Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

സ്ഥലം എംഎൽഎയെ കൈവിട്ട് അസാന്നിദ്ധ്യത്തിൽ പാർട്ടിയുടെ നിർണ്ണായക യോഗം; വിജയം കണ്ടത് അന്ത്യശാസനങ്ങൾക്കും പിപ്പിടി വിദ്യകൾക്കും മുന്നിൽ പതറാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ ഉറച്ചനിലപാട്; നിർത്തിയിടത്തു നിന്ന് വീണ്ടും തുടങ്ങാൻ ഏരിയാ സെക്രട്ടറി പദത്തിലേക്ക് വി കുഞ്ഞികൃഷ്ണൻ; എം വി ഗോവിന്ദന്റെ തിരുത്തൽ നയം പയ്യന്നൂരിൽ ഫലം കാണുമ്പോൾ

സ്ഥലം എംഎൽഎയെ കൈവിട്ട് അസാന്നിദ്ധ്യത്തിൽ പാർട്ടിയുടെ നിർണ്ണായക യോഗം; വിജയം കണ്ടത് അന്ത്യശാസനങ്ങൾക്കും പിപ്പിടി വിദ്യകൾക്കും മുന്നിൽ പതറാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ ഉറച്ചനിലപാട്; നിർത്തിയിടത്തു നിന്ന് വീണ്ടും തുടങ്ങാൻ ഏരിയാ സെക്രട്ടറി പദത്തിലേക്ക് വി കുഞ്ഞികൃഷ്ണൻ; എം വി ഗോവിന്ദന്റെ തിരുത്തൽ നയം പയ്യന്നൂരിൽ ഫലം കാണുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: പയ്യന്നൂരിലെ സജീവ രാഷ്ട്രീയത്തിലേക്ക് വി കുഞ്ഞികൃഷ്ണൻ വീണ്ടും എത്തുമ്പോൾ അത് ഉറച്ചനിലപാടുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ വിജയം കൂടിയാകുന്നു.പാർട്ടി നേതൃത്വത്തിന്റെ പിപ്പിടി വിദ്യകൾക്കും അന്ത്യശാസ മുൻപിൽ കുലുങ്ങാതെ ഇരുമ്പുലക്ക പോലെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു പയ്യന്നുരിലെ വിമത നേതാവ് വി. കുഞ്ഞികൃഷ്ണൻ.വ്യക്തമായ കാരണമില്ലാതെ തനിക്കെതിരെ നടപടി ഉണ്ടാവുകയും കുറ്റാരോപിതനായ എംഎൽഎ പ്രശ്്‌നങ്ങളില്ലാതെ വിഹരിക്കുകയും ചെയ്തപ്പോൾ തന്റെ നയം വ്യക്തമാക്കി പാർട്ടി വിടുകയായിരുന്നു വി കുഞ്ഞികൃഷ്ണൻ.

പയ്യന്നൂരിലെ വിഭാഗീയത പരിഹരിക്കാനുള്ള സിപിഎം പ്രാദേശിക, ജില്ലാ നേതൃത്വത്തിന്റെ നീക്കം അമ്പേപാളിയതൊടെയാണ് സംസ്ഥാന സെക്രട്ടറി തന്നെ വിഷയം നേരിട്ടേറ്റെടുത്തത്. വി.കുഞ്ഞികൃഷ്ണനെ പാർട്ടി ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി പകരം സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷിന് ചുമതല നൽകിയെങ്കിലും പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണന്റെ അസാന്നിധ്യം പാർട്ടിയെ ദുർബലപ്പെടുത്തിയെന്ന വിലയിരുത്തലുണ്ടായി.ഇതിനിടെയാണ് വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്ക് സജീവമായി തിരിച്ചു കൊണ്ടു വരാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നീക്കം തുടങ്ങിയത്.

ഈ സമവായ ശ്രമങ്ങളിൽ അവസാനത്തെതാണ് കഴിഞ്ഞ ദിവസം നടന്നത്. ആരോപണ വിധേയനായ എം.എൽ എ ടി ഐ മധുസൂദനനെ പങ്കെടുപ്പിച്ചുള്ള യോഗത്തിൽ മാത്രമേ താൻ ഈ കാര്യം ചർച്ചയ്ക്കുള്ളുവെന്നാണ് വി.കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാടെന്നാണ് വിവരം. എന്നാൽ എം.എൽ എ നിയമസഭാ സമ്മേളനത്തിൽ ആയതിനാലാണ് പങ്കെടുക്കാത്തതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചപ്പോൾ നിയമസഭാ സമ്മേളനം നേരത്തെ തീരുമാനിച്ചതാണല്ലോയെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

ഇതോടെ വിവാദ വിഷയങ്ങളിൽ ചർച്ച പിന്നീട് എം എൽ എ യുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ധാരണയായതായി. ഈ മാസം തന്നെ മറ്റൊരു ദിവസം യോഗം ചേരുവാനും ധാരണയായിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയ്ക്കിടെ പയ്യന്നുരിലെ പാർട്ടി കലഹങ്ങൾ രമ്യതയിൽ തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.അങ്ങിനെയെങ്കിൽ വീണ്ടും പയ്യന്നൂരിലെ പാർട്ടിയുടെ അമരത്തേക്ക് വി കുഞ്ഞികൃഷ്ണൻ എത്തുകയും എം എൽ എയെ സാവധാനം പാർട്ടി കൈവിടുകയും ചെയ്യും.ഈ വസ്്തുതയെ സാധുകരിക്കൂന്ന ചർച്ചകൾ പ്രദേശിക തലത്തിൽ സജീവമായിട്ടുമുണ്ട്.

ഒന്നുകിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കുക അല്ലെങ്കിൽ തിരികെ പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരികയെന്ന രണ്ടു വഴികൾ മാത്രമേ സിപിഎമ്മിന്റെ മുൻപിലുള്ളൂ.അതുകൊണ്ടു തന്നെ സി.പി. എമ്മിനെ സംബന്ധിച്ചിടുത്തോളം കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യെന്ന അവസ്ഥയിലായിട്ടുണ്ട് പയ്യന്നൂർ ഫണ്ട് വിവാദം. സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ പയ്യന്നുരിലെ പാർട്ടി നേതൃത്വം ഇപ്പോൾ കുഞ്ഞികൃഷ്ണനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി രണ്ടായി മാറിയിരിക്കുകയാണ്.

ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്, സിപിഎം പയ്യന്നൂർ ഓഫിസ് നിർമ്മാണത്തിലെ ക്രമക്കേടു മുൾപെടെയുള്ള ആരോപണങ്ങളാണ് പയ്യന്നൂർ എംഎ‍ൽഎ ടി.ഐ മധുസൂദനൻ ഉൾപെടെയുള്ള അഞ്ചു നേതാക്കൾക്കെതിരെ വി.കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്. ഇതിൽ ടി.ഐ മധുസുദനൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയാണ്. മറ്റു നാലു പേർ ഏരിയാ കമ്മിറ്റി അംഗങ്ങൾ കൂടിയാണ്. വി.കുഞ്ഞികൃഷ്ണൻ കണക്കുകൾ സഹിതം ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വൻ വിവാദമായെങ്കിലും പിന്നീടത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു.

ടി.ഐ മധുസുദനനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തുകയും മറ്റു നേതാക്കൾക്കതിരെ പേരിന് അച്ചടക്ക നടപടി സ്വീകരിച്ചു പാർട്ടി നേതൃത്വം വിവാദങ്ങളിൽ നിന്നും തടിയൂരുകയായിരുന്നു.എന്നാൽ വിഷയം പാർട്ടി വിട്ടെങ്കിലും വി.കുഞ്ഞികൃഷ്ണൻ വിട്ടില്ല. ഇതോടെ പാർട്ടി നേതൃത്വത്തിന് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിയുടെ കസേരയിൽ നിന്നും മാറ്റേണ്ടിവരികയും ചെയ്തു. എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കാനോ ഏരിയാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ഒഴിവാക്കാനോ സിപിഎം നേത്യത്വം തയ്യാറായതുമില്ല.

അതേസമയം വി. കുഞ്ഞികൃഷ്ണൻ ഉയർത്തി പിടിച്ച കമ്യുണിസ്റ്റ് ധാർമ്മികതയും അതിനു പാർട്ടി അണികളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയും വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും ഒഴിവാക്കാനോ പുറന്തള്ളാനോ കഴിയാതെ സിപിഎം നേതൃത്വത്തെ പുറകോട്ടടിപ്പിക്കുകയായിരുന്നു.പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP