Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202302Friday

ഗ്രീൻ ട്രിബ്യൂണൽ പിഴ ഉത്തരവാദികളിൽ നിന്നും ഈടാക്കണം; നികുതി പണത്തിൽ നിന്നും നൽകാൻ അനുവദിക്കില്ല; കെ കെ രമയ്ക്ക് മേൽ ഒരാളും കുതിര കയറാൻ വരേണ്ട; അവരെ സംരക്ഷിക്കും; വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ട: വി ഡി സതീശൻ

ഗ്രീൻ ട്രിബ്യൂണൽ പിഴ ഉത്തരവാദികളിൽ നിന്നും ഈടാക്കണം; നികുതി പണത്തിൽ നിന്നും നൽകാൻ അനുവദിക്കില്ല; കെ കെ രമയ്ക്ക് മേൽ ഒരാളും കുതിര കയറാൻ വരേണ്ട; അവരെ സംരക്ഷിക്കും; വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ട: വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിന് 100 കോടി പിഴയിട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗ്രീൻ ട്രിബ്യൂണൽ പിഴ ഉത്തരവാദികളിൽ നിന്നും ഈടാക്കണമെന്ന് സതീശൻ പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണൽ വിധി സർക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പറഞ്ഞ വാചകങ്ങൾ അടിവരയിടുന്നതാണ് ഗ്രീൻ ട്രിബ്യൂണൽ തീരുമാനം. 2020 ൽ ഇറക്കിയ ഉത്തരവിലൂടെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുത്തതാണ്. എന്നാൽ മാലിന്യം നീക്കം ചെയ്യുന്നതിൽ സർക്കാരും അതിന് മേൽനോട്ടം വഹിക്കേണ്ട നഗരസഭയും മൂന്ന് കൊല്ലമായി ദയനീയമായി പരാജയപ്പെട്ടു. ഇവരുടെ പരാജയത്തിന്റെ പിഴ ജനങ്ങളിൽ നിന്നും നൽകാൻ അനുവദിക്കില്ല. ഉത്തരവാദികളായവരാണ് പിഴ നൽകേണ്ടത്- സതീശൻ പറഞ്ഞു.

ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും പിഴ നൽകി കരാറുകാരെ രക്ഷിക്കാനാണ് സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. ബ്രഹ്മപുരത്ത് തീയിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഥമിക റിപ്പോർട്ട് പോലും പൊലീസ് നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസിനെ ഉപയോഗിച്ച് പാർട്ടി ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.

പ്രതിപക്ഷത്തിന്റെ അവകാശമായ റൂൾ 50 ഒഴിവാക്കിയുള്ള ഒരു ഒത്തുതീർപ്പിനുമില്ല. പ്രതിപക്ഷത്തിന്റെ അവകാശത്തെ മുഖ്യമന്ത്രിയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാകില്ല. പരാതിക്കാരായ എംഎ‍ൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. വാദി പ്രതിയാകുന്ന അവസ്ഥയിലാണ്. ഇക്കാര്യങ്ങളിലൊക്കെ പരിഹാരമുണ്ടായാൽ മാത്രമെ പ്രശ്നപരിഹാരത്തെ കുറിച്ച് പ്രതിപക്ഷം ആലോചിക്കൂ. നിയമസഭ ചേരണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലാപാട്. സർക്കാരാണ് ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത്.

ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊന്നിട്ടും കലിയടങ്ങാതെ കെ.കെ രമയ്ക്ക് നേരെ ആക്രോശവുമായി വരികയാണ്. സമൂഹമാധ്യമങ്ങളിൽ എംഎ‍ൽഎ തന്നെ രമയ്ക്കെതിരെ ആക്ഷേപവുമായി വരികയാണ്. പരിക്ക് പറ്റാത്തവർക്ക് പ്ലാസ്റ്റർ ഇട്ട് കൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രിയാണ് മറുപടി നൽകേണ്ടത്.

കെ.കെ രമയെ അധിക്ഷേപിക്കാൻ കിട്ടുന്ന ഒരു അവസരവും സിപിഎം പാഴാക്കാറില്ല. രമയ്ക്ക് മേൽ ഒരാളും കുതിര കയറാൻ വരേണ്ട. ഞങ്ങൾ അവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ട. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ബഹളമുണ്ടാക്കാൻ 10 എംഎൽഎമാരെയാണ് സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടാണ് ജനാധിപത്യത്തെ കുറച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ അവർ ചർച്ച നടത്തുന്നത്.- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP