Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വനിതാ നേതാവിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി; മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയ്ക്ക് ആദ്യമേ ക്ലീൻ ചിറ്റ് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണെന്നും വി ഡി സതീശൻ

വനിതാ നേതാവിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി; മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയ്ക്ക് ആദ്യമേ ക്ലീൻ ചിറ്റ് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എസ്എഫ്‌ഐ നേതാവ് കെ വിദ്യക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തത് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. പി എം ആർഷോക്ക് എതിരായ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്നും മലപ്പുറത്ത് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞതെന്ന് സതീശൻ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇയാളെ കുറ്റവിമുക്തനാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്. എൻ.ഐ.സി റിപ്പോർട്ട് വന്നു കഴിഞ്ഞാൽ അദ്ധ്യാപകർ പരിശോധിച്ച ശേഷമേ മഹാരാജാസിന്റെ വെബ് സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കാറുള്ളൂ. പ്രിൻസിപ്പലിനെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയാണ് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറയിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് ശതമാനം ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പോലും പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ വനിതാ നേതാവിന് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചെന്ന എസ്.സി എസ്.ടി സെല്ലിന്റെ റിപ്പോട്ട് അട്ടിമറിച്ചത് കാലടി സർവകലാശാലയിലെ വൈസ് ചാൻസലറാണ്. എസ്.എഫ്.ഐക്കാർക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളാർ കമ്മീഷൻ നടത്തിയത് കോമാളിത്തരങ്ങളായിരുന്നുവെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. മികച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ ഹേമചന്ദ്രൻ തന്റെ ആത്മകഥയിൽ പറഞ്ഞിരിക്കുന്നതൊക്കെ വാസ്തവമാണ്. ശിവരാജൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. അതുകൊണ്ടാണ് കാലം നിങ്ങളുടെ മുന്നിൽ വന്ന് കണക്ക് ചോദിക്കുമെന്ന് നിയമസഭയിൽ പറഞ്ഞത്. ഇപ്പോൾ ഒരു സ്ത്രീ വന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആരോപണങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP