Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധി പങ്കെടുത്ത യുഡിഎഫ് റാലിയിൽ പാണക്കാട് ഹൈദരലി തങ്ങൾ 'മതാചാരപ്രകാരമുള്ള തൊപ്പി' ധരിച്ച് എത്തിയതിനെതിരെ പരാതി; മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും രാഹുൽ ഗാന്ധിയുമടക്കം 50 നേതാക്കൾക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യാ റാവുത്തർ അസോസിയേഷൻ പ്രസിഡന്റ് പിഎം ഷാജഹാൻ തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു; മതചിഹ്നങ്ങൾ ഉപയോഗിച്ച് സംഘടിപ്പിച്ച സമ്മേളനം മതത്തിന്റെ പേരിൽ വോട്ടുപിടിക്കാനെന്ന്; തിരഞ്ഞെടുപ്പിനിടെ മലബാറിൽ ഒരു തൊപ്പി വിവാദം കൂടി!

രാഹുൽ ഗാന്ധി പങ്കെടുത്ത  യുഡിഎഫ് റാലിയിൽ പാണക്കാട് ഹൈദരലി തങ്ങൾ 'മതാചാരപ്രകാരമുള്ള തൊപ്പി' ധരിച്ച് എത്തിയതിനെതിരെ പരാതി;  മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും രാഹുൽ ഗാന്ധിയുമടക്കം 50 നേതാക്കൾക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യാ റാവുത്തർ അസോസിയേഷൻ പ്രസിഡന്റ് പിഎം ഷാജഹാൻ തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു; മതചിഹ്നങ്ങൾ ഉപയോഗിച്ച് സംഘടിപ്പിച്ച സമ്മേളനം മതത്തിന്റെ പേരിൽ വോട്ടുപിടിക്കാനെന്ന്; തിരഞ്ഞെടുപ്പിനിടെ മലബാറിൽ ഒരു തൊപ്പി വിവാദം കൂടി!

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം : മതം ഉപയോഗിച്ച് വോട്ടുപിടിച്ചതിന്റെ പേരിൽ പല രീതിയിലുള്ള പുകിലുകൾ ഉണ്ടായ രാജ്യമാണിത്. എന്നാൽ ഇപ്പോൾ വിവാദമായിരിക്കുന്നത് ഒരു തൊപ്പിയാണ്. രാഹുൽ ഗാന്ധി പങ്കെടുത്ത കോഴിക്കോട്ടെ യുഡിഎഫ് റാലിയിൽ പാണക്കാട് ഹൈദരലി തങ്ങൾ 'മതാചാരപ്രകാരമുള്ള തൊപ്പി' ധരിച്ച് എത്തിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കിട്ടിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കവേ, യുഡിഎഫിന്റെ പ്രചാരണ യോഗത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്നാരോപിച്ച് ഓൾ ഇന്ത്യാ റാവുത്തർ അസോസിയേഷൻ പ്രസിഡന്റ് പി.എം. ഷാജഹാനാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമടക്കമുള്ള ആളുകൾക്ക് നേരെ നടപടിയെടുക്കണമെന്നാണ് പി.എം ഷാജഹാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് യോഗത്തിൽ പൊതു സമ്മേളന വേദിയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും കേരളത്തിലെ പ്രമുഖ മുസ്ലിം മതവിഭാഗമായ സമത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ സെക്രട്ടറിയും സമസ്ത കേരള സുന്നി മഹൽ ഫെഡറേഷന്റെ പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിം മതാചാര പ്രകാരമുള്ള തൊപ്പി ധരിച്ചിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം തന്നെ എഐസിസി പ്രസിഡന്റും എംപിയുമായ രാഹുൽ ഗാന്ധിയും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അടക്കം 50 യുഡിഎഫ് നേതാക്കൾ പൊതു സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ നടപടി വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പിഎം. ഷാജഹാൻ പരാതിയിൽ പറയുന്നതിങ്ങനെ:

'പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേരളത്തിലെ പ്രമുഖ മുസ്ലിം മതവിഭാഗമായ സമസ്തകേരള ഇസ്ലാമത ബോർഡിന്റെ സെക്രട്ടറിയും, കേരള സംസ്ഥാന സുന്നി മഹൽ ഫെഡറേഷന്റെ പ്രസിഡന്റും, വടക്കൻ കേരളത്തിലെ പ്രമുഖ മുസ്ലീ പണ്ഡിതനും, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മുസ്ലിം മത രാഷ്ട്രീയ ഭേദമില്ലാതെ മുസ്ലിം മതവിഭാഗത്തിലെ സാധാരണക്കാരായ പൊതുജനങ്ങളുടെ ഇഷ്ടപ്പെട്ട ആളുമാണ്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിൽ മുസ്ലിം മതാചാര പ്രകാരം നമസ്‌കാരത്തിനും ഇതര പ്രാർത്ഥനകൾക്കുമായി സുന്നത്തായി ഉപയോഗിച്ചു വരാറുള്ള ഇസ്ലാം മതചിഹ്നമായ തൊപ്പി തലയിൽ അണിഞ്ഞ് പാണക്കാട് ചടങ്ങിൽ പങ്കെടുത്തത് മിക്ക മാധ്യമങ്ങളിലും ഫോട്ടോ സഹിതം വന്നിരുന്നു.

കേരളത്തിലെ 30 ശതമാനത്തിൽ അധികം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് തങ്ങളുടെ പക്ഷത്തേക്ക് നിലനിർത്തുന്നതിനായി സമുദായത്തിലെ നേതൃനിരയിൽ നിൽക്കുന്ന ആൾക്കാരെ ഉപയോഗപ്പെടുത്തി മതചിഹ്നങ്ങൾ ഉപയോഗിച്ച് നടത്തിയിട്ടുള്ള പ്രസ്തുത സമ്മേളനം ബോധപൂർവ്വമായി കേരളത്തിലെ ഒട്ടാകെയുള്ള ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കാൻ വേണ്ടിയുള്ളതാണ്. അതിനാൽ തന്നെ പ്രസ്തുത പരിപാടി മതചിഹ്നങ്ങൾ ഉപയോഗിച്ച് നടത്തിയിട്ടുള്ളത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. അതിനാൽ തന്നെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, രാഹുൽ ഗാന്ധി, പി.കെ കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയവരടക്കം 50തോളം നേതാക്കൾ തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്നും അതിനാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പി.എം. ഷാജഹാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ വിവരിച്ചിരിക്കുന്നത്.

എന്നാൽ ഇതിൽ ചട്ടവിരുദ്ധമായി എന്താണ് ഉള്ളതെന്നാണ് മുസ്ലീ ലീഗ് നേതാക്കൾ ചോദിക്കുന്നത്. ഇത്തരം തൊപ്പി പണ്ടുമുതൽക്കുതന്നെ തങ്ങളുടെ നേതാക്കൾ ഉപയോഗിക്കുന്നതാണ്. വിലകുറഞ്ഞ പ്രശസ്തിക്കായുള്ള ഹരജിക്കാരന്റെ ശ്രമമാണ് ഇതെന്നുമാണ് ലീഗ് നേതതൃത്വം വാദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP