Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

വൈദ്യുതി മന്ത്രിയുടെ നാടായിട്ട് പോലും രാജമലയിൽ നാലു ദിവസമായി വൈദ്യുതി ഇല്ലായിരുന്നു; തോട്ടംതൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ; കേന്ദ്രം ഉൾപ്പെടെ നൽകുന്ന ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം എവിടെയാണ് ചെലവഴിക്കുന്നതെന്ന് മനസിലാവുന്നില്ല; കരിപ്പൂരിൽ എത്തിയ മുഖ്യമന്ത്രി രാജമലയിലുമെത്തുമെന്ന് കരുതി; കരിപ്പൂരിലും പെട്ടിമുടിയിലും സഹായധനത്തിൽ വിവേചനം കാട്ടിയത് ശരിയല്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ

വൈദ്യുതി മന്ത്രിയുടെ നാടായിട്ട് പോലും രാജമലയിൽ നാലു ദിവസമായി വൈദ്യുതി ഇല്ലായിരുന്നു; തോട്ടംതൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ; കേന്ദ്രം ഉൾപ്പെടെ നൽകുന്ന ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം എവിടെയാണ് ചെലവഴിക്കുന്നതെന്ന് മനസിലാവുന്നില്ല; കരിപ്പൂരിൽ എത്തിയ മുഖ്യമന്ത്രി രാജമലയിലുമെത്തുമെന്ന് കരുതി; കരിപ്പൂരിലും പെട്ടിമുടിയിലും സഹായധനത്തിൽ വിവേചനം കാട്ടിയത് ശരിയല്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മൂന്നാർ രാജമലയിലെ തോട്ടം തൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇവിടെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാണ്. രാത്രി നടന്ന അപകടം പിറ്റേന്ന് രാവിലെയാണ് പുറംലോകം അറിയുന്നത്.

വാർത്താവിനിമയ സംവിധാനത്തിന്റെ അപര്യാപ്തത ഇല്ലായിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നു. വൈദ്യുതി മന്ത്രിയുടെ നാടായിട്ട് പോലും രാജമലയിൽ നാലു ദിവസമായി വൈദ്യുതി ഇല്ലായിരുന്നു. ആരോഗ്യമേഖലയിൽ ഏറെ മുന്നിലായ കേരളത്തിലെ മൂന്നാർ പോലെ രാജ്യത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രത്തിൽ അപകടം നടന്നാൽ 100 കിലോമീറ്റർ അപ്പുറത്തേ നല്ല ആശുപത്രി ഉള്ളൂവെന്നത് നിർഭാഗ്യകരമാണ്.

Stories you may Like

കഴിഞ്ഞവർഷം ദുരന്തമുണ്ടായ പുത്തുമലയിലും കവളപ്പാറയിലും പുനരധിവാസം ഇതുവരെ സാധ്യമായിട്ടില്ല. കേന്ദ്രം ഉൾപ്പെടെ നൽകുന്ന ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം എവിടെയാണ് ചിലവഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. കരിപ്പൂരിൽ എത്തിയ മുഖ്യമന്ത്രി രാജമലയിലുമെത്തുമെന്ന് കരുതി. കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലുള്ള സഹായധനം പ്രഖ്യാപിച്ചത് ശരിയല്ല. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ദുരന്തസ്ഥലവും ആശുപത്രിയിൽ കഴിയുന്നവരെയും ഇരുവരും സന്ദർശിച്ചു.

വെള്ളിയാഴച് ഉരുൾപൊട്ടലുണ്ടായ രാജമലയിൽനിന്ന് 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ 42 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു. മൂന്നു കിലോമീറ്റർ അകലെ മലയുടെ താഴ്‌വാരത്ത് ഒരു വലിയ കുഴിയെടുത്ത് ഒരുമിച്ച് അന്ത്യവിശ്രമം ഒരുക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. 80 മുറികളുള്ള 4 ലയങ്ങൾ പൂർണ്ണമായും തകർന്നു. ഇവയിൽ ആകെ 78 പേരാണ് താമസിച്ചിരുന്നത്. 12 പേർ രക്ഷപ്പെട്ടു.കേന്ദ്രമന്ത്രി വി. മുരളീധരന് പുറമേ വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എംഎൽഎ., ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ ദുരന്തസ്ഥലം സന്ദർശിച്ചു.]

മണ്ണിനടിയിൽ പെട്ടവർക്കുവേണ്ടി എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. പത്ത് ഹിറ്റാച്ചികൾ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് മൃതശരീരങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നത്. മൂന്നുദിവസം കൂടി തിരച്ചിൽ നടത്തുമെന്നാണ് എൻ.ഡി.ആർ.എഫ്. അറിയിച്ചുള്ളത്.വ്യാഴാഴ്ച രാത്രി 10.45നാണ് കണ്ണൻദേവൻ പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ഉൾപ്രദേശം ആയതിനാൽ ദുരന്തം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്.

ആറ് വനംവകുപ്പ് ജീവനക്കാരാണ് അപകടത്തിൽപ്പെട്ടതെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു. പെട്ടിമുടിയിൽ ദുരന്തത്തിൽപ്പെട്ടവർക്കു വേണ്ടിയുള്ള ദുരിതാശ്വാസത്തുക വർധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാടിനു വേണ്ടി കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആദ്യം തന്നെ രണ്ടുലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. അവിടെയും ഇവിടെയും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ എന്തുകൊണ്ട് അങ്ങനെ ഒരു സമീപനം എടുത്തുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP