Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞാനാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ എകെജി സെന്റർ ആക്രമണം നടക്കില്ലായിരുന്നു; സംസ്ഥാനത്തെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന്റെ ദുരവസ്ഥയാണിത്; ഭരണം എന്നാൽ പ്രസ്താവന ഇറക്കലും ബോർഡുവയ്ക്കലും അല്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ

ഞാനാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ എകെജി സെന്റർ ആക്രമണം നടക്കില്ലായിരുന്നു; സംസ്ഥാനത്തെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന്റെ ദുരവസ്ഥയാണിത്; ഭരണം എന്നാൽ പ്രസ്താവന ഇറക്കലും ബോർഡുവയ്ക്കലും അല്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ് എകെജി സെന്റർ ആക്രമണം സൂചിപ്പിക്കുന്നത് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇതെന്നും, കോൺഗ്രസിനെ കുറ്റപ്പെടുത്താൻ താനല്ല കേരളം ഭരിക്കുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. താനാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്റലിജൻസ് സംവിധാനം, പൊലീസ് പട്രോളിങ് എന്നിവയുടെ സമ്പൂർണ പരാജയമാണ് ഇത് കാണിക്കുന്നത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സെക്രട്ടേറിയറ്റിന്റെ സമീപത്ത് ഇത്തരം സംഭവം നടക്കുമ്പോൾ കേരള പൊലീസ് എന്തുചെയ്യുകയായിരുന്നു? മാത്രമല്ല ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസ് പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനവും. അവർ എങ്ങനെയാണ് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുക?

ഇവരാണ് നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപം തടയാനായില്ല, യോഗി ആദിത്യനാഥ് ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ക്ലാസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണം എന്നാൽ പ്രസ്താവന ഇറക്കലും ബോർഡുവയ്ക്കലും അല്ല. ജനങ്ങളുടെ സമാധാനമായ ജീവിതം ഉറപ്പുവരുത്തുന്നതാണ് ഭരണം. അതിൽ ഈ സർക്കാരും ആഭ്യന്തരവകുപ്പും പരാജയപ്പെട്ടിരിക്കുന്നുവെന്നും വി.മുരളീധരൻ വിമർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP