടുവെന്നും വി എസ് ആരോപിച്ചു. നേരത്തെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുമ്മനത്തെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.

വിദ്വേഷം വിതയ്ക്കുന്നവരെ നാട് പുറന്തള്ളുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കുമ്മനത്തിന്റെ പ്രസ്താവന ജനങ്ങളെ വിഭജിക്കുന്നതാണെന്നും കേരളത്തിന്റെ പാരമ്പര്യം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കുമ്മനം രാജശേഖരൻ കേരളത്തെ വർഗീയ സംഘർഷ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്നാണു പിണറായി ആരോപിച്ചത്. കുമ്മനത്തിന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജയണ്ടയാണെന്നും ആർഎസ്എസിന്റെ തീരുമാനങ്ങളാണ് കുമ്മനം പിന്തുടരുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങൾക്ക് പുറത്ത് കച്ചവടം നടത്തി ജീവിക്കുന്നവരെ മതം തിരിച്ച് വിലക്കണം എന്ന് ഏതു വർഗീയ വാദി പറഞ്ഞാലും അംഗീകരിക്കാനാവില്ല. അത് മനുഷ്യന്റെ മൗലികാവകാശത്തിനു നേരെ ഉള്ള വെല്ലുവിളിയാണ്. വ്യത്യസ്ത മതസ്ഥർക്ക് ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ തന്നെ പൗരന്മാർക്ക് ജീവിതായോധനത്തിനും അവകാശമുണ്ടെന്നും പിണറായി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP