Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുണാകരനോട് പടവെട്ടിയ പഴയ കെപിസിസി അധ്യക്ഷൻ; പികെവി മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്ത അച്ഛന്റെ മകന് കെപിസിസിയുടെ പണപ്പെട്ടിയുടെ താക്കോൽ; വരദരാജൻ നായരുടെ മകൻ പ്രതാപചന്ദ്രന് ഇത് വൈകിയെത്തിയ അംഗീകാരം; നാടാർ ശക്തിയിൽ ശക്തൻ നാടാരും; കെപിസിസി പുനഃസംഘടനയിൽ ഗ്രൂപ്പുകളെ മറികടന്ന് രണ്ട് പേരെത്തുമ്പോൾ

കരുണാകരനോട് പടവെട്ടിയ പഴയ കെപിസിസി അധ്യക്ഷൻ; പികെവി മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്ത അച്ഛന്റെ മകന് കെപിസിസിയുടെ പണപ്പെട്ടിയുടെ താക്കോൽ; വരദരാജൻ നായരുടെ മകൻ പ്രതാപചന്ദ്രന് ഇത് വൈകിയെത്തിയ അംഗീകാരം; നാടാർ ശക്തിയിൽ ശക്തൻ നാടാരും; കെപിസിസി പുനഃസംഘടനയിൽ ഗ്രൂപ്പുകളെ മറികടന്ന് രണ്ട് പേരെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൺപതുകളിൽ കെ കരുണാകരനൊപ്പം തലയെടുപ്പുള്ള നേതാവായിരുന്നു കോൺഗ്രസിൽ എസ് വരദരാജൻ നായർ. പികെ വാസുദേവൻ മന്ത്രിസഭയിലെ ധനമന്ത്രി. കെ കരുണാകരന്റെ സംഘടനാ കരുത്തിൽ മുഖ്യമന്ത്രിയാകാതെ പോയ നേതാവ്. കോൺഗ്രസ് പുനഃസംഘടനാ പട്ടിക പുറത്തു വന്നപ്പോൾ ഈ നേതാവ് വീണ്ടും ചർച്ചകളിൽ നിറയുന്നു. കാരണം വരദരാജൻ നായരുടെ മകൻ വി പ്രതാപചന്ദ്രൻ അംഗീകരിക്കപ്പെട്ടിരുന്നു. കെപിസിസിയുടെ ട്രഷറർ ഈ നേതാവാണ്. മുൻ കെപിസിസി അധ്യക്ഷൻ കൂടിയാണ് വരദരാജൻ നായർ.

കോൺഗ്രസിൽ വിദ്യാർത്ഥിയായിരിക്കുമ്പോൽ തന്നെ സജീവമായ പ്രതാപചന്ദ്രന് വലിയ സ്ഥാനങ്ങളൊന്നും ആരും നൽകിയിരുന്നില്ല. പുനഃസംഘടനാ സമയത്ത് ഈ പേര് ആരും ചർച്ചയാക്കിയതുമില്ല. അപ്രതീക്ഷിതമായാണ് പ്രതാപചന്ദ്രൻ കടന്നു വരുന്നത്. ഇതോടൊപ്പം എൻ ശക്തൻ വൈസ് പ്രസിഡന്റാകുന്നു. മുൻ ഗതാഗത മന്ത്രിയെ അംഗീകരിക്കുന്നതും തിരുവനന്തപുരത്ത് കോൺഗ്രസിന് ശക്തി നൽകാനാണ്. നാടാർ സമുദായത്തിൽ നിന്നുള്ള പിൻവാങ്ങൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായിരുന്നു. ഗ്രൂപ്പുകൾക്ക് അതീതരായാണ് രണ്ടു പേരും കെപിസിസിയുടെ ഭാഗമാകുന്നത്.

വരദരാജൻ നായർക്ക് എൻഎസ്എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പ്രതാപചന്ദ്രനും വരദരാജൻ നായർക്ക് എൻഎസ്എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പ്രതാപചന്ദ്രനും സംഘടനയുമായി അടുപ്പമുണ്ട്. നായർ സമുദായത്തെ പാർട്ടിയുമായി അടുപ്പിക്കാനാണ് ഈ അപ്രതീക്ഷിത നിയമനം. ഇതിനൊപ്പം നാടർ സമുദായവും കോൺഗ്രസിനെ കൈവിടില്ലെന്ന് ഉറപ്പിക്കുകയാണ് ശക്തനിലൂടെ. കരുണാകരന്റെ വിശ്വസ്തനായിരുന്നു ഒരു കാലത്ത് ശക്തൻ. പ്രതാപചന്ദ്രൻ എന്നും എ ഗ്രുപ്പിലായിരുന്നു. പക്ഷേ ഈ രണ്ട് പേരുകളും ഗ്രൂപ്പുകളുടെ പട്ടികയിൽ പെട്ടിരുന്നില്ല.

പുനഃസംഘടനയിൽ എഐ ഗ്രൂപ്പുകൾ പൂർണ തൃപ്തരല്ല. എൻ.ശക്തൻ, വി.ടി.ബൽറാം, വി.ജെ.പൗലോസ്, വി.പി.സജീന്ദ്രൻ എന്നിവരാണു പുതിയ വൈസ് പ്രസിഡന്റുമാർ. 23 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 28 നിർവാഹക സമിതിയംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി. വൈസ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യം പരിഗണിക്കപ്പെട്ട പത്മജ വേണുഗോപാലിനെ നിർവാഹക സമിതിയിലുൾപ്പെടുത്തി.

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി.തോമസ്, ടി.സിദ്ദിഖ് എന്നിവർ കൂടി ഉൾപ്പെട്ട നിർവാഹക സമിതിയംഗങ്ങളെ ചേർത്ത് ആകെ 56 പേരാണു പട്ടികയിലുള്ളത്. ഇതിൽ 3 ജനറൽ സെക്രട്ടറിമാരടക്കം 5 പേർ വനിതകൾ.

ഭാരവാഹിത്വം സംബന്ധിച്ച് സംസ്ഥാനത്തു തീരുമാനിച്ച മാനദണ്ഡങ്ങളിൽ ഇളവു വേണ്ടെന്ന കെപിസിസി നേതൃത്വത്തിന്റെ ശുപാർശ ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം മുൻ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെയും ഒഴിവാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നൽകിയ പേരുകളിൽ പരമാവധി പേരെ ഉൾപ്പെടുത്തിയെന്നു നേതൃത്വം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമാണു പട്ടിക തയാറാക്കുന്നതിനു മുൻകൈയെടുത്തത്. ഗ്രൂപ്പ്, വനിത, സാമുദായിക പ്രാതിനിധ്യം എന്നിവ പരമാവധി പാലിച്ചുവെന്ന അവകാശവാദത്തിലാണു നേതൃത്വം

കേരളത്തിൽനിന്നുള്ള പ്രവർത്തക സമിതിയംഗങ്ങളും മുൻ കെപിസിസി പ്രസിഡന്റുമാരും നിർവാഹക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാകും. രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, കേരളത്തിൽനിന്നുള്ള എഐസിസി സെക്രട്ടറിമാർ, അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും.

കെപിസിസി പട്ടിക:

വൈസ് പ്രസിഡന്റുമാർ: എൻ. ശക്തൻ, വി.ടി. ബൽറാം, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ.

ജനറൽ സെക്രട്ടറിമാർ: സെബാസ്റ്റ്യൻ, കെ.ജയന്ത്, പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ, പി.എ. സലീം, പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, എം.എം. നസീർ, ആലിപ്പറ്റ ജമീല, ജി.എസ്. ബാബു, കെ.എ. തുളസി, ജി. സുബോധൻ.

ട്രഷറർ: വി. പ്രതാപ ചന്ദ്രൻ.

നിർവാഹക സമിതിയംഗങ്ങൾ: കെ. സുധാകരൻ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ്, പത്മജ വേണുഗോപാൽ, വി എസ്. ശിവകുമാർ, ടി. ശരത്ചന്ദ്ര പ്രസാദ്, കെ.പി. ധനപാലൻ, എം. മുരളി, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, ഡി. സുഗതൻ, കെ.എൽ. പൗലോസ്, അനിൽ അക്കര, സി.വി. ബാലചന്ദ്രൻ, ടോമി കല്ലാനി, പി.ജെ. ജോയ്, കോശി എം. കോശി, എ. ഷാനവാസ് ഖാൻ, കെ.പി. ഹരിദാസ്, പി.ആർ. സോന, ജ്യോതികുമാർ ചാമക്കാല, ജോൺസൺ ഏബ്രഹാം, ജയ്‌സൺ ജോസഫ്, ജോർജ് മാമ്മൻ കൊണ്ടൂർ, മണക്കാട് സുരേഷ്, കെ.ബി. മുഹമ്മദ് കുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP