Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഗവർണറെ നിലയ്ക്ക് നിർത്താൻ അറിയാമെന്നും അമിത് ഷായെയും നരേന്ദ്ര മോദിയെയും കാണുമ്പോൾ മുട്ട് വിറയ്ക്കില്ലെന്നും പഞ്ച് ഡയലോഗ്; കുറ്റ്യാടി, നാദാപുരം വഴി യുഡിഎഫിന്റെ ദേശരക്ഷാ ലോംഗ് മാർച്ച് വൻവിജയമായതിന്റെ ക്രെഡിറ്റ് കെ.മുരളീധരൻ എംപിക്കും പാറക്കൽ അബ്ദുല്ല എംഎ‍ൽഎക്കും; പ്രകടനങ്ങൾ കലാപമായി മാറാറുള്ള കടത്തനാട്ടിന് ഇത് പുതുചരിത്രം

ഗവർണറെ നിലയ്ക്ക് നിർത്താൻ അറിയാമെന്നും അമിത് ഷായെയും നരേന്ദ്ര മോദിയെയും കാണുമ്പോൾ മുട്ട് വിറയ്ക്കില്ലെന്നും പഞ്ച് ഡയലോഗ്; കുറ്റ്യാടി, നാദാപുരം വഴി യുഡിഎഫിന്റെ ദേശരക്ഷാ ലോംഗ് മാർച്ച് വൻവിജയമായതിന്റെ ക്രെഡിറ്റ് കെ.മുരളീധരൻ എംപിക്കും പാറക്കൽ അബ്ദുല്ല എംഎ‍ൽഎക്കും; പ്രകടനങ്ങൾ കലാപമായി മാറാറുള്ള കടത്തനാട്ടിന് ഇത് പുതുചരിത്രം

ടി.പി.ഹബീബ്

കോഴിക്കോട്: കടത്തനാട്ടിൽ പലപ്പോഴും രാഷ്ട്രീയ സംഘർഷങ്ങൾ തുടക്കം കുറിക്കുന്നത് പ്രകടനങ്ങളിലൂടെയാണ്. നാദാപുരം, കുറ്റ്യാടി, വടകര നിയോജക മണ്ഡലങ്ങളിൽ ഇത്തരത്തിൽ തുടങ്ങിയ സംഘർഷങ്ങൾ നിരവധിയാണ്. അതിനിടയിലാണ് പൗരത്വ ദേദഗതി ബില്ലിനെ ചൊല്ലി രാജ്യം കലാപ കലുഷിതമാകുന്നത്. അതിന് പിന്നാലെ നടന്ന പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടക്കാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ ദേശ രക്ഷാ ലോഗ് മാർച്ച് നടത്താൻ തീരുമാനിച്ചത്.

കേരളത്തിലെ ഓരോ ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ച് ലോംഗ് മാർച്ച് നടത്താനാണ് യു.ഡി.എഫ് തീരുമാനമെടുത്തത്. അതിന് പിന്നാലെ വടകര ലോകസഭാ മണ്ഡലത്തിൽ എവിടെ ലോംഗ് മാർച്ച് നടത്തുമെന്ന ആശങ്കയായിരുന്നു കോഴിക്കോട് ജില്ലയിലെ യു.ഡി.എഫ്.നേതാക്കൾക്കുണ്ടായിരുന്നത്. രാഷ്ട്രീയ സ്പിരിറ്റ് കൊണ്ട് നാദാപുരം, കുറ്റ്യാടി നിയോജക മണ്ഡലങ്ങൾ ഒഴിവാക്കാൻ യു.ഡി.എഫ്.നേതാക്കൾക്ക് സാധിക്കില്ല. എന്നാൽ രാഷ്ട്രീയ അച്ചടക്കം കൊണ്ട് പേരാമ്പ്ര, കോയിലാണ്ടി എന്നീ നിയമസഭാ മണ്ഡലങ്ങളിലൂടെ ലോംഗ് മാർച്ച് നടത്തണമെന്ന ചിന്തയുമായിരുന്നു യു.ഡി.എഫ്.നേതാക്കൾക്കുണ്ടായത്. നാദാപുരത്ത് ഇതിന്റെ പേരിൽ കലാപമുണ്ടായാൽ അത് ഇന്ത്യ തന്നെ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക് മാറുമെന്നും അഭിപ്രായമുയർന്നു.

നാദാപുരത്ത് പതിനഞ്ച് വർഷത്തിനിടെ നടത്തിയ ലീഗിന്റെയും യു.ഡി.എഫിന്റെയും മഹാറാലികളെല്ലാം അക്രമത്തിലാണ് കലാശിച്ചത്. റാലിയിലെ അക്രമത്തെ തുടർന്ന് പിന്നീട് ദിവസങ്ങളോളം നാദാപുരം മേഖലയിൽ കലാപത്തിന്റെ കടുത്ത ദുരിതമാണ് സൃഷ്ടിച്ചത്. രാഷ്ട്രീയം കൊണ്ടാണ് കലാപം ആരംഭിച്ചതെങ്കിലും പിന്നീട് അത് കടുത്ത വർഗീയ സംഘർഷത്തിലേക്കാണ് മാറാറുള്ളത്. നാദാപുരത്ത് ചില ലീഗ് നേതാക്കൾ പ്രവർത്തകർക്കിടയിൽ നേതാക്കളായതും കലാപത്തിന്റെ അപ്പകഷ്ണം നുണഞ്ഞായിരുന്നു.

അതിനിടയിലാണ് കുറ്റ്യാടി,നാദാപുരം വഴി ലോംഗ് മാർച്ച് നടക്കട്ടെ എന്ന ശക്തമായ തീരുമാനത്തിന് പിന്തുണയുമായി കെ.മുരളീധരൻ എംപി.യും പാറക്കൽ അബ്ദുല്ല എംഎ‍ൽഎ.യും എത്തുന്നത്. കുറ്റ്യാടിയിൽ നിന്നും നാദാപുരത്ത് എത്തിയ ആദ്യ ദിനത്തിലെ ജാഥ ജന പങ്കാളിത്വം കൊണ്ട് അക്ഷരാർഥത്തിൽ റോഡുകൾ കടലായി മാറിയിരുന്നു. കക്കട്ട്, മൊകേരി, കല്ലാച്ചി വഴി നാദാപുരത്തെ ആദ്യ ദിനത്തിൽ സ്വീകരണ പരിപാടി ഉൾക്കൊള്ളാൻ നാദാപുരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിന് പോലും സാധിച്ചിരുന്നില്ല. മുരളീധരന്റെ പ്രസംഗത്തോടെയാണ് പരിപാടി അവസാനിച്ചത്. അപ്പോഴും ഗ്രൗണ്ടിലേക്ക് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ഒഴുകി എത്തുകയായിരുന്നു. രണ്ട് ദിവസത്തെ പരിപാടിയിലുമായി ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായാണ് യു.ഡി.എഫിന്റെ കണക്ക്.

രണ്ടാം ദിനം നാദാപുരത്ത് നിന്നും തുടങ്ങി വടകരയിൽ അവസാനിച്ചു. വഴിയിലോ ലോംഗ് മാർച്ചിന്റെ ഇടയിലോ ഒരുവിധത്തിലുള്ള അലോസരങ്ങളും ഉണ്ടായില്ല എത്തത് എടുത്തു പറയേണ്ടതാണ്. രാത്രിയിൽ ജനക്കൂട്ടം പ്രകടനവുമായി ഒഴുകിയെത്തുമ്പോൾ അത് ക്രമസമാധാന പ്രശ്നമായി മാറുമെന്ന ആശങ്ക പൊലീസ് കേന്ദ്രങ്ങളും ഉയർത്തിയിരുന്നു. റോഡ് നിറഞ്ഞ് പരന്ന് ഒഴുകിയ ജാഥ യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല എന്നത് എടുത്തു പറയേണ്ടതാണ്. യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിന്റെ സേവനം യു.ഡി.എഫിന്റെ പരിപാടിക്ക് മാറ്റ് കൂട്ടി. യു.ഡി.എഫിലെ ജാഥയിൽ കോൺഗ്രസിന്റെ ഹൈന്ദവ വിശ്വാസികളുടെയും നിറഞ്ഞ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

ജാഥയുടെ പ്രധാന കേന്ദ്രമായ കുറ്റ്യാടിയിലും നാദാപുരത്തും വടകരയിലും കെ.മുരളീധരൻ എംപി. ഗവർണർക്കെതിരെ ആഞ്ഞടിക്കുന്ന കാഴ്ചയുമുണ്ടായി. ബിജെപി.സംസ്ഥാന പ്രസിഡണ്ടിന്റെ പണി എടുക്കുന്ന ഗവർണറെ നിലക്ക് നിർത്താൻ അറിയാമെന്ന് പരസ്യമായി പ്രഖ്യാപിച്ച മുരളീധരൻ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുഖത്ത് നോക്കി ആണത്തത്തോട് കൂടി കൈചൂണ്ടി സംസാരിച്ചവരാണ് കോൺഗ്രസ് നേതാക്കളെന്നും ഇരുവരെയും കാണുമ്പോൾ മുട്ട് വിറച്ച് മൂത്രമൊഴിക്കുന്ന കേരളത്തിലെ നേതാക്കളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പറഞ്ഞാണ് പ്രസംഗം കത്തി കയറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP