Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉണർത്തുപാട്ടുമായി വിജയേട്ടനും എത്തുന്നു; ഉഴവൂർ വിജയന്റെ സംസ്ഥാന ജാഥ ആൾക്കൂട്ടം കൊണ്ട് അടിപൊളി ആകുമോ?

ഉണർത്തുപാട്ടുമായി വിജയേട്ടനും എത്തുന്നു; ഉഴവൂർ വിജയന്റെ സംസ്ഥാന ജാഥ ആൾക്കൂട്ടം കൊണ്ട് അടിപൊളി ആകുമോ?

കാസർകോട്: സരസമായി നർമ്മത്തിൽ ചാലിച്ച് രാഷ്ട്രീയ വിമർശനം നടത്തുന്ന നേതാവാണ് ഉഴവൂർ വിജയൻ. കേരളത്തിലുടനീളം അ്‌ദ്ദേഹത്തിന്റെ പ്രസംഗത്തിന് ആരാധകരുണ്ട്. തമാശയിൽ പൊതിഞ്ഞുള്ള രാഷ്ട്രീയ വിമർശനം സോഷ്യൽ മിഡിയയിലും വൈറലുകളാവുക പതിവാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ഉഴവൂർ വിജയനും യാത്രയുമായെത്തുന്നത്.

സിപിഎമ്മിനായി പിണറായി വിജയനും സിപിഐയ്ക്കായി കാനം രാജേന്ദ്രനും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ബിജെപി അധ്യക്ഷൻ കമ്മനം രാജശേഖരനും കേരള യാത്രയുമായി രാഷ്ട്രീയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ തീരെ കൊച്ചു പാർട്ടികളൊന്നും ഇത്തരം ജാഥകൾ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടത്താറില്ല. കാരണം ആളെ കിട്ടാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഇതിന് കാരണം. ഇവിടെയാണ് ഉഴവൂർ വിജയൻ വ്യത്യസ്തനാവുന്നത്.

'വർഗീയതയ്ക്കും അഴിമതിക്കും എതിരെ ഉണരൂ കേരളമേ' എന്ന മുദ്രാവാക്യം ഉയർത്തി എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ നയിക്കുന്ന ഉണർത്തുയാത്ര നാളെ തുടങ്ങും. വൈകിട്ട് അഞ്ചിന് കാസർകോട് പിബി ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാത്ര ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി അഞ്ചിനു തിരുവനന്തപുരത്തു സമാപിക്കും. തന്റെ പ്രസംഗങ്ങൾക്ക് കേരളത്തിലുടനീളം സ്വീകാര്യത കിട്ടുന്നുവെന്ന് ഉഴവൂർ വിജയൻ തിരിച്ചറിയുന്നു. ഈ അംഗീകാരം ഉണർത്തു യാത്രയിൽ ആളായി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

യാത്രയിൽ യുഡിഎഫ് സർക്കാരിന്റെ അഴിമതിയും ജനദ്രോഹനടപടികളും ചർച്ച ചെയ്യുന്നതിനൊപ്പം വർഗീയതയെ പ്രോൽസാഹിപ്പിക്കുന്ന ബിജെപിയുടെ നയങ്ങളെ തുറന്നുകാട്ടുമെന്നും ജാഥാനായകൻ ഉഴവൂർ വിജയൻ പറഞ്ഞു. ജാഥയ്ക്ക് ജില്ലാതലങ്ങളിൽ നൽകുന്ന സ്വീകരണ യോഗങ്ങളിൽ എൻസിപി നേതാക്കൾക്കൊപ്പം എൽഡിഎഫിലെ വിവിധ പാർട്ടികളുടെ നേതാക്കളും പങ്കെടുക്കും. പക്ഷേ താരമായി ഉഴവൂർ വിജയൻ തന്നെ നിറയും. അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിലുള്ള പ്രസംഗം തന്നെയാകും ഹൈലൈറ്റ്. ബാർ കോഴയും സോളാറുമെല്ലാം നർമ്മത്തിൽ ചാലിച്ച് എൻസിപിയുടെ യോഗത്തിലേക്ക് ആളെ എത്തിക്കാനാണ് നീക്കം.

ഇടതുമുന്നണിയുടെ യോഗങ്ങളിൽ പ്രസംഗത്തിന് കിട്ടുന്ന അംഗീകാരങ്ങളാണ് ഉഴവൂർ വിജയനെ ജാഥയ്ക്ക് പ്രതീക്ഷയോടെ സജ്ജനാക്കുന്നത്. അരുവിക്കര, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ താരമായിരുന്നു ഉഴവൂർ. അദ്ദേഹത്തിന്റെ രാഷ്ട്രീയ തമാശകൾ കേൾക്കാൻ ആളുകൾ എല്ലായിടത്തും ഓടിയെത്തി. ആരും പ്രസംഗം കഴിയും വരെ പോയതുമില്ല. ഇതു തന്നെയാകും പാർട്ടിയുടെ പ്രചരണ ജാഥയിലും സംഭവിക്കുകയെന്ന് എൻസിപി കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP