Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടില്ല; എംപിമാരും എംഎൽഎമാരും ഉൾപ്പടെ എല്ലാവരും സാമൂഹിക അകലം പാലിച്ച് വീട്ടിലിരുന്ന് ടിവിയിൽ ചടങ്ങ് കാണും; വെർച്വൽ പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് കൺവീനർ എം എം ഹസൻ

സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടില്ല;  എംപിമാരും എംഎൽഎമാരും ഉൾപ്പടെ എല്ലാവരും സാമൂഹിക അകലം പാലിച്ച് വീട്ടിലിരുന്ന് ടിവിയിൽ ചടങ്ങ് കാണും; വെർച്വൽ പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് കൺവീനർ എം എം ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. സത്യപ്രതിജ്ഞ ബഹ്ഷ്‌ക്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ചടങ്ങിൽ വെർച്വലായി പങ്കെടുക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

വീടുകളിൽ കുടുംബാംഗങ്ങൾ പോലും സമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം എംപിമാരും എംഎൽഎമാരും ഉൾപ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയിൽ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെർച്വലായി പങ്കെടുക്കുമെന്നും ഹസൻ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെ ബന്ധിയാക്കിയതിന് ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ഹസൻ കുറ്റപ്പെടുത്തി. ബംഗാളിലെയും ചെന്നൈയിലേയും പോലെ സത്യപ്രതിജ്ഞ ചടങ്ങിൽ ലളിതമായി പരിപാടി സംഘടിപ്പിച്ച് മുഖ്യമന്ത്രിക്ക് മാതൃക കാട്ടണമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ വീടുകളിൽ ബന്ദിയാക്കി ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നൈയിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നുവെന്നും ഹസൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP