Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഗീയതയ്ക്ക് മുന്നിൽ മുട്ടുവിറയ്ക്കുന്ന ക്യാപ്ടന്റെ നേതൃത്വത്തിലാണ് യുദ്ധമെങ്കിൽ തിരിഞ്ഞോടേണ്ട വഴിയും കണ്ടെത്തേണ്ടി വരും; വർഗീയതോട് കോൺഗ്രസ് സന്ധി ചെയ്യില്ല; സിപിഎം നേതാക്കൾ അതിജീവിതയെ അപമാനിക്കുന്നു; പിണറായിക്കെതിരെ വി ഡി സതീശൻ

വർഗീയതയ്ക്ക് മുന്നിൽ മുട്ടുവിറയ്ക്കുന്ന ക്യാപ്ടന്റെ നേതൃത്വത്തിലാണ് യുദ്ധമെങ്കിൽ തിരിഞ്ഞോടേണ്ട വഴിയും കണ്ടെത്തേണ്ടി വരും; വർഗീയതോട് കോൺഗ്രസ് സന്ധി ചെയ്യില്ല; സിപിഎം നേതാക്കൾ അതിജീവിതയെ അപമാനിക്കുന്നു; പിണറായിക്കെതിരെ വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വർഗീയ ശക്തികളുടെ മുന്നിൽ എത്തുമ്പോൾ മുഖ്യമന്ത്രി ദുർബലനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവരെ കാണുമ്പോൾ മുട്ടു വിറയ്ക്കുന്ന ഒരാളെയാണോ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത്. ഈ ക്യാപ്റ്റനെയും കണ്ടാണോ നിങ്ങൾ സിപിഐഎമ്മുകാർ യുദ്ധം ജയിക്കാൻ പോകുന്നതെന്നും വി ഡി സതീശൻ പരിഹസിച്ചു. ആലപ്പുഴയിലെ പോപ്പുലർ പ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ പ്രസംഗത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

ഈ ക്യാപ്റ്റനെയും കണ്ടിട്ടാണ് നിങ്ങൾ സിപിഐഎമ്മുകാർ യുദ്ധം ജയിക്കാൻ പോകുന്നതെങ്കിൽ തിരിഞ്ഞോടേണ്ട വഴികൂടി നോക്കി വയ്ക്കണം. വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ ഉണ്ടായ കൂട്ടുകെട്ട് കാരണമാണ് ഇവർക്കെതിരെ ഒരക്ഷരം പോലും ഭരണകക്ഷി നേതാക്കൾ പറയാത്തത്.' വി ഡി സതീശൻ വിശദീകരിച്ചു. ആലപ്പുഴയിൽ കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ മതേര മനസ്സിലേക്ക് കുന്തമുന പോലെ വന്നു. വർഗീയതയോട് യുഡിഎഫ് സന്ധി ചെയ്യില്ല. സർക്കാർ ശക്തമായ നിലപാട് എടുക്കണം. വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് മൂലമാണ് വീണ്ടും ഇത് ആവർത്തിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

ആലപ്പുഴയിൽ കൊച്ചുകുട്ടിയെകൊണ്ട് വർഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണ്. വർഗീയ ശക്തികൾ കേരളത്തിൽ അഴിഞ്ഞാടുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ വർഗീയ വിഷം തുപ്പുന്ന മുദ്രാവാക്യങ്ങൾ വിളിച്ചിട്ടും അതിനെതിരെ ശബ്ദം ഉയർത്താൻ പോലും ഭരണകക്ഷിയിലെ ആരും തയാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇവരെ നിശബ്ദരാക്കുന്നത്.

പി.സി ജോർജിനെതിരായ ആരോപണത്തിലും ഇതുതന്നെയാണ് കണ്ടത്. വിഷലിപ്തമായ മുദ്രാവാക്യം കുട്ടിയെ കൊണ്ട് വിളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണം. കേരളത്തിന്റെ മതേതര മനസിലേക്ക് കുന്തമുന പോലെ വന്ന മുദ്രാവാക്യത്തോട് ഒരിക്കലും സന്ധി ചെയ്യാനാകില്ല. വർഗീയശക്തികളുമായി യു.ഡി.എഫ് സന്ധി ചെയ്യില്ല. കേരത്തിന്റെ മതേതര മനസിൽ വിഷം കലർത്താൻ ശ്രമിക്കുന്ന ഒരു വർഗീയവാദികളുടെയും വോട്ട് യു.ഡി.എഫിന് വേണ്ട. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്- സതീശൻ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയോടൊപ്പമെന്നു പറയുന്ന സർക്കാർ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്രമായ കാഴചയാണ് കേരളം കാണുന്നത്. ഗൂഢാലോചന നടത്തി തെരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തെന്ന മട്ടിൽ, ഇ.പി ജയരാജൻ അതിജീവിതയെ വീണ്ടും അപമാനിക്കുകയാണ്. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാൻ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണ് ജയരാജൻ. സമീപകാലത്താണ് അന്വേഷണം ദുർബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത്. അതിജീവിത കോടതിയിൽ പോയതിനെ പ്രതിപക്ഷവുമായി ബന്ധപ്പെടുത്തുന്നത് അവരെ അപമാനിക്കലാണ്.

ഈ നട്ടിലെ ജനങ്ങൾക്കൊപ്പം നിന്ന് അതിജീവിത നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ കൊടുക്കേണ്ട സിപിഎം നേതാക്കൾ അവരെ അപമാനിക്കുന്നത് ശരിയല്ല. അതീവഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇ.പി ജയരാജൻ എന്തിനാണ് ഇത്ര പരിഭ്രാന്തനാകുന്നത്? സതീശൻ ചോദിച്ചു.

ഇരയോട് ഒപ്പമാണെന്ന സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു. കേസ് അട്ടിമറിക്കാൻ ശ്രമിച്ച നേതാക്കളുടെ മുഖംമൂടി അഴിഞ്ഞുവീണു. വൃത്തികെട്ട രാഷ്ട്രീയം യു.ഡി.എഫ് കളിക്കുന്നു എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. ഇതുപോലുള്ള കേസുകളിൽ വൃത്തികെട്ട ഇടപെടലുകൾ നടത്തരുതെന്നാണ് ജയരാജനോട് പറയാനുള്ളത്. കേസ് ഇല്ലാതാക്കാൻ ശ്രമിച്ചത് ഉന്നത സിപിഎം നേതാവാണെന്ന് വ്യക്തമാണ്. തെളിവുകളുടെ പിൻബലത്തിൽ മാത്രമെ യു.ഡി.എഫ് ആരോപണം ഉന്നയിക്കൂ. ഒരു മകൾക്ക് ഉണ്ടായ ദുരനുഭവമാണിത്. ഞാനും ഒരു പിതാവാണ്. ഒരു മകൾക്കും ഇങ്ങനെ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിജീവിതയ്ക്ക് കരുത്ത് നൽകേണ്ടത് നമ്മളാണ്.

ഉമ തോമസ് ബിജെപി ഓഫീസിൽ വോട്ട് തേടി പോയെന്നത് അസംബന്ധമാണ്. മാധ്യമ പ്രവർത്തനത്തിന് പരിധിയുണ്ട്, അതിന് അപ്പുറത്തേക്കാണ് ആ ചാനൽ പോയത്. ഉമ തോമസ് സിഐ.ടി.യു ഓഫീസിൽ പോയും വോട്ട് തേടിയിട്ടുണ്ട്. പിണറായി വിജയൻ അവിടെ എത്തുമെന്നു കരുതിയാണോ അവിടെ പോയത്. സ്ഥാനാർത്ഥികൾ എല്ലാവരോടും വോട്ട് ചോദിക്കുമെന്നു അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP