Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ; ലാലു പ്രസാദ് യാദവിനെതിരെ മുമ്പ് സമാന ആരോപണങ്ങൾ ഉയർന്നപ്പോൾ ഹർകിഷൻ സിങ് സുർജിതിന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് കാരണം ഐക്യമുന്നണി അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നു; പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാന്റെ കത്ത്

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ; ലാലു പ്രസാദ് യാദവിനെതിരെ മുമ്പ് സമാന ആരോപണങ്ങൾ ഉയർന്നപ്പോൾ ഹർകിഷൻ സിങ് സുർജിതിന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് കാരണം ഐക്യമുന്നണി അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നു; പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാന്റെ കത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നതെന്ന് കത്തിൽ പറയുന്നു. രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസികളായ എൻഐഎയും ഇഡിയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണ്.

സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ 50 മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്. മന്ത്രി കെ.ടി ജലീലിനെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ തലത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ വിശദീകരിച്ചു കൊണ്ടാണ്, പിണറായിക്കെതിരെ കത്തയച്ചത്.

ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് പിണറായി വിജയന്റെ ഓഫീസിനെതിരെ ഉയർന്നിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തണമെന്നും, അന്വേഷണം പൂർത്തിയായി അദ്ദേഹത്തിന്റെ ഓഫീസ് കുറ്റവിമുക്തമാക്കപ്പെടുന്ന പക്ഷം അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി നിയമിക്കാവുന്നതാണെന്നും കത്തിൽ ബെന്നി ബഹനാൻ പറയുന്നു.

അഴിമതിക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സിപിഎം ഇക്കാര്യത്തിൽ മാതൃക കാട്ടണമെന്നും കത്തിൽ ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. മുമ്പ് ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെതിരെ സമാനമായ ആരോപണം ഉയർന്നപ്പോൾ, എക്യമുന്നണി അധ്യക്ഷസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിതിന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടു കാരണമെന്നും ബെന്നി ബഹ്നാൻ കത്തിൽ ഓർമിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP