Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

അത് സത്യമാണ്, സുധാകരനുമായി തർക്കമുണ്ടായി; പുതുപ്പള്ളി വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് എനിക്ക് തരുമെന്ന് പറഞ്ഞു, അത് തടയാനാണ് ശ്രമിച്ചത്; ഡിസിസി ഓഫീസിലെ തർക്ക വീഡിയോയിൽ വിശദീകരണവുമായി വിഡി സതീശൻ

അത് സത്യമാണ്, സുധാകരനുമായി തർക്കമുണ്ടായി; പുതുപ്പള്ളി വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് എനിക്ക് തരുമെന്ന് പറഞ്ഞു, അത് തടയാനാണ് ശ്രമിച്ചത്; ഡിസിസി ഓഫീസിലെ തർക്ക വീഡിയോയിൽ വിശദീകരണവുമായി വിഡി സതീശൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പുതുപ്പള്ളി തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തർക്കമുണ്ടായെന്ന വാർത്തയിൽ വിശദീകരവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തർക്കമുണ്ടായി എന്ന കാര്യം സമ്മതിച്ച അദ്ദേഹം എന്നാൽ, മറ്റുള്ളവർ പറയുന്നതു പോലെയല്ല കാര്യങ്ങളെന്നാണ് പ്രതിപക്ഷ നേതാവ് പറയാൻ ശ്രമിച്ചത്.

വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന് പറയുമെന്ന് സുധാകരൻ പറഞ്ഞെന്നും താൻ അതിനെ എതിർത്തെന്നും സതീശൻ പറഞ്ഞു. ഇതിനെച്ചൊല്ലി ഡിസിസി ഓഫിസിൽ വച്ചാണ് തർക്കമുണ്ടായതെന്നും സതീശൻ പറഞ്ഞു.

വിഡി സതീശന്റെ വാക്കുകൾ: '' ഞാനും കെപിസിസി പ്രസിഡന്റും തമ്മിൽ തർക്കമുണ്ടായെന്നത് സത്യമാണ്. എന്നാൽ വാർത്താ സമ്മേളന വേദിയിൽ വച്ചല്ല, അതിനു മുമ്പ് ഡിസിസി ഓഫിസിൽ വച്ചാണ്. 37,000നു മുകളിൽ വോട്ടിനു ജയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഇതിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്നാണ് താൻ പറയാൻ പോവുന്നതെന്ന്. ഞാൻ അതിനെ എതിർത്തു. ഒരു കാരണവശാലും അങ്ങനെ പറയാൻ പറ്റില്ല, അങ്ങനെ പറയാൻ പാടില്ല. കാരണം എല്ലാവർക്കും കൂടി അവകാശപ്പെട്ട വിജയമാണ്. ടീം യുഡിഎഫിനാണ് ഇതിന്റെ ക്രെഡിറ്റെന്ന് പറയണം എന്നു ഞാൻ ആവശ്യപ്പെട്ടു.

താൻ അങ്ങനെ പറയില്ലെന്നാണ് സുധാകരൻ പ്രതികരിച്ചത്. ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്നേ താൻ പറയൂ. അങ്ങനെ പറയാൻ വന്ന കെ സുധാകരനെ സംസാരിപ്പിക്കാതിരിക്കാനാണ് താൻ വാർത്താ സമ്മേളനത്തിൽ ശ്രമിച്ചത്. താനാണ് കെപിസിസി പ്രസിഡന്റ്, താൻ ആദ്യം പറയും എന്നു പറഞ്ഞ് അദ്ദേഹം മൈക്ക് വാങ്ങി. വാശിപിടിച്ച പോലെ എല്ലാത്തിന്റെയും ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.''

തൊണ്ടയ്ക്കു പ്രശ്മായതു കൊണ്ടാണ് അന്നു കൂടുതൽ സംസാരിക്കാതിരുന്നത്. കെപിസിസി പ്രസിഡന്റ് ഏതാണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നെന്നും സതീശൻ വിശദീകരിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരാദ്യം തുടങ്ങണമെന്നതിനെ ചൊല്ലിയുള്ള സതീശന്റെയും സുധാകരന്റെയും തർക്ക വിഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായത്.

ഞാൻ തുടങ്ങാമെന്നു സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരനു നേരെ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. വാർത്താ സമ്മേളനത്തിലുടനീളം സതീശൻ സംസാരിക്കാനും തയാറായില്ല. പിന്നീട് തർക്കവിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നിരവധി പേർ വിഡിയോയ്ക്കു ട്രോളുമായി എത്തിയപ്പോൾ നേതാക്കൾക്കെതിരെ വിമർശനവുമായും ആളുകൾ രംഗത്തെത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP