Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിൽ; ദുരന്തമേഖലകളിൽ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയില്ല; സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ; 2018ലെ മഹാപ്രളയത്തിന് ശേഷം സർക്കാർ എന്ത് പഠനം നടത്തിയെന്നും വിഡി സതീശൻ

മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിൽ; ദുരന്തമേഖലകളിൽ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയില്ല; സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ; 2018ലെ മഹാപ്രളയത്തിന് ശേഷം സർക്കാർ എന്ത് പഠനം നടത്തിയെന്നും വിഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രണ്ടാം വട്ടം അധികാരത്തിൽ വന്ന പിണറായി വിജയൻ സ്തുതിപാഠകരുടെ നടുവിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെറ്റ് ചൂണ്ടിക്കാണിക്കുന്നതും വിമർശിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേനിലപാട് തന്നെയാണ് മുഖ്യമന്ത്രിക്കെന്നും സതീശൻ തുറന്നടിച്ചു.രണ്ടാം വട്ടം അധികാരത്തിൽ വന്നതിന് പിന്നാലെ സ്തുതിഗീതം നടത്തുന്ന ആളുകൾ ചുറ്റുമുള്ളതുകൊണ്ട് ഒരുവിമർശനവും ഉന്നയിക്കാൻ പറ്റില്ല എന്നതാണ് സ്ഥിതി.

വിമർശനമായല്ല കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചത്. ദുരന്തനിവാരണ അഥോറിറ്റി പരാജയമാണെന്ന് പറഞ്ഞത് വ്യക്തമായ തെളിവുകളോടെയാണ്. ഈ ന്യൂനമർദ്ദം അറബിക്കടലിൽ രൂപപ്പെട്ട സമയത്ത് അത് തെക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഇന്ത്യൻകാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ ദുരന്തനിവാരണ അഥോറിറ്റി മുൻകരുതൽ നൽകണമായിരുന്നു. ഇടുക്കിയിലും കോട്ടയത്തും ദുരന്തമുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും സതീശൻ പറഞ്ഞു.

2018ൽ ദുരന്തമുണ്ടായ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് താൻ. മണ്ഡലത്തിൽ വെള്ളം പൊങ്ങിയാൽ എവിടെ വെള്ളം കയറുമെന്ന് വിവിധ ഏജൻസികളെ കൊണ്ട് ഞങ്ങൾ പഠനം നടത്തിയിട്ടുണ്ട്. എന്നാൽ 2018ലെ മഹാദുരന്തത്തിന് ശേഷം സർക്കാർ എന്തുപഠനം നടത്തിയെന്നും സതീശൻ ചോദിച്ചു. റൂം ഫോർ റിവർ എന്ന് പറഞ്ഞതല്ലാതെ പ്രളയമുണ്ടായാൽ ആഘാതം ലഖൂകരിക്കാൻ എന്ത് നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പറയണം. കേരളത്തിലെ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് പ്രതിപക്ഷം പലതവണ പറഞ്ഞിരുന്നു. അദ്ദേഹത്തിന് തെറ്റ് ചൂണ്ടുന്നതും കുറ്റപ്പെടുത്തുന്നതും വിമർശിക്കുന്നതും ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഞങ്ങൾ പ്രതിപക്ഷധർമമാണ് നിർവഹിക്കുന്നതെന്ന് സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് കടക്കെണിമൂലം ആളുകൾ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാവുന്നു. ഒരുപാട് കുടുംബങ്ങൾ അനാഥമാകുന്നു. കടക്കെണിയിൽ പെട്ടആളുകളുടെ അനശ്ചിതത്വം അടിയന്തരമായി കണ്ട് തുടർനടപടികൾ സ്വീകരിക്കണം. സംസ്ഥാനത്തെ റിക്കവറി നടപടികൾ നിർത്തിവെക്കണമെന്നും സതീശൻ പറഞ്ഞു. ആത്മഹത്യ ചെയ്ത ഹോട്ടലുടമ സരിൻ മോഹന്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP