Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഎസും അണികളും; പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞ പരിപാടിയിൽ പങ്കെടുത്തു

പാർട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഎസും അണികളും; പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞ പരിപാടിയിൽ പങ്കെടുത്തു

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വീണ്ടും വെല്ലുവിളിച്ചു. പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് വി എസ് വീണ്ടും നേതൃത്വത്തോടെ യുദ്ധം പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നടന്ന പരിപാടിയിലാണ് വി എസ് ഉദ്ഘാടകനായി പങ്കെടുത്തത്.

ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവർ ചേർന്ന് രൂപം നൽകിയ ദേശാഭിമാനി സ്വയം സഹായ സംഘം എന്ന സംഘടനയാണ് പരിപാടി ആസൂത്രണം ചെയ്തത്. രക്തസാക്ഷികളെ അനുസ്മരിക്കാനും നിർദ്ധന കുടുംബങ്ങൾക്ക് വീട് വച്ചു നൽകുകയും ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനമാണ് വി എസ് നിർവഹിച്ചത്.

പ്രാദേശിക പ്രശ്‌നങ്ങളുള്ളതിനാൽ തന്നെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് വി.എസിനോട് ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഗൗനിക്കാതെയാണ് വി എസ് പരിപാടി ഉദ്ഘാടനം ചെയ്തത്. അഞ്ഞൂറോളം സിപിഐ(എം) പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

തന്നെ പാർട്ടി വിരുദ്ധനായി ചിത്രീകരിച്ച് പ്രമേയം പാസാക്കിയതിനെ തുടർന്ന് വി എസ് നേരത്തെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. സംസ്ഥാന സമിതിയിൽ നിന്നും വി.എസിനെ ഒഴിവാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP