കോൺഗ്രസിന് 50 സീറ്റുകൾ വരെ ലഭിക്കാം; കേരളത്തിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷമെന്ന് ഹൈക്കമാൻഡ് ഏൽപ്പിച്ച സ്വകാര്യ ഏജൻസിയുടെ സർവേ ഫലം; മുന്നണിക്ക് ഇക്കുറി ലഭിക്കുക 73 സീറ്റുകൾ; പി.എസ്.സി നിയമന വിവാദവും മത്സ്യബന്ധന വിവാദവും യുഡിഎഫിന് ഗുണം ചെയ്തു; രാഹുലും പ്രിയങ്കയും കളത്തിൽ ഇറങ്ങിയാൽ കളി മാറുമെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പിണറായി വിജയനും ഇടതു മുന്നണിക്കും തുടർഭരണം പ്രവചിക്കുന്ന തെരഞ്ഞെടുപ്പു സർവ്വേ റിപ്പോർട്ടുകളാണ് അടുത്ത ദിവസങ്ങളിലായി പുറത്തുവരുന്നത്. ദേശീയ തലത്തിലെ സർവേ ഏജൻസികളും സംസ്ഥാനത്തെ ചാനലുകളും നടത്തിയ സർവേയിലും ഭരണത്തുടർച്ചയെന്നാണ് പ്രവചനം. എന്നാൽ, ഇതിന് വ്യത്യസ്തമായി യുഡിഎഫിന് ആശ്വാസം നൽകുന്ന സർവേഫലവും പുറത്തുവന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാൻഡ് തെരഞ്ഞെടുപ്പ് സർവേ ഫലം. കോൺഗ്രസ് ഒറ്റയ്ക്ക് 45 മുതൽ 50 സീറ്റുകൾ വരെ നേടുമെന്നാണ് സർവേയിലെ പ്രവചനം. മുന്നണിക്ക് ഇത്തവണ 73 സീറ്റുകൾ വരെ നേടാനാകുമെന്നാണ് സർവേയിൽ പറയുന്നത്. ഹൈക്കമാൻഡ് ഏൽപ്പിച്ച സ്വകാര്യ ഏജൻസിയുടെ സർവേ റിപ്പോർട്ടിലാണ് യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുന്നത്. ഭരണത്തുടർച്ചയെന്ന സർവേകൾ ആശങ്ക പകരുന്നതിനിടെയാണ് യുഡിഎഫിന് ആശ്വാസമായുള്ള സർവേയും പുറത്തുവന്നത്. ഹൈക്കമാൻഡ് നടത്തിയ ആദ്യത്തെ രഹസ്യ സർവേയിൽ യുഡിഎഫ് പിന്നിലായിരുന്നു. രണ്ടാം ഘട്ട സർവേയിലാണ് മുന്നണി കളം പിടിച്ചെന്ന് വ്യക്തമാക്കുന്നത്.
പി.എസ്.സി നിയമന വിവാദവും മത്സ്യബന്ധന വിവാദവും യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായാൽ കേരളത്തിൽ ഭരണം പിടിക്കാൻ എളുപ്പമാകുമെന്നും സർവേയിൽ പറയുന്നു. ഓരോ മണ്ഡലത്തിലെയും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സർവേയും പൂർത്തിയായിട്ടുണ്ട്. ഈ റിപ്പോർട്ടും ഹൈക്കമാൻഡിന് കൈമാറിയേക്കും. ഇതിന് ശേഷമായിരിക്കും യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുക.
അതേസമയം കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കുന്നുണ്ട്. ചടയമംഗലം സീറ്റ് ലീഗിന് നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ തനിക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ജോസഫുമായുള്ള സീറ്റു വിഭജന ചർച്ചകളും പൂർത്തിയാക്കിയിട്ടില്ല. ഇതെല്ലാം പ്രശ്നങ്ങളായി നിലനിൽക്കുകയാണ്. യുഡിഎഫിൽ ഇക്കുറിയും പ്രമുഖർ മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചനയും. സുധീരനും മുല്ലപ്പള്ളിയും പി ജെ കുര്യനുമൊന്നും മത്സരിക്കാനില്ലെന്ന നിലപാടിലാണ്.
അതേസമയം സംസ്ഥാനത്ത് എൽഡിഎഫ് ഭരണ തുടർച്ച നേടുമെന്ന് എബിപി സീ വോട്ടർ സർവ്വേ പ്രവചനം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഏറ്റവും കുറഞ്ഞത് 83 സീറ്റുകൾ നേടുമെന്നും 91 നിയോജക മണ്ഡലങ്ങളിൽ വരെ ജയിക്കുമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു. 140 അംഗങ്ങളുള്ള നിയമസഭയിൽ യുഡിഎഫിന് കേവല ഭൂരിപക്ഷമായ 71 ന് അടുത്ത് എത്താനാകില്ല. ഏറ്റവും കുറഞ്ഞത് 47 സീറ്റുകളിൽ മാത്രമേ യുഡിഎഫ് വിജയിക്കൂ എന്നും പരമാവധി 55 സീറ്റുകൾ വരെ നേടുമെന്നും എബിപി സർവ്വേ വ്യക്തമാക്കുന്നു. ബിജെപി രണ്ട് സീറ്റിൽ ജയിച്ചേക്കാമെന്നും ചിലപ്പോൾ ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും സർവ്വേ പ്രവചിക്കുന്നു.
നേരത്തെ 24 ന്യൂസ് സർവേയും എൽഡിഎഫിനാണ് ഭരണം പ്രവചിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വരവ് നേട്ടമാകുമെന്ന കരുതിയാൽ കോൺഗ്രസിന് പിഴയ്ക്കുമെന്ന് 24 ന്യൂസ് സർവേ. വടക്കൻ കേരളത്തിൽ അടക്കം മുൻതൂക്കം എൽഡിഎഫിനുണ്ടെന്ന് സർവേ പറയുന്നു. ജനകീയ വിഷയങ്ങളാണ് വരുന്നതെങ്കിൽ എൽഡിഎഫിനെ വീഴ്ത്താൻ യുഡിഎഫിനാകില്ലെന്നും സർവേ വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനവും പെൻഷൻ പദ്ധതിയും കിഫ്ബിയും അടക്കമുള്ളവ ജനങ്ങൾക്കിടയിൽ വൻ ഹിറ്റായെന്നാണ് സർവേ വ്യക്തമാക്കുന്നത്.
രാഹുൽ ഗാന്ധി വന്നത് യുഡിഎഫിന്റെ സാധ്യതകളിൽ മാറ്റമുണ്ടാകില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. 54 ശതമാനം പേരാണ് രാഹുൽ വന്നാലും യുഡിഎഫ് സാധ്യത മാറില്ലെന്ന് പറഞ്ഞത്. സാധ്യത വർധിച്ചെന്ന് 33 ശതമാനവും കുറഞ്ഞുവെന്ന് 13 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം കേന്ദ്ര ഭരണം ശരാശരിയെന്ന് സർവേയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
സർവേയിൽ എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം 63 മുതൽ 69 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കും. എൻഡിഎയ്ക്കും മറ്റുള്ളവർക്കും ലഭിച്ചേക്കാവുന്ന സീറ്റുകൾ ഒന്നോ രണ്ടോ മാത്രമാണെന്നും സർവേയിൽ വ്യക്തമാക്കുന്നു. 24 കേരള നടത്തുന്ന രണ്ടാമത്തെ പ്രീപോൾ സർവേയാണ് ഇന്ന് പുറത്തുവിട്ടത്. ആദ്യത്തെ സർവേയിലും ഇടതു മുന്നണി ഭരണം നേടുമെന്ന് വ്യക്തമാക്കുന്നതായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് ഏതുസീറ്റും നേടും; കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടിവ് തട്ടും; എറണാകുളവും മലപ്പുറവും ഒഴികെ 12 ജില്ലകളിലും മുന്നിൽ; എന്നിട്ടും സിപിഎമ്മിന്റെ കണക്കിൽ 80 സീറ്റ് വരെ മാത്രം
- തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇഡിക്കെതിരെ കേസ് എടുത്തത് പിണറായിക്ക് വൻവിനയാകും; സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന പേരിൽ പൊലീസുകാരെ പ്രതി ചേർത്ത് പ്രത്യേക കേസെടുക്കാൻ സാധ്യത തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്: കോടതി വിധിയുടെ വെളിച്ചത്തിൽ ഇഡി നടത്തുന്നത് വൻ നീക്കങ്ങൾ
- ഭാര്യയുടെ വിയോഗമറിയാതെ ഭർത്താവിന്റെ വിടവാങ്ങൽ; പിന്നാലെ മരുമകളുടെയും മരണം: ഗുജറാത്തിൽ മലയാളി കുടുംത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു
- നന്നായി മലയാളം സംസാരിക്കുന്ന പ്രതിക്ക് വേണ്ടി ദ്വിഭാഷി; അഞ്ചരയ്ക്ക് കൊലപാതകവും ആറു മണിക്ക് തീവണ്ടി യാത്രയും; തിരിച്ചെത്തിയപ്പോൾ സെൻകുമാറും വിളിച്ചു; തമിഴ്നാട്ടിൽ പോയപ്പോൾ അറസ്റ്റും! അമീറുൾ ഇസ്ലാം നിരപരാധിയെന്ന് അമ്പിളി ഓമനക്കുട്ടൻ; ജിഷാ കേസ് അട്ടിമറിച്ചോ? ആക്ഷൻ കൗൺസിൽ കൺവീനറുടെ പോസ്റ്റിൽ ചർച്ച
- അജിനെ ഒഴിവാക്കി മോൾ വീട്ടിലേക്ക് വരണമെന്ന് കരഞ്ഞ് പറഞ്ഞ് ഉമ്മ; നടപ്പില്ലെന്ന് കട്ടായം പറഞ്ഞ് അസിഫ; വീട് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്നും ഭർത്താവിനൊപ്പം പോകാൻ താൽപര്യമെന്നും പറഞ്ഞതോടെ അതനുവദിച്ച് ഹോസ്ദുർഗ് കോടതി; ഒളിച്ചോടിയ ദമ്പതികൾക്ക് സംരക്ഷണവുമായി പറക്കളായിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരും
- പാലായിൽ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ; മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയെന്നും പാർട്ടി വിലയിരുത്തൽ; പാലായിലും റാന്നിയിലും ഇരിക്കൂറിലും കാഞ്ഞിരപ്പള്ളിയിലും സിപിഐ നിശ്ശബ്ദമായിരുന്നെന്ന് കേരള കോൺഗ്രസ്
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- മാന്യമായ പെരുമാറ്റമായതിനാൽ ജീവനക്കാർക്ക് സംശയം തോന്നിയില്ല; മുറിയുടെ വാടക ചെക്ക് ഔട്ടാകുമ്പോൾ കാർഡ് പെയ്മെന്റായി നൽകാമെന്ന് പറഞ്ഞതും വിശ്വസിച്ചു; ഹോട്ടലിൽ താമസിച്ച ആറ് ദിവസവും മൂകാംബിക ക്ഷേത്രത്തിൽ തികഞ്ഞ ഭക്തനായി ദർശനം; സനു മോഹൻ മുങ്ങിയതോടെ ഹോട്ടലിനുള്ളിലെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു
- 2013 ൽ പതിനെട്ട് പേർ മാത്രം അപേക്ഷിച്ച സംവരണ തസ്തികയിൽ അപേക്ഷിച്ച് ജോലി കിട്ടാത്ത പി.കെ.ബിജുവിന്റെ ഭാര്യയ്ക്ക് 2020 ൽ 140 അപേക്ഷകരിൽ ഒന്നാമതായി ജനറൽ ലിസ്റ്റിൽ ഇടം പിടിച്ചു; ജോലിക്കായി സമർപ്പിച്ച പ്രബന്ധം ഈച്ചക്കോപ്പി: മറ്റൊരു യുവ നേതാവ് കൂടി പിൻവാതിൽ നിയമന വിവാദത്തിൽ
- വിവേകിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; അവസാനമായി ഒരു നോക്ക് കാണാൻ നേരിട്ടെത്തിയത് വിക്രമും സൂര്യയും ജ്യോതികയും തൃഷയും അടക്കം നിരവധി പേർ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- മാത്യു കുഴൽനാടൻ എങ്ങനെ കോടീശ്വരനായി? മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 32 കോടിയുടെ ആസ്തിയെന്ന് വാർത്ത വന്നതോടെ ചൂടേറിയ ചർച്ച; അമ്മച്ചി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് മാത്യു കുഴൽനാടൻ പറയുന്നു രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷേ അതുകൊണ്ട് ജീവിക്കാം എന്ന് വിചാരിക്കരുത്; വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍