Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കോടിയേരിയുടേത് ബിജെപിക്ക് കുട പിടിച്ചു കൊടുക്കുന്ന സമീപനം; സിപിഎം ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറിയാണ് കോടിയേരി; എല്ലാ സെക്രട്ടറിമാരും ഇടത് സർക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോൾ കോടിയേരിക്ക് പിണറായിയുടെ മുന്നിൽ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നിൽക്കേണ്ടി വന്നു; ചെന്നിത്തലയെ വിമർശിച്ചത് ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കാൻ; സിപിഎം സംസ്ഥാന സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചു വി ഡി സതീശൻ

കോടിയേരിയുടേത് ബിജെപിക്ക് കുട പിടിച്ചു കൊടുക്കുന്ന സമീപനം; സിപിഎം ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറിയാണ് കോടിയേരി; എല്ലാ സെക്രട്ടറിമാരും ഇടത് സർക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോൾ കോടിയേരിക്ക് പിണറായിയുടെ മുന്നിൽ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നിൽക്കേണ്ടി വന്നു; ചെന്നിത്തലയെ വിമർശിച്ചത് ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കാൻ; സിപിഎം സംസ്ഥാന സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചു വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോൺഗ്രസിനുള്ളിലെ സർസംഘചാലക് എന്നു വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വി ഡി സതീശൻ എംഎൽഎ. കോടിയേരി ബാലകൃഷ്ണന്റേത് തരംതാണ രാഷ്ട്രീയമാണെന്നും താനിവിടെ ഉണ്ടെന്ന് ലോകത്തെ അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ വിമർശനം.

കോൺഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിൻതള്ളി കേരളത്തിൽ മുഖ്യപ്രതിപക്ഷമാകാൻ ശ്രമിക്കുന്ന ബിജെപി ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനമാണ് കോടിയേരിയുടേത്. ലാവ്‌ലിൻ കേസിലും സ്വർണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സർക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനിൽക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു സഖാവിന് എത്ര വരെ താഴെ പോകാമെന്ന് പാർട്ടി സെക്രട്ടറി തന്നെ കാണിച്ചു കൊടുക്കുന്ന തരം താണ രഷ്ട്രീയമാണ് കോടിയേരിയുടേത്.
1. സ്വർണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി നിൽക്കുകയും ചെയ്യുന്ന ഏടാകൂടത്തിൽ നിന്ന് എങ്ങിനെയെങ്കിലും ചർച്ച മാറ്റിക്കൊണ്ടുപോകാനുള്ള വ്യഥാശ്രമം.
2. കോൺഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിൻതള്ളി കേരളത്തിൽ മുഖ്യപ്രതിപക്ഷമാകാൻ ശ്രമിക്കുന്ന ബിജെപി ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനം.
3. Snc ലാവ്‌ലിൻ കേസിലും സ്വർണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സർക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനിൽക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമം.
4. സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറിയാണ് കോടിയേരി. എല്ലാ സെക്രട്ടറിമാരും ഇടത് സർക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോൾ കോടിയേരിക്ക് പിണറായിയുടെ മുന്നിൽ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നിൽക്കേണ്ടി വന്നു. ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കണ്ടെ.
5. പിന്നെ പാലത്തായി പീഡനക്കേസുണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും ഊരണ്ടേ?
സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്‌കൂളിലെ സർട്ടിഫിക്കറ്റ് വേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP