Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യനയത്തിൽ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി; പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റ്: പാർട്ടിയും സർക്കാരും രണ്ടുതട്ടിൽതന്നെ

മദ്യനയത്തിൽ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി; പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റ്: പാർട്ടിയും സർക്കാരും രണ്ടുതട്ടിൽതന്നെ

തിരുവനന്തപുരം: മദ്യനയത്തിൽ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. പാർട്ടി-സർക്കാർ ഏകോപന സമിതിയിൽ മാത്രമേ ഇനി മദ്യ നയത്തെക്കുറിച്ച് ചർച്ചയുള്ളു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അഭിപ്രായ ഭിന്നതയില്ലെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും സുധീരൻ പറഞ്ഞു.

ആറാം തീയതിയിലെ പാർട്ടി-സർക്കാർ ഏകോപനസമിതി മദ്യനയം ചർച്ചചെയ്യുമെന്നും വി എം സുധീരൻ പറഞ്ഞു. മദ്യനയത്തിന്റെ കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും സർക്കാരും പാർട്ടിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് മദ്യനയത്തിൽ ഭിന്നതയൊന്നുമില്ലെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞത്. കോൺഗ്രസുകാർ ഒന്നിച്ച് നിന്നാൽ യു.ഡി.എഫിനെയും പാർട്ടിയെയും ആർക്കും തോല്പിക്കാനാവില്ല. അത്രമാത്രം സ്‌നേഹം ജനങ്ങൾക്ക് യു.ഡി.എഫ് സർക്കാരിനോടുണ്ട്. ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന് സിബിഐ അന്വേഷണം ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ വാദമുഖങ്ങളെയെല്ലാം ഖണ്ഡിക്കുന്നതാണ് പിന്നീട് കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവന. മദ്യനയത്തിൽ പാർട്ടിയിൽ പ്രശ്‌നങ്ങൾ പുകഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പാക്കുന്നതായിരുന്നു വി എം സുധീരന്റെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP