Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തൽ: സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരും നയിക്കുന്ന പാർട്ടിയും; സുമിത് കുമാറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തൽ: സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരും നയിക്കുന്ന പാർട്ടിയും; സുമിത് കുമാറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

ആവണി ഗോപാൽ

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരും സർക്കാരിനെ നയിക്കുന്ന പാർട്ടിയുമാണെന്ന് കസ്റ്റംസ് കമ്മിഷണറുടെ പ്രതികരണത്തിലൂടെ വ്യക്തമായെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉദ്യോഗസ്ഥനെന്ന നിലയിൽ പരിമിതിയിൽ നിന്ന് അദ്ദേഹം വ്യക്തമായി കാര്യം പറഞ്ഞു. സുമിത് കുമാറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ നയത്തിലെ പാളിച്ചയാണ് രോഗികൾ വർധിക്കാൻ കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വൈകിയെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞെങ്കിൽ അത് കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിന്റെ പിഴവുകൾ തുടക്കത്തിലെ ചൂണ്ടിക്കാട്ടിയപ്പോൾ പരിഹസിക്കുന്ന സമീപനമാണ് ഉണ്ടായത്.

ശാസ്ത്രീയമായ രീതിയിൽ പ്രതിരോധ പ്രവർത്തനം നടത്തണമെന്നും നിയന്ത്രണത്തോടെ കൂടുതൽ ദിവസം കടകൾ തുറക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു .ടി പി ആർ നിശ്ചയിക്കാൻ മാനദണ്ഡം ഉണ്ടാകണമെന്നും മന്ത്രി കൂട്ടി ചേർത്തു.

ശബരിമല പ്രക്ഷോഭത്തിൽ സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചെന്ന കേസ് ചുമത്തിയ സർക്കാരാണ് നിയമസഭാ കയ്യാങ്കളി കേസിൽ ശിവൻകുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നത്. സ്വന്തം അണികളെ സി പി എം ധാർമ്മികത പഠിപ്പിക്കണമെന്നും വി മുരളീധരൻ പറഞ്ഞു. രണ്ടാം ഊഴം ജനങ്ങൾ നൽകിയത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്ന് ഓർക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP