Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണം പിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത പരിപാടി; ഒരു ലക്ഷം ഡോളർ കൊടുക്കാൻ കഴിയുന്നവർ മാത്രം തനിക്കൊപ്പം ഇരുന്നാൽ മതിയെന്നാണ് നിലപാട്; പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന പരിപാടിയാണ് ഇതെന്നും വി ഡി സതീശൻ

മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണം പിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത പരിപാടി; ഒരു ലക്ഷം ഡോളർ കൊടുക്കാൻ കഴിയുന്നവർ മാത്രം തനിക്കൊപ്പം ഇരുന്നാൽ മതിയെന്നാണ് നിലപാട്; പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന പരിപാടിയാണ് ഇതെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ പണം പിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് സതീശൻ വിമർശിച്ചു. പ്രവാസികളെ മുഴുവൻ പണത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന പരിപാടിയാണ് ഇത്. ഒരു ലക്ഷം ഡോളർ കൊടുക്കാൻ കഴിയുന്നവർ മാത്രം തനിക്കൊപ്പം ഇരുന്നാൽ മതിയെന്നാണ് നിലപാട്. പണമുള്ളവരെ മാത്രം വിളിച്ച് അടുത്തിരുത്തുന്ന പരിപാടി കേരളത്തിന് ചേർന്നതല്ല.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് മനസിലാക്കികൊടുക്കുന്ന പരിപാടിയാണിതെന്നും സതീശൻ വിമർശിച്ചു. ഈ അനധികൃത പിരിവിന് ആരാണ് അനുമതി കൊടുത്തതെന്ന് സതീശൻ ചോദിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി അനധികൃത പിരിവ് ഏർപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സമ്പന്നർ മാത്രം കൂടെയിരിക്കാൻ വരുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നും സതീശൻ പറഞ്ഞു.

ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി സംഘാടക സമിതി സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത്. ഗോൾഡിന് ഒരുലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നൽകേണ്ട തുക.

വലിയ തുക സ്പോൺസർഷിപ്പ് നൽകുന്നവർക്ക് സമ്മേളന വേദിയിൽ അംഗീകാരവും വിഐപികൾക്ക് ഒപ്പം ഡിന്നർ തുടങ്ങിയ വാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്. ലോക കേരള സഭ സർക്കാർ സംരംഭമായിരിക്കെ സംഘാടക സമിതിയുടെ പേരിൽ നടക്കുന്ന പണപ്പിരിവിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

അതേസമയം, ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സംഘാടക സമിതികളാണ് സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. യുഎസിലെ നോർക്ക സമ്മേളനത്തിനായി സർക്കാർ ഖജനാവിൽ നിന്നു പണം എടുക്കുന്നില്ലെന്നു പി.ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ പണം നൽകേണ്ടതില്ല. രജിസ്‌ട്രേഷൻ സൗജന്യമാണ്. സംഘാടക സമിതി പിരിക്കുന്ന പണവും ഓഡിറ്റ് ചെയ്യപ്പെടും. ലോക കേരള സഭയെ വക്രീകരിച്ച് ദുർബലമാക്കാനാണ് ശ്രമം. മുഖ്യമന്ത്രിയെ ആർക്കും കാണാം. അതിനു പണം മാനദണ്ഡമല്ല. പരസ്യം വിവാദമായ സാഹചര്യത്തിൽ എന്തെന്ന് അന്വേഷിക്കുമെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP