Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായിയും സുധാകരനും ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു; കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ പിണറായിക്കെതിരെ വധശ്രമത്തിനു കേസെടുക്കാൻ സുധാകരൻ ആവശ്യപ്പെടുമോ? മരംമുറി അടക്കം വീഴ്ചകളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇരുവരും പരസ്പരം പോർവിളിക്കുക ആണെന്നും വി.മുരളീധരൻ

പിണറായിയും സുധാകരനും ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു; കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ പിണറായിക്കെതിരെ വധശ്രമത്തിനു കേസെടുക്കാൻ സുധാകരൻ ആവശ്യപ്പെടുമോ?  മരംമുറി അടക്കം വീഴ്ചകളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇരുവരും പരസ്പരം പോർവിളിക്കുക ആണെന്നും വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുട്ടിൽ മരംമുറി, കോവിഡ് പ്രതിരോധത്തിലെ പാളിച്ച എന്നിവയിൽ നിന്നു ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും പരസ്പരം പോർവിളി നടത്തുകയാണ്.

കോവിഡ് കാര്യങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനത്തിൽ മുൻകൂട്ടി തയാറാക്കി കാൽ മണിക്കൂർ കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയെയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കെപിസിസി അധ്യക്ഷനെയുമാണോ കേരളത്തിന് വേണ്ടതെന്ന് ജനം ചിന്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത ബ്രണൻ കോളജിനെ കേവലം ഗുണ്ടകളുടെയും ക്രിമനലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തിൽ ഇരുവരും ചേർന്ന് വക്രീകരിക്കരുതെന്നും മുരളീധരൻ പറഞ്ഞു. മരംമുറി വിവാദം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിൽ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്. അതിൽനിന്നു സർക്കാരിനെ രക്ഷിക്കാനും ചർച്ചകൾ വഴിതിരിച്ച് വിടാനും പ്രതിപക്ഷം സഹായിക്കുന്നു.

പ്രതിപക്ഷ നേതാവ് ചുമതലയേറ്റെടുത്തപ്പോൾ തന്നെ പറഞ്ഞത് തങ്ങൾ സർക്കാരിനെ വിമർശിക്കാനില്ലെന്നും ബിജെപിയാണ് ഏറ്റവും വലിയ എതിരാളിയെന്നുമാണ്. ബിജെപിയെ എതിരാളിയായി കാണുന്ന സർക്കാരും പ്രതിപക്ഷവും ചേർന്ന് നടത്തുന്ന നാടകമാണ് വാർത്താസമ്മേളനങ്ങൾ.

കോവിഡ് വിശദീകരിക്കാനുള്ള വാർത്താസമ്മേളനത്തിൽ മുൻകൂട്ടി എഴുതി തയാറാക്കി വന്ന് 10-15 മിനിറ്റ് നേരം കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാർട്ടി നേതാവും കേരളത്തെ അപമാനിക്കുകയാണ്. കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വധശ്രമത്തിനു കേസെടുക്കാൻ സുധാകരൻ ആവശ്യപ്പെടുമോ?

കേരളത്തിന്റെ മൂന്നിരട്ടി വലുപ്പവും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ പ്രതിദിനം നാലായിരത്തിലൊക്കെ എത്തി. കേരളത്തിൽ പതിനായിരത്തിന് മുകളിലാണ്. ഇതാണ് ഗൗരവമായി ചർച്ച നടത്തേണ്ടത്. വടക്കൻ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത കോളജിനെ കേവലം ഗുണ്ടകളുടെയും ക്രിമിനിലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തിൽ ഇരുവരും ചേർന്ന് വക്രീകരിക്കരുതെന്നും മുരളീധരൻ പറഞ്ഞു.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം....കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണം....വെളിപ്പെടുത്തലിൽ ആത്മാർഥതയുണ്ടെങ്കിൽ വലിയമ്പലം ബസാർ സംഭവത്തിൽ എഫ് ഐ ആർ ഇടണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പൊലീസിനോട് ആവശ്യപ്പെടണം....കെ.സുധാകരൻ തന്നെ ഗോപിയോട് അത് ആവശ്യപ്പെടണം....

വധശ്രമത്തിൽ ( IPC 307) എഫ്‌ഐആർ ഇടാൻ സമയപരിധി ബാധകമല്ല....അതല്ല, വാർത്താസമ്മേളനത്തിൽ മസാല ചേർക്കാനാണോ ഗോപിയെ ഇറക്കിയതെന്ന് സുധാകരൻ പറയട്ടെ. ഏതായാലും ഇന്നലെയും ഇന്നുമായി നടത്തിയ വാർത്താ സമ്മേളനങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡന്റും തങ്ങൾ ഇരുവരും അടിസ്ഥാനപരമായി ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു.....

വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിട്ട് നിൽക്കുന്നുവെന്ന് കരുതുന്ന ഒരു സംസ്ഥാനത്തിന്റെ ഐഡന്റിറ്റിയാണ് പിണറായി വിജയനും കെ.സുധാകരനും തമ്മിലുള്ള പോർവിളികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്...കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ തന്റെ കൊലവിളി രാഷ്ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അർഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ...അക്രമത്തിന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷമാണോ വേണ്ടതെന്നും....

ഇപ്പോഴത്തെ ഈ പോർവിളിക്ക് പിന്നിലുള്ള തന്ത്രം വ്യക്തമാണ്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാം. മുട്ടിൽ മരംകൊള്ള, കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഏറ്റവും മോശം സ്ഥിതിയിലാണ് കേരളം, സംസ്ഥാനം സാമ്പത്തികമായി തീരെ മോശം സ്ഥിതിയിലാണ്, ആളുകൾക്ക് കയ്യിൽ പണമില്ല, ഇത്തരം വിഷയങ്ങളിൽ നിന്ന് മാധ്യമശ്രദ്ധതിരിക്കാനുള്ള മികച്ച അടവാണ് ഈ ഒത്തുകളി സംഘത്തിന്റേത്.

മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയമാണ് തലശേരി ബ്രണ്ണൻ കോളേജ്. ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗൂണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തിൽ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂർവവിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് പിണറായി വിജയനോടും കെ.സുധാകരനോടും അഭ്യർത്ഥിക്കാനുള്ളത്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP