Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യനയത്തിൽ വെടിനിർത്തൽ പരസ്യമായി പ്രഖ്യാപിച്ച് വി എം സുധീരൻ; ബാറുകൾക്ക് ബിയർ - വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതിൽ എതിർപ്പ്; വിയോജിപ്പിനിടയിലും സർക്കാറുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

മദ്യനയത്തിൽ വെടിനിർത്തൽ പരസ്യമായി പ്രഖ്യാപിച്ച് വി എം സുധീരൻ; ബാറുകൾക്ക് ബിയർ - വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതിൽ എതിർപ്പ്; വിയോജിപ്പിനിടയിലും സർക്കാറുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിൽ കടുത്ത എതിർപ്പുമായി രംഗത്തെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്റെനിലപാട് മയപ്പെടുത്തി രംഗത്തെത്തി. കെപിസിസി - സർക്കാർ ഏകോപന സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സുധീരൻ തന്റെ മയപ്പെടുത്തിയ നിലപാടുമായി സുധീരൻ രംഗത്തെത്തിയത്. മദ്യനയത്തിലുള്ള തർക്കങ്ങൾ അവസാനിച്ചുവെന്ന് സുധീരൻ വാർത്താസമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ മദ്യനയത്തിൽ കെപിസിസിക്കുള്ള വിജോയിപ്പുകൾ പറഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം വെടിനിർത്തൽ പ്രഖ്യാപിച്ചത്.

സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിൽ കെപിസിസിയുടെ നിലപാടിൽ മാറ്റമില്ലെന്ന അദ്ദേഹം വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. മദ്യനയത്തിലെ മുൻ നിലപാടുകളിൽ നിന്ന് സർക്കാരും പാർട്ടിയും പിന്നോട്ട് പോയിട്ടില്ല. ജനപക്ഷ യാത്രയിലുടനീളം ലഭിച്ച നിർദ്ദേശങ്ങളുമായി പാർട്ടി മുന്നോട്ട് പോവും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണ് മദ്യവർജ്ജനം. ഇതിനുള്ള പരിശ്രമങ്ങൾ കെപിസിസി നടത്തിവന്നു. പത്ത് വർഷംകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം നടത്താനുള്ള കേരള സർക്കാറിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

അടച്ചുപൂട്ടിയ ബാറുകളിൽ വൈൻ-ബിയർ വിൽപ്പന നടത്തുന്നതിൽ അനുവാദം നൽകിയ സർക്കാർ തീരുമാനത്തോടുള്ള വിയോജിപ്പും അദ്ദേഹം വിയോജിച്ചു. ഈ വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ പാർട്ടിയും സർക്കാറും കൂടുതൽ ഫലപ്രദമായ രീതിയിൽ തന്നെ സർക്കാറുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസിനെതിരെ ഉയർന്ന വിമർശനങ്ങൾ പരിശോധിക്കണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതേസമയം പതിവിന് വിപരീതമായി വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിൽക്കാതെ അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP