Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

സിപിഎം കൈയൊഴിഞ്ഞ പാർട്ടി അംഗങ്ങളെ രക്ഷിക്കാൻ ഇടപെടലുമായി യുഡിഎഫ്; യുഎപിഎ ചുമത്തി ജയിലിൽ അടച്ച അലന്റെയും താഹയുടെയും വീടുകൾ നാളെ പ്രതിപക്ഷ നേതാവ് സന്ദർശിക്കും; ഇരുവരെയും മാവോയിസ്റ്റുകൾ എന്ന് മുദ്ര കുത്തിയ മുഖ്യമന്ത്രിയുടെയും ചില സിപിഎം നേതാക്കളുടെയും നിലപാടിൽ ദുരൂഹതയെന്ന് എം.കെ.മുനീർ; അന്തിമ തീരുമാനം ഘടകകക്ഷികളുമായി ആലോചിച്ചെന്നും മുനീർ

സിപിഎം കൈയൊഴിഞ്ഞ പാർട്ടി അംഗങ്ങളെ രക്ഷിക്കാൻ ഇടപെടലുമായി യുഡിഎഫ്; യുഎപിഎ ചുമത്തി ജയിലിൽ അടച്ച അലന്റെയും താഹയുടെയും വീടുകൾ നാളെ പ്രതിപക്ഷ നേതാവ് സന്ദർശിക്കും; ഇരുവരെയും മാവോയിസ്റ്റുകൾ എന്ന് മുദ്ര കുത്തിയ മുഖ്യമന്ത്രിയുടെയും ചില സിപിഎം നേതാക്കളുടെയും നിലപാടിൽ ദുരൂഹതയെന്ന് എം.കെ.മുനീർ; അന്തിമ തീരുമാനം ഘടകകക്ഷികളുമായി ആലോചിച്ചെന്നും മുനീർ

മറുനാടൻ മലയാളി ബ്യൂറോ

കാഴിക്കോട്: സിപിഎം കൈയൊഴിഞ്ഞതോടെ അലനും താഹയ്ക്കും വേണ്ടി യുഡിഎഫ് ഇടപെടുന്നു. ഇരുവർക്കുമെതിരെ യുഎപിഎ കേസ് ചുമത്തിയതിനെതിരെയാണ് ഇടപെടൽ. മുന്നണിതലത്തിൽ ഇടപെടുമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ അറിയിച്ചു.

അന്തിമതീരുമാനം ഘടകകക്ഷികളുമായി ആലോചിച്ചശേഷമുണ്ടാകും. പ്രതിപക്ഷനേതാവ് നാളെ അലന്റെയും താഹയുടേയും വീടുകൾ സന്ദർശിക്കും. യുഎപിഎ ചുമത്താനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. അലൻ താഹ, ശുഹൈബ് എന്നീ ചെറുപ്പക്കാരെ കറിച്ച് മുൻവിധിയോടെ മാവോയിസ്റ്റുകളെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെയും, പി.ജയരാജന്റെയും, ഇടപെടൽ സംശയം ജനിപ്പിക്കുന്നതാണെന്ന് മുനീർ പറഞ്ഞു.

അലൻ ശുഹൈബിന്റെയും, താഹയുടെയും വീടുകൾ സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുനീർ. കോടതി വിധി പറയേണ്ട കേസിൽ മുഖ്യമന്ത്രിയുടെ നിലപാടിലൂടെ കേസ് തന്നെ വിധിയായതിന് തുല്യമാണ്. മുഖ്യമന്ത്രിയുടെയും ചില സിപിഎം.നേതാക്കളുടെയും നിലപാടിന് പിന്നിൽ ചില നിഗൂഡതകൾ ഒളിഞ്ഞിരിപ്പുണ്ട്. കേസിന്റെ പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ട് വരാൻ യു.ഡി.എഫ്.ഗൗരവമായി ഇടപ്പെടും, ഇതുമായി ബെന്ധപ്പെട്ട് ഇന്ന് കോഴിക്കോട്ടെത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും, മറ്റ് യു ഡി.എഫ്. നേതാക്കളുമായും അലോചിച്ച് തീരുമാനമെടുക്കുമെന്നും മുനീർ പറഞ്ഞു.

എസ്എഫ്ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന് പി ജയരാജൻ ആരോപിച്ചിരുന്നു. എസ്എഫ്ഐയ്ക്കകത്ത് മാവോവാദ ആശയപ്രചാരണം നടത്തുകയാണ് ഇവർ ചെയ്തത്. ഇരുവർക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജൻ പറഞ്ഞു.

മുസ്ലിം ചെറുപ്പക്കാരായതുകൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ജമാഅത്ത് ഇസ്ലാമിയും പോപുലർ ഫ്രണ്ടും ഇന്ത്യൻ മാവോയിസത്തിന്റെ കവർ ഓർഗനൈസേഷനാണെന്നും പി ജയരാജൻ പറഞ്ഞു. മാവോവാദികളുടെ രഹസ്യ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, പോപുലർ ഫ്രണ്ട് പ്രവർത്തകർ പങ്കെടുക്കാറുണ്ടെന്നും പി ജയരാജൻ കോഴിക്കോട്ട് പറഞ്ഞിരുന്നു. യുഎപിഎക്ക് എതിരെയും സിപിഎം പ്രവർത്തകരായ രണ്ട് യുവാക്കളെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പാർട്ടിക്കകത്തും പുറത്തും ഏറെ വിമർശനവും എതിരഭിപ്രായവും എല്ലാം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് പി ജയരാജന്റെ അഭിപ്രായ പ്രകടനം.

സിപിഎം അംഗങ്ങളാണ് അലനും താഹയും. എന്നാൽ പാർട്ടി അച്ചടക്കത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നവരാണെന്ന ധാരണവേണ്ട. എസ്എഫ്ഐക്ക് അകത്ത് മാവോവാദം പ്രചരിപ്പിച്ചവരാണ് ഇവരെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് പി ജയരാജൻ പറഞ്ഞത്.
അതേസമയം മാവോവാദികളാണെങ്കിൽ അതിന് തെളിവ് നൽകാൻ കൂടി മുഖ്യമന്ത്രി തയ്യാറാകണമെന്ന് അറസ്റ്റിലായ അലനും താഹയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കകത്തും ദേശീയ നേതൃത്വത്തിനും എല്ലാം കേസിൽ വിഭിന്ന അഭിപ്രായം ഉള്ളപ്പോഴും അറസ്റ്റും തുടർ നടപടികളും കടുത്ത ഭാഷയിൽ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജന്റെ പരാമർശത്തിനെതിരെ അലന്റെ അമ്മ സബിത ശേഖർ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP