Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷ നേതാവായുള്ള വി ഡി സതീശന്റെ അരങ്ങേറ്റം പെർഫെക്ട് ഒകെ! നിയമസഭാ സമ്മേളനത്തിലെ ആദ്യ ഇന്നിങ്‌സിൽ തന്നെ ഭരണപക്ഷത്തെ തിരുത്തിയ തകർപ്പൻ പ്രകടനം; വീണ ജോർജ്ജ് സഭയിൽ പുച്ഛിച്ചിട്ടും കോവിഡ് മരണം സ്ഥിരീകരിക്കുന്ന മാനദണ്ഡം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചു; പ്രതിപക്ഷ നേതാവിന്റെ ജനപക്ഷ ഇടപെടലിന് കൈയടി

പ്രതിപക്ഷ നേതാവായുള്ള വി ഡി സതീശന്റെ അരങ്ങേറ്റം പെർഫെക്ട് ഒകെ! നിയമസഭാ സമ്മേളനത്തിലെ ആദ്യ ഇന്നിങ്‌സിൽ തന്നെ ഭരണപക്ഷത്തെ തിരുത്തിയ തകർപ്പൻ പ്രകടനം; വീണ ജോർജ്ജ് സഭയിൽ പുച്ഛിച്ചിട്ടും കോവിഡ് മരണം സ്ഥിരീകരിക്കുന്ന മാനദണ്ഡം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചു; പ്രതിപക്ഷ നേതാവിന്റെ ജനപക്ഷ ഇടപെടലിന് കൈയടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മരണം സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡം തിരുത്തണമെന്ന പ്രതിപക്ഷ ആവശ്യം മഖ്യമന്ത്രി അംഗീകരിച്ചത് പ്രതിപക്ഷ നേതാവായുള്ള വി ഡി സതീശന്റെ അരങ്ങേറ്റതതിനുള്ള അംഗീകാരമായി. കോവിഡ് മരണം സർക്കാർ കുറച്ചു കാണിച്ച വിഷയമാണ് ഇന്നലെ അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവരികയായിരുന്നു. ഈ വിഷയത്തിൽ വി ഡി സതീശൻ ഉന്നയിച്ചത് ഷാർപ്പായ ആക്ഷേപമായിരുന്നു. കോവിഡ് മരണം നിശ്ചയിക്കുന്ന മാനദണ്ഡത്തിലെ അപാകത മൂലം പലർക്കും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായി എന്നാണ് സതീശന് ചൂണ്ടിക്കാട്ടിയത്.

എന്നാൽ സതീശൻ ഉന്നയിച്ച ആരോപണത്തെ വീണ ജോർജ്ജ് അൽപ്പം ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഡബ്ല്യുഎച്ച്ഒ മാനദണ്ഡമാണ് ഇതിലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചെങ്കിലും സതീശൻ ഭംഗിയായി തന്നെ കാര്യങ്ങൾ വീണ്ടും അവതരിപ്പിച്ചു. ഇതോടെ ഇന്ന് ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി തന്നെയാണ് കോവിഡ് മരണ നിരക്കിലെ മാനദണ്ഡം തിരുത്താൻ നിർദ്ദേശം നൽകിയത്.

കോവിഡ് മരണം സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കാനാണ് ആലോചന. കോവിഡ് മരണങ്ങൾ നിലവിൽ സംസ്ഥാന തലത്തിലാണ് സ്ഥിരീകരിക്കുന്നത്. അതാണ് ജില്ലാ തലത്തിലാക്കാൻ ആലോചിക്കുന്നത്. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് പ്രതിപക്ഷത്തിന്റെ വിജയമാിയ മാറുകയും ചെയ്തു.

മൂന്നാം തരംഗമുണ്ടാവുകയാണെങ്കിൽ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആൾക്കൂട്ടം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികൾക്ക് വാക്‌സീൻ വിതരണം ചെയ്യും. ഇവരെ ഇടയ്ക്കിടെ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവൻ പേർക്കും വാക്‌സീൻ നൽകും. രോഗ ലക്ഷണങ്ങളിൽ വരുന്ന മാറ്റം നിരീക്ഷിക്കുമെന്നും ജനിതക പഠനം നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതേസമയം കോവിഡ് രോഗികളുടെ മരണം നിശ്ചയിക്കുന്നത് ഡോക്ടർമാരാകണം എന്ന നിർദേശത്തെ അംഗീകരിച്ച മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ഐ സി എം ആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗനിർദ്ദേശം അനുസരിച്ചാകണം മരണങ്ങൾ നിശ്ചയിക്കേണ്ടത് എന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.

''കോവിഡ് രോഗികൾ മരണപ്പെടുന്നത് സ്ഥിരീകരിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നും ഐ സി എം ആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗനിർദ്ദേശം അനുസരിച്ചു വേണം മരണങ്ങൾ നിശ്ചയിക്കാൻ എന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഇന്ന് ആ നിർദ്ദേശം സ്വീകരിച്ചു എന്നത് സ്വാഗതം ചെയ്യുന്നു'', വിഡി സതീശൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മരണ നിരക്ക് തീരുമാനിക്കാൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ പഠനം വേണമെന്നും പ്രതിപക്ഷനേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിൽ ഉള്ള രോഗി നെഗറ്റീവ് ആയാലും പോസ്റ്റ് കോവിഡ് സമയത്ത് മരണമുണ്ടാകാമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ച, ഉയരുന്ന മരണ നിരക്ക് എന്നിവ ചൂണ്ടിക്കാട്ടി ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശന്റെ അരങ്ങേറ്റത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് ഭരണപക്ഷത്തെ തിരുത്തൽ. കോവിഡ് കാലത്ത് സർക്കാറിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി കൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ജനപക്ഷത്തു നിന്നുള്ള പ്രതിപക്ഷ ഇടപെടൽ വിജയിച്ചുവെന്നാണ് പൊതുവിൽ ഈ വിഷയത്തിൽ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP