Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാജഹാന്റെ കൊലപാതകത്തെ അപലപിക്കുന്നു, വിവരങ്ങൾ പുറത്തുവരട്ടെ; പിന്നിൽ ആർഎസ്എസ് എന്നു പറയുന്നത് എന്തടിസ്ഥാനത്തിൽ; പൊലീസ് അന്വേഷിക്കട്ടെ, സിപിഎം ആണോ കേസ് അന്വേഷിക്കുന്നത്? എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്ന കാര്യമാണ് സുധാകരൻ ചൂണ്ടിക്കാട്ടിയത്; സിപിഎമ്മിനെതിരെ വി ഡി സതീശൻ

ഷാജഹാന്റെ കൊലപാതകത്തെ അപലപിക്കുന്നു, വിവരങ്ങൾ പുറത്തുവരട്ടെ; പിന്നിൽ ആർഎസ്എസ് എന്നു പറയുന്നത് എന്തടിസ്ഥാനത്തിൽ; പൊലീസ് അന്വേഷിക്കട്ടെ, സിപിഎം ആണോ കേസ് അന്വേഷിക്കുന്നത്? എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്ന കാര്യമാണ് സുധാകരൻ ചൂണ്ടിക്കാട്ടിയത്; സിപിഎമ്മിനെതിരെ വി ഡി  സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പാലക്കാട് മലമ്പുഴയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു, പൊലീസ് നിർവീര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളെ പോത്സാഹിപ്പിക്കാൻ കഴിയില്ല. ദൃക്സാക്ഷി പറഞ്ഞത് പ്രധാനപ്പെട്ട കാര്യം. കൊന്നത് ആരെന്ന് കണ്ടുപിടിക്കട്ടെ. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങൾ പുറത്തുവരട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ദൃക്‌സാക്ഷിയുടെ മൊഴിയിൽ ഗൗരവമായ അന്വേഷണം നടത്തണം. അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല.

അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സിപിഐഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഐഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയും അതിന്റെ അടിസ്ഥാനത്തിലാണ്. നാട്ടിൽ നടക്കുന്ന സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം സിപിഐഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശൻ കോഴിക്കോട് സിപിഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ്. നാട്ടിൽ നടക്കുന്ന സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു.

അതേസമയം മലമ്പുഴയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകം സിപിഎമ്മിനകത്ത് നടന്ന കൊലപാതകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നേരത്തെ ആരോപിച്ചിരുന്നു. ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. സംസ്ഥാന സർക്കാറിന്റെ കൈയിൽ ഉള്ളതിനേക്കാൾ ആയുധം സിപിഎമ്മിന്റെ കൈയിൽ ഉണ്ട്. സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് അവരുടെ പ്രവർത്തകർ തന്നെയാണ്. അക്രമികൾ പാർട്ടി അംഗങ്ങളാണെന്ന് ദൃക്‌സാക്ഷി പറയുന്നു. സിപിഎമ്മിന് എങ്ങനെ കൈയൊഴിയാൻ കഴിയും? അക്രമികൾ പാർട്ടി അംഗങ്ങൾ അല്ലെന്ന് പറയുന്ന നേതാക്കളെ പാർട്ടി അംഗങ്ങൾ തന്നെ തിരുത്തുകയാണ്. രാഷ്ട്രീയത്തിനപ്പുറം മറ്റു ചില പ്രശ്‌നങ്ങൾ കൂടി കൊലപാതകത്തിന് പിന്നിലുണ്ട്. സിപിഎം എല്ലാ കാലവും അക്രമത്തിന്റെ വക്താക്കളാണെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും സുധാകരൻ പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന സിപിഎം വാദം ചൂണ്ടിക്കാട്ടിയപ്പോൾ ബിജെപിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നുകരുതി എല്ലാം അവരുടെ തലയിൽ കൊണ്ടുപോയി ചാർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോട് തനിക്ക് പ്രത്യേകിച്ച് സ്‌നേഹമോ വൈരാഗ്യമോ ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. കൊലയാളികൾക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘവുമായും ബന്ധമുണ്ട്. കഞ്ചാവ് വിൽപന ഷാജഹാൻ ചോദ്യംചെയ്തതാണ് കൊലപാതക കാരണം. കൊല നടത്തിയവർ മറ്റു കേസുകളിലും പ്രതികളാണ്. കൊല നടത്തിയിട്ട് ആർ.എസ്.എസ് വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

എന്നാൽ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കേസ് പൊലീസ് അന്വേഷിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിലാണ് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. കൊലപാതകമുണ്ടായാൽ ഉടൻതന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ല. സമാധാനം തകർക്കാർ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.

അതേസമയം, മതരാഷ്ട്രവാദത്തെ എതിർക്കുന്നതിനാലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നിൽ ആർഎസ്എസ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആരോപിച്ചു. പാലക്കാട് കൊട്ടേക്കാട് സിപിഎം നേതാവ് ഷാജഹാനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. എട്ടുപേരടങ്ങിയ സംഘമാണ് കൊല നടത്തിയത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആഎസ്എസാണ് കൊലപ്പെടുത്തിന് പിന്നിലെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ആരെയും പഴി ചാരാൻ ഇല്ലെന്നായിരുന്നു എ കെ ബാലൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ആദ്യം അറിയിച്ചത്. ഷാജഹാനെ ആർഎസ്എസുകാർ വെട്ടിക്കൊന്നു എന്ന് പറഞ്ഞ മലമ്പുഴ എംഎൽഎ എ പ്രഭാകരനും പ്രസ്താവന തിരുത്തി. എന്നാൽ, ഇന്നുച്ചയോടെ ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രഖ്യാപിച്ചു. ഈ വൈരുദ്ധ്യങ്ങളാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.

മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎം സംഘമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ സിപിഎം പ്രവർത്തകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. 'പാർട്ടി അംഗങ്ങളായ അനീഷ്, ശബരി എന്നിവരായിരുന്നു ഷാജഹാനെ വെട്ടിയത്. ഇവരും മറ്റു ആറു പേരും ചേർന്നാണ് ഷാജഹാനെ ആക്രമിച്ചത്. ഷാജഹാന്റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശി' അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ച സുരേഷ് പറഞ്ഞു.

സിപിഎം പ്രവർത്തകനാണ് സുരേഷ്. 'കൊലപാതക സംഘത്തിൽ തന്റെ മകനും ഉണ്ടായിരുന്നു. ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും കൊല്ലാൻ തുടങ്ങി. അച്ഛനാണ് എന്ന് മകൻ വിളിച്ചു പറഞ്ഞപ്പോഴാണ് തന്നെ കൊല്ലാതെ വിട്ടതെന്നും സുരേഷിന്റെ വെളിപ്പെടുത്തൽ. ദേശാഭിമാനി വരുത്തുന്നതിനെച്ചൊല്ലി പാർട്ടിയും ഷാജഹാനുമായി തർക്കമുണ്ടായിരുന്നു ' സുരേഷ് വെളിപ്പെടുത്തി. എന്നാൽ പാർട്ടി പ്രവർത്തകൻ കൂടിയാായ സുരേഷ് ഇത് മാറ്റി പറയുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP