Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണം; ജലീലിന്റേത് രാജ്യദ്രോഹ പരാമർശം; സംസ്ഥാനത്ത് ഗുണ്ടാ കൊറിഡോർ രൂപപ്പെട്ടു; മയക്ക് മരുന്ന് സ്വർണക്കടത്ത് സംഘങ്ങൾക്ക് ഭരണകക്ഷി കുടപിടിച്ചു കൊടുക്കുന്നു; ലോകായുക്ത ബിൽ കേരളത്തിൽ പാസാകാൻ പാടില്ല: സർക്കാറിനെതിരെ വിഡി സതീശൻ

പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണം; ജലീലിന്റേത് രാജ്യദ്രോഹ പരാമർശം; സംസ്ഥാനത്ത് ഗുണ്ടാ കൊറിഡോർ രൂപപ്പെട്ടു; മയക്ക് മരുന്ന് സ്വർണക്കടത്ത് സംഘങ്ങൾക്ക് ഭരണകക്ഷി കുടപിടിച്ചു കൊടുക്കുന്നു; ലോകായുക്ത ബിൽ കേരളത്തിൽ പാസാകാൻ പാടില്ല: സർക്കാറിനെതിരെ വിഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെ ടി ജലീലിന്റേത് രാജ്യദ്രോഹ പരാമർശമാണ്. സംസ്ഥാനത്ത് ഗുണ്ടാ കൊറിഡോർ രൂപപ്പെട്ടു. മയക്ക് മരുന്ന് സ്വർണക്കടത്ത് സംഘങ്ങൾക്ക് ഭരണകക്ഷി കുടപിടിച്ചു കൊടുക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

ലാകായുക്ത ബിൽ കേരളത്തിൽ പാസാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ലോകായുക്ത ബിൽ കേരളത്തിൽ പാസാകാൻ പാടില്ല. ഓർഡിൻസായി ഗവർണർക്ക് മുന്നിൽ എത്തിയപ്പോൾ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തിൽ ഇപ്പോൾ സിപിഐയുടെ നിലപാട് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇങ്ങനെ:

പാലക്കാട് കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നാണ് എസ്‌പി ആദ്യം പറഞ്ഞത്. പിന്നീട് എഫ്.ഐ.ആർ ഇട്ടപ്പോൾ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബിജെപിയാണ് കൊലയ്ക്ക് പിന്നിലെന്നും പറഞ്ഞു. സിപിഎമ്മുകാർ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും അവർ തമ്മിൽ വൈരാഗ്യം ഉണ്ടായിരുന്നെന്നും തന്റെ മകൻ കൂടി അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ആളും വെളിപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലം കൂടി പരിഗണിച്ചായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം.

എ.കെ.ജി സെന്ററിലേക്ക് സ്വയം പടക്കം എറിഞ്ഞശേഷം കോൺഗ്രസാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിച്ചത് മുതൽ സിപിഎം സെൽഫ് ഗോൾ അടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ കേരളത്തിൽ നിരവധി കോൺഗ്രസ് ഓഫീസുകൾ തകർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. പൊലീസിന്റെ കൈയും കാലും കെട്ടിയിടാതെ ആരാണ് കുറ്റവാളിയെന്ന് അന്വേഷിച്ച് കണ്ടെത്തണം. ഒരു കൊലപാതകങ്ങളും സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതാണ്. പക്ഷെ കൊലപാതകങ്ങൾ മാത്രമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഗുണ്ടാ കൊറിഡോർ രൂപപ്പെട്ടിരിക്കുകയാണ്. മയക്ക് മരുന്ന് സ്വർണക്കടത്ത് സംഘങ്ങൾക്ക് ഭരണകക്ഷി കുടപിടിച്ചു കൊടുക്കുകയാണ്.

എ.കെ.ജി സെന്ററിലേക്ക് പടക്കം എറിഞ്ഞ കേസ് പൊലീസ് സ്വതന്ത്രമായി അന്വേഷിച്ചാൽ അത് സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും. എന്നാൽ സ്വതന്ത്രമായി അന്വേഷിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. പാലക്കാട്ടെ കൊലപാതകത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം. പ്രതികൾ സിപിഎമ്മുകാരാണെങ്കിലും ബിജെപിക്കാരാണെങ്കിലും അവരെ അറസ്റ്റ് ചെയ്യണം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയാണ് പുറത്ത് വരേണ്ടത്.

രാജ്യദ്രോഹപരമായ പരാമർശമാണ് കെ.ടി ജലീൽ നടത്തിയത്. കാശ്മീരിനെ കുറിച്ച് സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരു കാഴ്ചപ്പാടുണ്ട്. നയതന്ത്ര വേദികളിൽ ഇക്കാര്യം വിവിധ സർക്കാരുകൾ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ കാശ്മീരിനെ ആസാദ് കാശ്മീർ എന്ന് വിശേഷിപ്പിക്കുന്നത് പാക്കിസ്ഥാനാണ്. ദേശതാൽപര്യത്തിന് വിരുദ്ധമായ പ്രസ്താവനയാണ് ജലീൽ നടത്തിയത്. തള്ളിപ്പറഞ്ഞെന്ന് സിപിഎം നേതാക്കൾ പറയുമ്പോഴും ജലീൽ പാർട്ടി സഹയാത്രികനായി തുടരുകയാണ്. തങ്ങൾക്ക് നേരിട്ട് പറയാൻ സാധിക്കാത്ത കാര്യങ്ങൾ സിപിഎം നേതാക്കൾ ജലീലിനെക്കൊണ്ട് പറയിക്കുകയാണ്.

ലോകായുക്ത അധ്യക്ഷന്റെ കുടുംബത്തെ വരെ അധിക്ഷേപിച്ചു. എന്നിട്ടും സിപിഎം നേതാക്കൾ മിണ്ടിയില്ല. ഇ.ഡിക്കെതിരെ നിലപാടെടുക്കുന്ന സിപിഎമ്മിന് എ.ആർ നഗർ ബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ച് കൊണ്ട് ജലീൽ കത്തയച്ചതിനെ കുറിച്ച് എന്താണ് പറയാനുള്ളത്? മാധ്യമം ദിനപത്രത്തിന്റെ യു.എ.ഇ എഡിഷൻ അടച്ചുപൂട്ടാൻ മന്ത്രിയായിരിക്കെ നിയമവിരുദ്ധമായി വിദേശ ഭരണാധികാരിക്ക് കത്തയച്ചു. ആക്കാര്യം അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്ത് ജലീൽ പരിഹാസ്യനായി മാറിയിരിക്കുകയാണ്. ഇൻവെർട്ടർ കോമ ഇട്ടതു കൊണ്ട് ആസാദി കാശ്മീർ എന്ന പരാമർശം രാജ്യവിരുദ്ധമല്ലാതാകില്ല. ആരുടെ താൽപര്യമാണ് ജലീൽ ഉയർത്തിപ്പിടിക്കുന്നതെന്ന് അറിയില്ല.

ലോകായുക്തയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കേസുണ്ട്. അവിടെ നിന്നുണ്ടായേക്കാവുന്ന വിധി ഭയന്നാണ് ലോകായുക്തയുടെ പല്ലും നഖവും സർക്കാർ ഊരിയെടുത്തത്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ലോകായുക്ത ബിൽ കേരളത്തിൽ പാസാകാൻ പാടില്ല. ഓർഡിൻസായി ഗവർണർക്ക് മുന്നിൽ എത്തിയപ്പോൾ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തിൽ ഇപ്പോൾ സിപിഐയുടെ നിലപാട് എന്താണെന്ന് അറിയില്ല. - സതീശൻ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP