Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിക്ക് വേണ്ടി പ്രാർത്ഥന യാചിച്ച് ബിജെപി പ്രസിഡന്റ് ധ്യാനകേന്ദ്രത്തിൽ; പ്രാർത്ഥനയ്ക്ക് ശേഷം ഉപഹാരം നൽകി വൈദികർ

മോദിക്ക് വേണ്ടി പ്രാർത്ഥന യാചിച്ച് ബിജെപി പ്രസിഡന്റ് ധ്യാനകേന്ദ്രത്തിൽ; പ്രാർത്ഥനയ്ക്ക് ശേഷം ഉപഹാരം നൽകി വൈദികർ

തൃശൂർ: കേരളത്തിൽ പാർട്ടിക്ക് അക്കൗണ്ട് തുറക്കണമെങ്കിൽ അതിന് ക്രൈസ്തവരുടെ സഹായം വേണമെന്ന തിരിച്ചറിവ് അടുത്തിടെ ബിജെപിക്ക് ശരിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ക്രൈസ്തവ സമൂഹവുമായി അടുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചു വരികയാണ് പാർട്ടി നേതൃത്വം. എന്തായാലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കൂടി അടുത്ത സാഹചര്യത്തിൽ ക്രൈസ്തവ മനസിൽ ഇടംപിടിക്കാൻ അൽപ്പം പള്ളിക്കാര്യമാകാം എന്ന തീരുമാനത്തിലാണ് ബിജെപി, അത് നരേന്ദ്ര മോദിയുടെ പേരിലാകുമ്പോൾ വിമർശനങ്ങളെ നേരിടുകയും ചെയ്യാം എന്നതാണ് വിലയിരുത്തൽ.

രാജ്യത്തിന്റെ ഐശ്വര്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിനും വേണ്ടി ജറുസലേം ധ്യാനകേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തിയത് പാർട്ടി സംസ്ഥാന അധ്യക്ഷൻ വി മുരളീധരനാണ്. ബിജെപിയുടെ വ്യാപാരി സെല്ലിന്റെ ആവശ്യപ്രകാരം നടന്ന പ്രാർത്ഥന മതസൗഹാർദത്തിന്റെ പ്രതീകം കൂടിയായി. ധ്യാനകേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നതിനുള്ള ബുക്കിങ് സംവിധാനം വഴി ലഭിച്ച അപേക്ഷപ്രകാരമായിരുന്നു പ്രാർത്ഥന. ആറു മണിക്കു തുടങ്ങിയ പ്രാർത്ഥന 8.30നു സമാപിച്ചു.

3000 ആളുകൾക്കു നേർച്ചഭക്ഷണവും വ്യാപാരി സെൽ നൽകി. സെൽ അംഗങ്ങൾക്കും പ്രാദേശിക നേതാക്കൾക്കുമൊപ്പം ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും പ്രാദേശിക നേതാക്കളും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറാനായി ധ്യാനകേന്ദ്രത്തിന്റെ ഫലകം ഡയറക്ടർ ഫാ. ഡേവിസ് പട്ടത്ത് മുരളീധരനു കൈമാറി.

ധ്യാനം കൂടിയിട്ടാണെങ്കിലും പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയാൽ മതിയെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. അടുത്തകാലത്തായി ക്രൈസ്തവ സമൂഹത്തിൽ പാർട്ടിക്ക് കടുതൽ ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു. ക്ലീമീസ് ബാവ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംസാരിച്ചതും ക്രൈസ്തവ സഭ ബിജെപിയോട് അടുക്കുന്നതിന്റെ സൂചവനയായി വിലയിരുത്തപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP