Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരുണയിൽ സർക്കാർ ഉത്തരവു പിൻവലിക്കാൻ സാധ്യമല്ല; പൂർണമായി പിൻവലിക്കാൻ കെപിസിസി പ്രസിഡന്റിന്റെ അന്ത്യശാസനം; പാർട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കു നിർത്തണമെന്നും സുധീരൻ; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കരുണയുടെ പേരിൽ കോൺഗ്രസിൽ പോരു രൂക്ഷം

കരുണയിൽ സർക്കാർ ഉത്തരവു പിൻവലിക്കാൻ സാധ്യമല്ല; പൂർണമായി പിൻവലിക്കാൻ കെപിസിസി പ്രസിഡന്റിന്റെ അന്ത്യശാസനം; പാർട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കു നിർത്തണമെന്നും സുധീരൻ; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കരുണയുടെ പേരിൽ കോൺഗ്രസിൽ പോരു രൂക്ഷം

തിരുവനന്തപുരം: 'കരുണ' വിഷയത്തിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റും സർക്കാരും രണ്ടുതട്ടിൽ നിൽക്കുന്നതാണു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനും യുഡിഎഫിനും പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിനുശേഷം വൈകിട്ടു വീണ്ടും വാർത്താസമ്മേളനം വിളിച്ചാണു കരുണ വിഷയത്തിൽ സർക്കാർ ഉത്തരവു പൂർണമായി പിൻവലിക്കണമെന്നു കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. സാങ്കേതിക കാരണങ്ങൾ പറയാതെ ജനഹിതം നോക്കുന്നതാണ് ഉചിതമെന്നു സുധീരൻ തുറന്നടിച്ചു.

കരുണയിൽ സർക്കാർ ഭൂമിയില്ലെന്നാണ് ഇന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ഉത്തരവു പിൻവലിക്കാൻ സാധ്യമല്ല. ഭേദഗതി മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, പാർട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കു നിർത്തണമെന്നു  കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു.

സർക്കാരിനെ നേർവഴിക്കു നടത്തേണ്ടതു പാർട്ടിയുടെ ബാധ്യതയാണെന്നും സുധീരൻ പറഞ്ഞു. മന്ത്രിമാരുടെ തെറ്റു കണ്ടാൽ ഇനിയും തിരുത്തും. കരുണ ഉത്തരവു പിൻവലിക്കാൻ രണ്ടു തവണ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും സുധീരൻ പറഞ്ഞു. കരുണ എസ്റ്റേറ്റു വിഷയത്തിൽ ഭേദഗതി മാത്രം പോര, ഉത്തരവു പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് സുധീരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം, ഉത്തരവു പിൻവലിക്കാനാകില്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരുണയിൽ സർക്കാർ ഭൂമി ഇല്ലെന്നാണു സർവെ റിപ്പോർട്ടെന്നാണു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 840 ഏക്കറിൽ വനഭൂമി ഇല്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസസ്ഥാനത്തിലാണു സർവെ നടത്തിയത്. കരുണയ്ക്കു വ്യവസ്ഥകളുണ്ട്. കരുണ ഉത്തരവിൽ ഭേദഗതി വരുത്തി. ഇതുസംബന്ധിച്ചു വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകം. കോടതിയുടെ തീരുമാനം വന്നശേഷമേ കരമടയ്ക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന മുൻ നിലപാട് സുധീരൻ ആവർത്തിച്ചു. ഉത്തരവ് ഭേദഗതി വരുത്തുകയല്ല വേണ്ടത്. പൂർണമായും പിൻവലിക്കണം. ഉത്തരവ് നൽകിയ കാര്യം പുറത്ത് വന്നപ്പോേൾ തന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടതാണ്. രണ്ടു തവണ റവന്യൂ മന്ത്രി അടൂർ പ്രകാശിന് കത്തും നൽകി. എന്നാൽ നടപടി ഉണ്ടാവാതെ വന്നതിനാലാണ് സർക്കാരിനെ വിമർശിക്കേണ്ടി വന്നത്. മന്ത്രിമാർക്ക് തെറ്റുകൾ പറ്റാം. അത് സ്വാഭാവികമാണ്. എന്നാൽ, അത് ചൂണ്ടിക്കാട്ടുകയും ആവശ്യമായ തിരുത്തലകൾ വരുത്താൻ നിർദ്ദേശിക്കുകയും ചെയ്യുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും സുധീരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ വിവാദത്തിനാണ് ഈ ഉത്തരവ് വഴിവച്ചത്. ഇത്തരം കാര്യങ്ങൾ യു.ഡി.എഫിന്റെ വിജയസാദ്ധ്യതയെ സാരമായി ബാധിക്കുമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

അതേസമയം, സുധീരനെ മുഖ്യമന്ത്രി യോഗത്തിൽ വിമർശിച്ചു. നിബന്ധനകളോടെയാണ് കരം അടയ്ക്കാൻ അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എതിർപ്പ് ഉയർന്നപ്പോൾ തന്നെ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് താൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് മുഖവിലയ്ക്ക് എടുക്കാതെ സുധീരൻ സർക്കാരിനെ വിമർശിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമായി സുധീരന്റെ നിലപാട്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഇത്തരം നിലപാടുകൾ ആരിൽ നിന്നും ഉണ്ടാവരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉപാധികളോടെയാണു കരമടയ്ക്കാൻ ഉത്തരവു നൽകിയതെന്നാണു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. കരുണ എസ്റ്റേറ്റിനു കരമടക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് പിൻവലിക്കില്ലെന്നു സർക്കാർ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഭേദഗതികളോടെ പുതിയ ഉത്തരവിറക്കാനാണു മന്ത്രിസഭാ തീരുമാനം. എന്നാൽ, കോടതി വിധി അനുസരിച്ച് ആക്ഷേപങ്ങൾക്കിട നൽകാതെയായിരിക്കും ഭേദഗതികൾ വരുത്തുകയെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായതായാണു വിവരങ്ങൾ.

അതിനിടെയാണു വിഷയത്തിൽ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. സുധീരൻ കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതലയോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയും റവന്യൂ മന്ത്രി അടൂർ പ്രകാശും പങ്കെടുത്ത യോഗത്തിൽ പക്ഷേ, കരമടക്കാനുള്ള അനുമതി പിൻവലിക്കേണ്ടതില്ല എന്ന തീരുമാനമാണുണ്ടായത്. ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നും ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ എജിയെ ചുമതലപ്പെടുത്തിയെന്നുമായിരുന്നു അന്ന് അടൂർ പ്രകാശ് പറഞ്ഞത്. എന്നാൽ ഈ തീരുമാനത്തിനെതിരേയും കടുത്ത എതിർപ്പും വിമർശനവുമായി സുധീരൻ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള എല്ലാ എതിർപ്പുകളും അവഗണിച്ചാണ് ഇന്നത്തെ മന്ത്രിസഭാ തീരുമാനം വന്നത്.

അതിനിടെ, കരുണ എസ്റ്റേറ്റിന് കരമടക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കില്ലെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ കോൺഗ്രസ് എംഎൽഎ ടി.എൻ. പ്രതാപൻ രംഗത്തെത്തി. തീരുമാനം ഖേദകരമാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. ഈ തീരുമാനം കൊണ്ട് സർക്കാരിന് എന്താണ് നേട്ടമെന്നും പ്രതാപൻ ചോദിച്ചു. കരുണ എസ്റ്റേറ്റിന് കരമടക്കാമെന്ന് നിയമോപദേശം നൽകിയപ്പോഴും പ്രതാപൻ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങൾ ഇതിനു പിന്നിലുണ്‌ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു പ്രതാപൻ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP