Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം; അല്ലാതെ കേരളത്തിന്റെ പുറത്ത് കുതിര കയറുകയല്ല വേണ്ടത്; കേന്ദ്ര തീരുമാനം പോലും അറിയാതെ കേന്ദ്രസഹമന്ത്രി ആരോപണം ഉന്നയിക്കുന്ന മുരളിയോട് ഹാ കഷ്ടം.. എന്നുമാത്രമേ പറയാനുള്ളൂ; വി മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ക്ഷേത്രം തുറക്കുന്ന വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും മന്ത്രി

കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം; അല്ലാതെ കേരളത്തിന്റെ പുറത്ത് കുതിര കയറുകയല്ല വേണ്ടത്; കേന്ദ്ര തീരുമാനം പോലും അറിയാതെ കേന്ദ്രസഹമന്ത്രി ആരോപണം ഉന്നയിക്കുന്ന മുരളിയോട് ഹാ കഷ്ടം.. എന്നുമാത്രമേ പറയാനുള്ളൂ; വി മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ക്ഷേത്രം തുറക്കുന്ന വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്ന് മുരളീധരനോട് കടകംപള്ളി പറഞ്ഞു. 'കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തത്', കടകംപള്ളി പറഞ്ഞു.

മുരളീധരന്റെ അവസ്ഥ 'ഹാ കഷ്ടം' എന്നല്ലാതെ പറയാനാവില്ല. ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവ വിശ്വാസമില്ലാത്ത സർക്കാർ, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു വി.മുരളീധരൻ പറഞ്ഞത്.

ക്ഷേത്രങ്ങൾ തുറക്കുന്നതിനെതിരെ ഇപ്പോൾ രംഗത്തുവന്നവരുടെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ മദ്യഷോപ്പുകളും മാളുകളും തുറക്കാമെങ്കിൽ, എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാത്തതെന്തെന്ന് ഇവർ ചോദിച്ചിരുന്നു. ഇപ്പോൾ നിലപാട് മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ ലാക്കാണെന്നും മന്ത്രി ആരോപിച്ചു.

കേന്ദ്ര നിർദ്ദേശം വന്നശേഷം വിവിധ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാനം തീരുമാനിച്ചത്. അതേസമയം, ആരാധനാലയങ്ങൾ തുറക്കാനിരിക്കെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുക്കവും തുടങ്ങി. ഗുരുവായൂർ ക്ഷേത്രവും പരിസരവും അഗ്നിശമനസേന അണുവിമുക്തമാക്കി.

കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കമെന്നും മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തായി വി മുരളീധറൻ നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനുകീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുള്ള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ ഇടതുസർക്കാർ വിശ്വാസികൾക്കെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കൾ മനസിൽ വിചാരിക്കും മുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കൾ ഇനിയെങ്കിലും തിരിച്ചറിയണമെന്നും മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP