എൽഡിഎഫിന്റെ കിറ്റ് രാഷ്ട്രീയത്തെ നേരിടാൻ തുറുപ്പുചീട്ടുമായി യുഡിഎഫ്; അധികാരത്തിൽ വന്നാൽ രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി നടപ്പാക്കും; പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും; പ്രതിവർഷം 72,000 രൂപ; ജനകീയ പ്രകടനപത്രികയുമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇത്തവണ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് ജനകീയ മാനിഫെസ്റ്റോയുമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു. .
ആളുകൾക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും [email protected] എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണെന്ന് ചെന്നിത്തല സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ കുറിപ്പ്:
കേരള സമൂഹത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന മാനിഫെസ്റ്റോയായിരിക്കും. സാമുദായിക സൗഹാർദ്ദവും സമന്വയവുമാണ് യൂ.ഡി.എഫിന്റെ ലക്ഷ്യം. ഒരുമ, നീതി, കരുതൽ, വികസനം, സത് ഭരണം, സമാധാനജീവിതം, അഴിമതി രഹിതം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് ഈ മാനിഫെസ്റ്റോ.
യൂ ഡി എഫ് സർക്കാർ നടപ്പിലാക്കുന്നത്:
കർഷകരുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ സ്ത്രീകളുടെയും കുട്ടികളുടെയും മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ തൊഴിലാളികളുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ യുവാക്കളുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ വിദ്യാർത്ഥികളുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ സാമൂഹിക നീതിയുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ ദളിത് ആദിവാസി സമൂഹങ്ങളുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ തീരദേശ മലയോര മേഖലകളുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ പരിസ്ഥിതി സൗഹൃദ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ പ്രവാസികളുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ നിക്ഷേപ, സംരംഭങ്ങളുടെ മാനിഫെസ്റ്റോയാണ്
ഈ മാനിഫെസ്റ്റോ നാല് തത്വങ്ങളിൽ അധിഷ്ടിതമായിരിക്കും
@ More Government (സർക്കാരിന്റെ കൂടുതൽ കൈതാങ്ങ്)
@ More Investment (കൂടുതൽ നിക്ഷേപം)
@ More Employment (കൂടുതൽ തൊഴിൽ)
@ More compassion (കാരുണ്യ കേരളം )
പ്രളയവും, കോവിഡും തകർത്ത കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങളും, സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങും ആവശ്യമാണ്. ഈ വസ്തുത മനസ്സിലാക്കികൊണ്ടാണ് more Government എന്ന ആശയം യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്.
അതോടൊപ്പം ഈ നാട്ടിലേ തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി ആവശ്യമാണ്. അതിനു കാർഷിക, വ്യവസായ, സർവീസ് മേഖലകളിൽ കൂടുതൽ മുതൽ മുടക്ക് ആവശ്യമാണ്. കൂടുതൽ സംരംഭങ്ങളും, വ്യവസായങ്ങളും വരണം. അതാണ് More Investment.
സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളായ ദളിത് ആദിവാസി, മത്സ്യത്തൊഴിലാളി, പരമ്പരാഗത ചെറുകിട, കരകൗശല, കൈത്തൊഴിൽ മേഖലകൾക്കായി പദ്ധതിയുടെ നിശ്ചിത ഭാഗം നീക്കിവയ്ക്കും .
കാരുണ്യ കേരള പദ്ധതിയിലൂടെ അവശതയനൂഭവിക്കുന്നവർക്ക് സഹായവും സ്വാന്തനവും എത്തിക്കും
യൂ.ഡി.എഫ് മാനിഫെസ്റ്റോയിലെ സുപ്രധാനമായ ചില ആശയങ്ങൾ ഇതാണ്:
@ ന്യായ് പദ്ധതി : കോൺഗ്രസിന്റെ മുൻ പ്രസിഡണ്ട് രാഹുൽ ഗാന്ധി എം പി മുന്നോട്ട് വച്ച മികച്ച പദ്ധതിയാണ് ന്യായ് അഥവാ Minimum Income Guarantee Scheme. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. ( വർഷം 72,000 രൂപ ). നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം. ഈ പദ്ധതി കൂടുതൽ ചർച്ചകളിലൂടെ സമ്പുഷ്ടമാക്കും
@ബില്ല് രഹിത ഹോസ്പിറ്റലുകൾ :(No Bill Hospitals) സംസ്ഥാനത്തെ ജനങ്ങൾക്ക് തീർത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികൾ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും.
@സർക്കാർ സഹായങ്ങൾ ആവശ്യമായ വിഭാഗങ്ങളാണ് വിദ്യാർത്ഥികൾ, തൊഴിലാളികൾ, തൊഴിൽരഹിതർ, വായോധിക്കർ. ഇവർക്കായി SWP program : അതായത് Scholarship, Wages, pension പ്രോഗ്രാം നടപ്പിലാക്കും.
@വിദ്യാർത്ഥികൾക്ക് കൂടുതൽ സ്ക്കോളർഷിപ്പുകൾ (Scholarship)
തൊഴിലാളികൾക്കും തൊഴിൽരഹിതർക്കും കൂടുതൽ വേതനം (Wages)
വായോധിക്കർക്ക് കൂടുതൽ പെൻഷൻ (Pension)
സംസ്ഥാനത്തു കൃഷി ചെയ്തു ജീവിക്കുന്ന കർഷകർ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ് . കർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുണ്ടുള്ള വിവിധ സഹായ പദ്ധതികൾ യൂ.ഡി.എഫ് മാനിഫെസ്റ്റോയിലുണ്ട്. ഒരു ഉദാഹരണം റബ്ബർ കർഷകർക്ക് കിലോയ്ക്ക് 250 രൂപ താങ്ങുവില ഉറപ്പുവരുത്തുന്ന പദ്ധതി. തെങ്ങ്, നെല്ല് കർഷകർക്കായി വിപുലമായ പദ്ധതികൾ നടപ്പിലാക്കും.
യൂ.ഡി.എഫ്. മാനിഫെസ്റ്റോയിൽ ഉൾപ്പെടുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനം തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും, തൊഴിൽദിനങ്ങളും വർദ്ധിപ്പിക്കും.
@മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വേതനവും, തൊഴിൽദിനങ്ങളും വർദ്ധിപ്പിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തിനു സംഭാവന ചെയ്ത ഏറ്റവും മഹത്തരമായ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും, തൊഴിൽ ദിനവും ഉയർത്താൻ യൂ.ഡി.എഫ്. പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന സർക്കാർ സഹായത്തോടെ ഇത് സാധ്യമാക്കും.
കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും [email protected] എന്ന മെയിൽ ഐഡിയിൽഅറിയിക്കാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴി
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എന്റെ ഭരണം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു; അതിവിടെ അവസാനിക്കില്ല; ബൈഡന്റെ പേര് ഉച്ചരിക്കാതെ വികാരാധീനനായി വിവാദ പ്രസംഗം നടത്തി ട്രംപ്; യാത്ര അയയ്ക്കാൻ സ്വന്തം വൈസ് പ്രസിഡണ്ടുപോലും എത്തിയില്ല; അമേരിക്കയെ ഒറ്റുകൊടുത്ത പ്രസിഡണ്ടിന് ഇന്ന് വിട
- മരണദിവസം ആതിരയുടെ വീട്ടിൽ അമ്മ എത്തിയതെന്തിന്? അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കാൻ പൊലീസ്; ആതിരയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും പ്രതീക്ഷ; ദുരൂഹത നീക്കാൻ ഫോൺവിളികളും ഇഴകീറി പരിശോധിക്കുന്നു
- പെൺകുട്ടികളെ സമീപിച്ചിരുന്നത് ടാറ്റൂ ആർട്ടിസ്റ്റ് എന്ന നിലയിൽ; അടുപ്പം സ്ഥാപിച്ചത് നിനക്ക് എന്റെ കൂട്ടുകാരിയുടെ മുഖം എന്ന നമ്പരിറക്കിയും; പോക്സോ കേസിൽ അറസ്റ്റിലായ അഭിരാമി ചെറിയ പുള്ളിയല്ലെന്ന് പൊലീസ്
- കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും
- കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻ
- ഇന്ത്യ സന്ദർശിക്കണമെന്ന പോപ്പിന്റെ മോഹം സഫലമാകുമോ? ഇന്ത്യയിലേക്ക് ക്ഷണിക്കാമെന്ന സൂചന കത്തോലിക്കാ നേതാക്കൾക്ക് നൽകി പ്രധാനമന്ത്രി മോദി; ക്രൈസ്തവ നേതാക്കൾക്ക് മോദി കൈ കൊടുക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പു ലക്ഷ്യത്തോടെ; ഹിന്ദു-ക്രിസ്ത്യൻ ഐക്യത്തിന്റെ ഗുണഭോക്താക്കൾ ബിജെപി
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍