Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

തെന്മല ഒറ്റക്കല്ലിൽ കോൺഗ്രസ് കുത്തക തകർത്തു സിപിഎം; പാലക്കാട്ടെ പൂക്കോട്ട്കാവിലും സിപിഎമ്മിന് അട്ടിമറി ജയം; എറണാകുളത്തെ സിപിഎം സിറ്റിങ് സീറ്റകുൾ അടക്കം എല്ലാം സ്വന്തമാക്കി യുഡിഎഫ് തേരോട്ടം; കൊല്ലത്ത് ബിജെപിക്കും സീറ്റ്; മലപ്പുറത്ത് യുഡിഎഫ് തരംഗം; കണ്ണൂരിൽ സിപിഎം രണ്ടു സീറ്റിലും ജയിച്ചു; യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി

തെന്മല ഒറ്റക്കല്ലിൽ കോൺഗ്രസ് കുത്തക തകർത്തു സിപിഎം; പാലക്കാട്ടെ പൂക്കോട്ട്കാവിലും സിപിഎമ്മിന് അട്ടിമറി ജയം; എറണാകുളത്തെ സിപിഎം സിറ്റിങ് സീറ്റകുൾ അടക്കം എല്ലാം സ്വന്തമാക്കി യുഡിഎഫ് തേരോട്ടം; കൊല്ലത്ത് ബിജെപിക്കും സീറ്റ്; മലപ്പുറത്ത് യുഡിഎഫ് തരംഗം; കണ്ണൂരിൽ സിപിഎം രണ്ടു സീറ്റിലും ജയിച്ചു; യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ നടന്ന തിരിഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ബിജെപിക്കും ഒരു സീറ്റ് കിട്ടി. രണ്ടു സീറ്റുകൾ സിപിഎം പിടിച്ചെടുത്തപ്പോൾ മൂന്നെണ്ണം നഷ്ടമായി. മലപ്പുറത്ത് യുഡിഎഫ് തരംഗമാണ്. കണ്ണൂരിൽ സിപിഎം തോറ്റതുമില്ല. കുറച്ചു കാലമായി തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല ഫലമാണ് വരുന്നത്. അത് തുടരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ ഫലം കോൺഗ്രസിന് വലിയ കരുത്താണ്. പാലക്കാട്ടും കൊല്ലത്തും തോൽവിയുണ്ടാകുമ്പോഴും എറണാകുളത്തെ വിജയം കോൺഗ്രസിന് വലിയ കരുത്ത് നൽകും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ യുഡിഎഫ് 8, എൽഡിഎഫ് 7, ബിജെപി 1 എന്നിങ്ങനെയാണ് ഫലം കാണുന്നത്. ഒരു സ്വതന്ത്രനും ജയിച്ചു. എന്നാൽ ഈ സ്വതന്ത്രൻ ലീഗിന് വേണ്ടി മത്സരിച്ച സ്ഥാനാർത്ഥിയാണ്. ഫലത്തിൽ 9 ഇടത്ത് യുഡിഎഫ് വിജയമുണ്ട്.

ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലാ അടിസ്ഥാനത്തിൽ

കൊല്ലം:

തെന്മല ഗ്രാമപ്പഞ്ചായത്തിലെ 5-ഒറ്റക്കൽ,
കോൺഗ്രസ് വാർഡ് അംഗമായ ചന്ദ്രിക സെബാസ്റ്റ്യൻ ഏപ്രിലിൽ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇവിടെ സിപിഎം ജയിച്ചു. ഏറെ കാലമായി കോൺഗ്രസ് കൈവശം വച്ചിരുന്ന സീറ്റാണ് ഇത്. ഇവിടെയാണ് സിപിഎമ്മിന്റെ അനുപമ ജയിച്ചത്. യുഡിഎഫ് ഭരിക്കുന്ന തെന്മല പഞ്ചായത്തിൽ 16 വാർഡുണ്ട്. എൽഡിഎഫ് -- 7, യുഡിഎഫ് -- 7, സ്വതന്ത്രൻ -- രണ്ട് എന്നിങ്ങനെയാണ് ഇനി കക്ഷിനില. സ്വതന്ത്രർ കൂറുമാറിയാൽ ഇവിടെ ഭരണമാറ്റം ഉണ്ടാകും

ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ 2-പുഞ്ചിരിച്ചിറ.

പുഞ്ചിരിച്ചിറയിൽ എൽഡിഎഫ് അംഗമായിരുന്ന രതീഷ് കുമാറിന്റെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. രതീഷ് കുമാർ ബിജെപിയിലെ എ എസ് രഞ്ജിത്തിനെതിരെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന ആദിച്ചനല്ലൂർ പഞ്ചായത്തിൽ 20 വാർഡാണുള്ളത്. എൽഡിഎഫ് - ആറ്, യുഡിഎഫ് - പത്ത്, ബിജെപി - നാല് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ എ എസ് രഞ്ജിത്ത് ജയിക്കുന്നത്

ആലപ്പുഴ: തലവടി ഗ്രാമപ്പഞ്ചായത്തിലെ 13-കോടമ്പനാടി

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ് മുന്നേറ്റം. 13-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയച്ചത്. നിലവിലെ പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെ തുടർന്ന് സ്ഥിരമായി പഞ്ചായത്ത് കമ്മറ്റികളിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 15. അംഗങ്ങളുള്ള ഭരണസമിതി എൽ ഡി എഫ് ഭരിക്കുന്നത്. സിപിഐ എം സൗത്ത് ലോക്കൽ കമ്മറ്റി അംഗവും, കർഷക തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറിയും തിരുവിതാംകൂർ കർഷകതൊഴിലാളി യൂണിയൻ ഏരിയ ജോ സെക്രട്ടറിയുമാണ് എൻ പി രാജൻ.

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 3-മറവൻ തുരുത്ത്

വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി രേഷ്മ പ്രവീൺ ജയിച്ചു. മറവൻതുരുത്ത് ഡിവിഷനിൽനിന്ന് ജയിച്ച സിപിഎമ്മിലെ സുഷമാ സന്തോഷിന് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെയ്ക്കുകയായിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

എറണാകുളം: ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ 3-വാടക്കുപുറം, വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11-മുറവൻ തുരുത്ത്, മൂക്കന്നൂർ ഗ്രാമപ്പഞ്ചായത്തിലെ 4- കോക്കുന്ന്, പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 10-പഞ്ചായത്ത് വാർഡ്.

എറണാകുളത്തെ നാല് സീറ്റും യുഡിഎഫ് നേടി. ഇതിൽ രണ്ടെണ്ണം സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു.

ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ വാടക്കുപുറം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു.- ൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോൺഗ്രസ് സ്ഥാനാർത്ഥി ടി.പി.സോമൻ 62 വോട്ടുകൾക്ക് സിപിഎമ്മിന്റെ അഡ്വ.നവനീതിനെയാണ് പരാജയപ്പെടുത്തിയത്.

വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ മുറവൻ തുരുത്ത് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ നിഖിത ജോബി 228 വോട്ടുകൾക്കാണ് വിജയിച്ചത്.

മൂക്കന്നൂർ ഗ്രാമപ്പഞ്ചായത്തിലെ കോക്കുന്ന് വാർഡിൽ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച രേഷ്മ വർഗീസ് ഇവിടെ വിജയിച്ചിരുന്നത്. ഇത്തവണ കോൺഗ്രസിലെ സിനി മാത്തച്ചൻ ഇടത് സ്വതന്ത്ര സിസിമോൾ റിജോയെ 268 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ പഞ്ചായത്ത് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സിറ്റിങ് സീറ്റായിരുന്നു ഇത്. കോൺഗ്രസിലെ ദീപ്തി പ്രൈജു 72 വോട്ടുകൾക്ക് സിപിഎമ്മിലെ രേഷ്മയെ പരാജയപ്പെടുത്തി. 

തൃശൂർ: മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 15-താണിക്കുടം

മാടക്കത്തറ പഞ്ചായത്തിൽ വാർഡ് 15ൽ ( താണിക്കുടം ) നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വന്മുന്നേറ്റം. കോൺഗ്രസ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വോട്ട് അട്ടിമറിയിലൂടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. എൽഡിഎഫിലെ മിഥുൻ തിയ്യത്തുപറമ്പിലാണ് (സിപിഐ) വിജയിച്ചത്. എൽഡിഎഫിന് 827 വോട്ടും ബിജെപിക്ക് 653 വോട്ടും യുഡിഎഫിന് 175 വോട്ടും ലഭിച്ചു. കഴിഞ്ഞതവണ എൽഡിഎഫിന് 764 വോട്ടായിരുന്നു. ഇത്തവണ 827 വോട്ട് നേടി. 63 വോട്ട വോട്ടിന്റെ വർധനവുണ്ടായി. കോൺഗ്രസിന് 458 വോട്ട് നേടിയിരുന്നു. 283 വോട്ട് കുറഞ്ഞു. ബിജെപിക്ക് കഴിഞ്ഞതവണത്തേക്കാൾ 209 വോട്ട് അധികം ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് അട്ടിമറിച്ചതായാണ് സൂചന. എന്നാൽ ഇത് മറികടന്ന് എൽഡിഎഫ് ചരിത്രവിജയം നേടി. പഞ്ചായത്തിൽ 16 വാർഡിൽ 13 വാർഡിലും എൽഡിഎഫാണ് നിലവിലുള്ളത്. ബിജെപി രണ്ടും കോൺഗ്രസ് ഒന്നുമാണ് കക്ഷിനില. വാർഡ് അംഗമായിരുന്ന വി എസ് സുഗേഷ് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പാലക്കാട്: പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിലെ 7-താനിക്കുന്ന്

പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് താനിക്കുന്ന് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച വാർഡാണ് പിടിച്ചെടുത്തത്. താനിക്കുന്ന് വാർഡ് അംഗമായിരുന്ന കോൺഗ്രസിലെ പി മനോജ് രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് ഭാരവാഹി സ്ഥാനവും രാജിവച്ച് പി മനോജ് സിപിഐ എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ 13 വാർഡുകളുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിൽ എൽഡിഎഫ് 9 , യുഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷിനില

മലപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ 2-ചെമ്മാണിയോട്, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 14-കളക്കുന്ന്, തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ 11-അക്കരപ്പുറം, പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ 16-കട്ടിലശ്ശേരി.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ 2-ചെമ്മാണിയോട് യുഡിഎഫിലെ മുൻഷീർ ജയിച്ചു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറത്തെ ഏക ബ്ലോക്ക് ഡിവിഷനായ ചെമ്മാണിയോട് യുഡിഎഫ് അംഗത്തിന്റെ മരണമാണ് ഉപതിരഞ്ഞെടുപ്പിനു കാരണം.

കളക്കുന്ന് വാർഡിൽ യുഡിഎഫ് ജയിച്ചാൽ ചുങ്കത്തറ പഞ്ചായത്തിൽ ഇരു മുന്നണികൾക്കും 10 സീറ്റ് വീതമാകും. കളക്കുന്നിൽ ലീഗ് അംഗമായിരുന്ന നജ്മുന്നിസയുടെ കൂറുമാറ്റം മുന്നണിക്കു പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയിരുന്നു. പിന്നീട് യുഡിഎഫിന്റെ പരാതിയിൽ ഇവരെ അയോഗ്യയാക്കി. ലീഗിന്റെ കെ.പി.മൈമൂനയും സിപിഎമ്മിന്റെ റസീന സജീമും തമ്മിലായിരുന്നു പോരാട്ടം. ഇവിടെ ലീഗ് ജയിക്കുകയാണ്. ഇതോടെ ഭരണ മാറ്റത്തിന് സാധ്യതയുണ്ട്. മൈമൂനയാണ് ലീഗിന് വേണ്ടി ജയിക്കുന്നത്.

തുവ്വൂർ പഞ്ചായത്തിലെ അക്കംപുറത്തു ലീഗ് അംഗം കെ.നിഷാന്തിന്റെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ലീഗിന്റെ കെ.അയ്യപ്പൻ ജയിച്ചു.

പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശ്ശേരിയിൽ യുഡിഎഫ് അംഗം വി.ആർ.ശശി മേനോന്റെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ചക്കച്ചൻ അസീസ് ജയിച്ചു

കോഴിക്കോട്: വേളം ഗ്രാമപ്പഞ്ചായത്തിലെ 17-പാലോടിക്കുന്ന്

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ, കോഴിക്കോട് വേളം പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. 42 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്ലിം ലീഗിലെ ഇ.പി.സലിം ഇടതു സ്വതന്ത്രനായ പി.പി.വിജയനെ പരാജയപ്പെടുത്തി.

കണ്ണൂർ: മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ 10-താറ്റിയോട്, ധർമടം ഗ്രാമപ്പഞ്ചായത്തിലെ 11-പരീക്കടവ്.

മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് വാർഡിലും ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവിലും എൽഡിഎഫ് വിജയിച്ചു. താറ്റിയോടിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ ബി പി റീഷ്മ വിജയിച്ചു. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ കെ ടി ബീനയെയാണ് തോൽപ്പിച്ചത്. റീഷ്മയ്ക്ക് 724 വോട്ടും ബിനയ്ക്ക് 331 വോട്ടുമാണ് ലഭിച്ചത്. സിപിഐ എം അംഗമായിരുന്ന എം വിജിതയുടെ നിര്യാണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. നിലവിലെ കക്ഷിനില : ആകെ സീറ്റ് 20. എൽഡിഎഫ് : 13 യുഡിഎഫ് : 7

ധർമ്മടം പരിക്കടവിൽ സിപിഐ എമ്മിലെ ബി ഗീതമ്മയാണ് വിജയിച്ചത്. യു ഡി എഫിലെ എം സുരേഷിനെയാണ് തോൽപ്പിച്ചത്. പി പി സിന്ധുവായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. എൽ ഡി എഫിന്റെ സിറ്റിഗ് സീറ്റാണിത്. സിപിഐ എമ്മിലെ കെ കെ ശശീന്ദ്രനാൻ മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP