1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

കിറ്റക്സ് ഉടമയുടെ ട്വന്റി ട്വന്റി കളി ടെസ്റ്റിനേയും ഏകദിനത്തേയും നശിപ്പിക്കും! ചാലക്കുടിയിലെ സ്ഥാനാർത്ഥിയായി കിഴക്കമ്പലത്തുകാർ അവതരിപ്പിക്കുന്നത് സാക്ഷാൽ ജേക്കബ് തോമസിനെ; ഐപിഎസ് ഉദ്യോഗം രാജിവച്ച് വികസന രാഷ്ട്രീയം ചർച്ചയാക്കാൻ ഡിജിപി; പിണറായിയുടെ പ്രതികാരം ചർച്ചയാകുമ്പോൾ വെട്ടിലാകുന്നത് സിറ്റിങ് എംപി ഇന്നസെന്റ് തന്നെ; വികസനത്തിന്റെ പുത്തൻ മാതൃക തീർത്ത കിറ്റക്‌സ് ഉടമയുടെ രാഷ്ട്രീയം കേരളം ചർച്ച ചെയ്യുമ്പോൾ

March 21, 2019 | 02:15 PM IST | Permalinkകിറ്റക്സ് ഉടമയുടെ ട്വന്റി ട്വന്റി കളി ടെസ്റ്റിനേയും ഏകദിനത്തേയും നശിപ്പിക്കും! ചാലക്കുടിയിലെ സ്ഥാനാർത്ഥിയായി കിഴക്കമ്പലത്തുകാർ അവതരിപ്പിക്കുന്നത് സാക്ഷാൽ ജേക്കബ് തോമസിനെ; ഐപിഎസ് ഉദ്യോഗം രാജിവച്ച് വികസന രാഷ്ട്രീയം ചർച്ചയാക്കാൻ ഡിജിപി; പിണറായിയുടെ പ്രതികാരം ചർച്ചയാകുമ്പോൾ വെട്ടിലാകുന്നത് സിറ്റിങ് എംപി ഇന്നസെന്റ് തന്നെ; വികസനത്തിന്റെ പുത്തൻ മാതൃക തീർത്ത കിറ്റക്‌സ് ഉടമയുടെ രാഷ്ട്രീയം കേരളം ചർച്ച ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കിഴക്കമ്പലം: കേരളത്തിലെ വിപ്ലവകരമായ രാഷ്ട്രീയ പരീക്ഷണത്തിന്റെ വിജയകഥയാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ജനകീയ കൂട്ടായ്മ 'ട്വന്റി 20'യ്ക്ക് പറയാനുള്ളത്. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ തുറുപ്പു ചീട്ടുമായി ട്വന്റി ട്വന്റി എത്തുന്നു. ചാലക്കുടിയിൽ മത്സരിക്കാൻ ട്വിന്റി ട്വന്റി തീരുമാനിച്ചിരിക്കുന്നു. ഇതോടെ ചാലക്കുടിയിലെ വിജയത്തെ നിശ്ചയിക്കുന്ന ഘടകമായി ഇത് മാറുകയാണ്. കിറ്റെക്സ് ഗാർമെന്റ്‌സ് എം.ഡി.യും ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്ററുമായ സാബു എം. ജേക്കബ് സ്ഥാനാർത്ഥിയാവുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ട്വന്റ്ി ട്വന്റി ക്രിക്കറ്റിലെ നാടകീയതയ്ക്ക് സമാനമായി മത്സരിക്കാനെത്തുന്നത് സാക്ഷാൽ ജേക്കബ് തോമസാണ്. പിണറായി സർക്കാർ സസ്‌പെന്റ് ചെയ്ത് മൂലയ്ക്കിരുത്തിയ ജേക്കബ് തോമസ് ചാലക്കുടിയിൽ പലതും തുറന്നു പറഞ്ഞ് രാഷ്ട്രീയ പോരിനാണ് എത്തുന്നത്.

ട്വന്റി-20 കുഞ്ഞൻ കളിയായി ക്രിക്കറ്റിലെ അതിഥിയായി എത്തിയപ്പോൾ പണ്ഡിതന്മാരെല്ലാം നെറ്റിചുളിച്ചു. ഇത് ഏകദിനത്തെയും, ടെസ്റ്റിനെയും നശിപ്പിക്കും. ഇത് തന്നെയാണ് ഇപ്പോൾ ചാലക്കുടിയിലും സംഭവിക്കാൻ പോകുന്നത്. ഇടത് വലത് മുന്നണികളെ പ്രതിസന്ധിയിലാക്കിയാണ് ജേക്കബ് തോമസിനെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയാക്കുന്നത്. ഇടതിനും വലതിനും വോട്ട് ചോർച്ച ഉറപ്പാണ്. പിണറായി സർക്കാരിനെയാകും ജേക്കബ് തോമസ് വെട്ടിലാക്കുക. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിന്റെ പേരിലാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. അഴിമതി തൊട്ടുതീണ്ടാത്ത ഉദ്യോഗസ്ഥനെ അഴിമതി എന്ന കുരുക്കിൽ പിണറായി പെടുത്തി. ഒന്നര വർഷത്തോളമായി സസ്‌പെൻഷനിലാണ്. ഈ സാഹചര്യത്തിലാണ് ജോലി രാജിവച്ച് ചാലക്കുടിയിൽ മത്സരിക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ കിഴക്കമ്പലത്തു ചേർന്ന ട്വന്റി 20 പ്രവർത്തക കൺവെൻഷനാണ് ചാലക്കുടിയിൽ മത്സരത്തിനിറങ്ങാൻ തീരുമാനിച്ചത്. കിറ്റക്സ് ഗ്രൂപ്പിന്റെ നീക്കം ചാലക്കുടിയിലെ വിജയത്തെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകമാകും. ട്വന്റി 20-യോട് ഇരു മുന്നണികളും പുലർത്തുന്ന നയത്തിൽ പ്രതിഷേധിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. കിഴക്കമ്പലം സെന്റിനറി ഹാളിൽ കൂടിയ 2200-ഓളം പ്രവർത്തകരുടെ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ടു രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് പ്രവർത്തകർ പ്രകടിപ്പിച്ചത്. വിശദ ചർച്ചയ്ക്കൊടുവിലാണ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി വോട്ടുകൾ സ്വരൂപിക്കാൻ തീരുമാനിച്ചത്. അപ്പോഴും ജേക്കബ് തോമസിനെ പോലൊരു സ്ഥാനാർത്ഥിയെത്തുമെന്ന് ആരും കരുതിയില്ല. നിലവിൽ സസ്‌പെൻഷനിലാണ് ജേക്കബ് തോമസ്. മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ജേക്കബ് തോമസ് ജോലിയിൽ നിന്ന് ഉടൻ രാജിവയ്ക്കും.

കിഴക്കമ്പലത്തെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കിറ്റക്സ് ഗ്രുപ്പ് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയത്. ഇത് പഞ്ചായത്തിൽ വലിയ വിജയമായി മാറുകയും ചെയ്തു. നാട്ടുകാരുടെ പിന്തുണയോടെയാണ് മുന്നോട്ട് പോക്ക്. അതുകൊണ്ട് തന്നെ ജേക്കബ് തോമസ് മത്സരത്തിനെത്തുമ്പോൾ കഴക്കമ്പലം പഞ്ചായത്തിന് പുറത്തും കരുത്ത് കാട്ടാൻ ഈ കൂട്ടായ്മയ്ക്ക് കഴിയും. പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്ന് ട്വന്റി 20 കരുതുന്നു. ഇതോടൊപ്പം സമീപ നിയമസഭാ മണ്ഡലങ്ങളിലെ നല്ലൊരു വിഭാഗം നിഷ്പക്ഷ വോട്ടുകളും ലഭിക്കുമെന്ന് ട്വന്റി 20 കരുതുന്നുണ്ട്. ട്വന്റി 20-യെക്കുറിച്ച് അറിഞ്ഞിട്ടുള്ളവർ ട്വന്റി 20-ക്ക് തന്നെ വോട്ട് നൽകുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. ഇതാണ് രാഷ്ട്രീയപാർട്ടികൾക്ക് വെല്ലുവിളിയാകുന്നത്.

കിഴക്കമ്പലത്തെ വോട്ടുകൾ ഇനി മറ്റൊരാൾക്ക് ലഭിക്കാത്ത വിധത്തിൽ കാര്യങ്ങൾ എത്തിക്കുകയാണ് ട്വന്റി 20. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമീപ സ്ഥലങ്ങളിലേക്കും സംഘടനാ പ്രവർത്തനം ഇവർ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി20 കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി20 യ്ക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്.

രണ്ടു വർഷമായി 28 കോടി രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ചത്. എന്നാൽ വികസന പരിപാടികൾ നടപ്പിലാക്കാൻ സർക്കാൻ നൂലാമാലകൾ തടസ്സമാവുന്നതായി കമ്പനി പറയുന്നു. വികസനപ്രവർത്തനങ്ങൾ കമ്പനി നടത്തുമ്പോഴും വലിയതോതിലുള്ള ജലമലിനീകരണം കമ്പനിയിൽ നിന്നും ഉണ്ടാവുന്നതായും ഇതിൽ കമ്പനിക്കുതന്നെ ഇടപെടാൻ വേണ്ടിയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്സഭയിൽ മത്സരിച്ച് മുന്നണികൾക്ക് പണി കൊടുക്കാനുള്ള തീരുമാനം. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 2015നു മുമ്പ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത്. 2012ൽ ഒരു പ്രവർത്തനസമിതി കമ്പനിക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു പരാതി നൽകി. ഇത് കാരണം കമ്പനിയുടെ പ്രവർത്തനാനുമതി പുതുക്കാൻ പഞ്ചായത്ത് അധികാരികൾ വിസമ്മതിച്ചു. കമ്പനിയുടെ ബ്ലീച്ചിങ് യൂണിറ്റുകളിൽ നിന്ന് പുറത്തുവിടുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നായിരുന്നു പരാതി. എന്നാൽ, പിന്നീടു കേരള ഹൈക്കോടതി പരിശോധിച്ച സാമ്പിളുകളിലും, കോടതി നിയമിച്ച വിദഗ്ദ്ധസമിതിയുടെ പരിശോധനയിലും, കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങൾ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കുന്നതല്ല എന്ന് കണ്ടെത്തി. എന്നിട്ടും പഞ്ചായത്ത് ലൈസെൻസ് പുതുക്കി നൽകിയില്ല.

അവസാനം, കോടതിയുടെ അന്ത്യശാസനം കാരണം ലൈസെൻസ് പുതുക്കി കിട്ടിയെങ്കിലും ദേശീയ ഗ്രീൻ ട്രിബ്യൂണൽ കേസ് നടക്കുകയാണ്. പരിസരത്തെ പട്ടികജാതി കോളനിയിൽ ഒരു പൊതുകിണർ കുഴിക്കുവാനുള്ള കമ്പനിയുടെ ശ്രമവും നിയമതിന്റെ നൂലാമാലകൾ പറഞ്ഞു പഞ്ചായത്ത് അധികാരികൾ അനുവദിച്ചില്ല. ഇതോടെയാണ് ട്വന്റി 20 പഞ്ചായത്ത് മത്സരത്തിന് ഇറങ്ങിയതും വിജയം നേടിയതും. പല തലങ്ങളിലായി 4800ഓളം പേരാണ് ഈ സംരംഭത്തിനായി ജോലിചെയ്യുന്നത്. തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സർവേക്ക് ശേഷം ട്വന്റി ട്വന്റി, പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്കായി 4 തരത്തിലുള്ള 7620 കാർഡുകൾ നൽകി. ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് അവർക്ക് 4 തരത്തിലുള്ള കാർഡുകൾ നൽകിയത്.

സമീപത്തുള്ള പട്ടികജാതി കോളനിയിലെ അന്തേവാസികൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ നൽകുക, ശൗചാലയം,പൊതുകിണർ,പൊതു പൈപ്പ് തുടങ്ങിയവ നിർമ്മിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അവർ ആദ്യം നടത്തിയത്. രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് സൗജന്യ ഭക്ഷണം, നിർധനർക്ക് വിവാഹങ്ങൾ,സർജറി മുതലായ ചികിത്സകൾക്കും അവർ ധനസഹായം നൽകി. കർഷകർക്കും സഹായങ്ങൾ ചെയ്തുകൊടുത്തു. ട്വന്റി ട്വന്റി കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനായി 5 ദിന ചന്തയും സംഘടിപ്പിച്ചു.അങ്ങനെയെല്ലാം പുതിയ മാതൃക കാട്ടി. ഇതിന്റെ പ്രതിഫലനം സമീപ പഞ്ചായത്തുകളിലും ഉണ്ട്. ഇതെല്ലാം വോട്ടാകുമോ എന്ന പരീക്ഷണത്തിനാണ് ട്വന്റി ട്വന്റ് ശ്രമിക്കുന്നത്.

വികസനത്തിന്റെ പുത്തൻ മാതൃക

പഞ്ചായത്തിലുള്ള മുഴുവൻ സ്ഥിരതാമസക്കാർക്കും അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും നൽകി വരുന്ന ട്വന്റി-20 യുടെ പുതിയ സംരംഭം എന്തെന്ന് കേട്ടപ്പോൾ തന്നെ രാഷ്ട്രീയ കക്ഷികൾക്ക് മുട്ടിടിച്ചു. പഞ്ചായത്തിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീടുവച്ചു കൊടുക്കുന്ന സ്വപ്ന പദ്ധതി.ചെറുതെങ്കിലും പ്ലാനിലും ഡിസൈനിലുമെല്ലാം മികച്ചു നിൽക്കുന്ന നല്ല ഒന്നാന്തരം വീടുകൾ.

കഴിഞ്ഞ ആഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കിഴക്കമ്പലം പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ വിപണി ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ വികസന പ്രവർത്തനങ്ങളുടെ നീണ്ട നിര കണ്ട് അന്തം വിട്ടുപോയി.വിപണിയിലെ പകുതി വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗഡ്്കരി ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ട്വന്റി-20 യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ മന്ത്രി ഉടൻ പഞ്ചായത്തിന് വേണ്ടി പ്രഖ്യാപിച്ചത് 42 കോടിയുടെ റോഡ് വികസന പദ്ധതിയാണ്.കിഴക്കമ്പലം ഒരു മാതൃകാ പദ്ധതിയാണെന്നും ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത ശേഷമാണ് ഗഡ്കരി മടങ്ങിയത്.

കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി-20

കിഴക്കമ്പലത്തിന്റെ സ്വന്തം കിറ്റെക്സ് എന്ന പ്രസ്ഥാനം രൂപം കൊടുത്ത പാർട്ടിയാണ് ടി20. പഞ്ചായത്തിലെ 36000 പേരെ നാലു വിഭാഗമായി തിരിച്ച് കാർഡ് നൽകിയാണ് പഞ്ചായത്ത് ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നത്. ചുവപ്പു കാർഡുള്ളവർക്ക് എല്ലാം സൗജന്യമാണ്. അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും 90 രൂപയ്ക്ക് ഒരു കിലോ വെളിച്ചെണ്ണയും 15 രൂപയ്ക്ക പഞ്ചസാരയും വാങ്ങുന്ന കിഴക്കമ്പലം സ്വദേശികൾക്ക് ട്വന്റി20 അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. വീടില്ലാത്തവർക്ക് സൗജന്യമായി വീടു പണിതു നൽകുന്നതാണ് ഏറ്റവും ഒടുവിലായി പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന പദ്ധതി. സൗജന്യ ആരോഗ്യ പദ്ധതി, പഞ്ചായത്തിൽ സൗജന്യ വൈ ഫൈ, ഗർഭിണികൾക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികളും 36,000 പേരുള്ള കിഴക്കമ്പലം പഞ്ചായത്തിലെ മാത്രം പ്രത്യേകതകളാണ്.

വെറും അഞ്ചു കോടി രൂപ മാത്രം വാർഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം ഒഴുക്കുന്നത് കിറ്റെക്സാണ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ കിറ്റെക്സ് ഏറ്റെടുത്തിരിക്കുകയാണ്. സിഎസ്ആർ പദ്ധതിയിൽ സ്ഥാപനങ്ങൾ ലാഭത്തിന്റെ രണ്ടു ശതമാനം ചെലവഴിക്കണമെന്നാണ് നിയമം. എന്നാൽ തങ്ങൾ 6-8 ശതമാനം പണമാണ് ചെലവഴിക്കുന്നതെന്ന് കിറ്റെക്സ് എംഡിയും ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രവുമായ സാബു എം. ജേക്കബ് പറയുന്നു.

രാഷ്ട്രീയം തൊഴിലല്ല, സേവനം

അധികാരത്തിലെത്തി ടി20 ആദ്യം ചെയ്തത് പഞ്ചായത്തിലുണ്ടായിരുന്ന ഏക മദ്യവിൽപന കേന്ദ്രം അടച്ചു പൂട്ടി. ദിവസം 12 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന ഔട്ട്ലെറ്റ് അടച്ചു പൂട്ടിയത് വരുമാനത്തെ ബാധിക്കുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയുള്ള തീരുമാനം. പഞ്ചായത്തിലെ പേരുകേട്ട കുടിയന്മാരെ ഡീ അഡിക്ഷൻ സെന്ററിൽ ചേർത്തു നേർവഴിക്കു നയിച്ചു. ഇതിനിടയിൽ ട്വന്റി20 യെ എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു. പക്ഷേ ജനങ്ങൾ തങ്ങളോടൊപ്പമുണ്ടെന്നാണ് ജേക്കബ് അവകാശപ്പെടുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എംഎസ്ഡബ്ല്യു ബിരുദധാരികളെ നിയോഗിച്ച് നിവിലുള്ള പദ്ധതികളുടെ മേൽനോട്ടം കാര്യക്ഷമമാക്കാനും ട്വന്റി-20യ്ക്ക് കഴിഞ്ഞുവെന്ന ്വൈസ് പ്രസിഡന്റ് ജിൻസി അജി പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
രണ്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കൊറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ
'നേപ്പാളിലെ ചൈനീസ് ഏംബസി പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ ഹണിട്രാപ്പിൽ കുടുക്കി; ഒലിയുടെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്; അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്': കാഠ്മണ്ഡുവിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് മേജർ ഗൗരവ് ആര്യയുടെ ട്വീറ്റ്; ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും നേപ്പാളിനെ അകറ്റി ബീജിങ്ങിലേക്ക് അടുപ്പിക്കുന്നത് ഹോ യാൻക്വിയെന്നും മാധ്യമങ്ങൾ; യാൻക്വിയുടെ പ്രശസ്തിയും കുതിക്കുന്നു
ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം
ഡോ.ബിആർ ഷെട്ടിയെ കുഴിയിൽ ചാടിച്ചത് പെൺമക്കളോ? മക്കളുടെ പരാജയപ്പെട്ട ബിസിനസ് സംരംഭങ്ങളിലേക്ക് എൻഎംസി ഹെൽത്ത് കെയറിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം മറിച്ചു; പൊട്ടിപ്പാളീസായ മകൾ റീമയുടെ ജസ്റ്റ് ഫലാഫൽ റസ്‌റ്റോറണ്ട് ശൃംഖലയ്ക്കായി 2015 ൽ 10 ലക്ഷം ദിർഹം വീതം രണ്ടുതവണ; മക്കളുടെ കമ്പനികളിലേക്ക് തുക വകമാറ്റിയത് ഷെട്ടി സിഇഒ ആയിരുന്ന കാലത്ത്; എൻഎംസിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ താനറിയാതെ എന്ന ഷെട്ടിയുടെ വാദം ഇനി വിലപ്പോവുമോ?
ബേക്കറിയിലെ സഹായി യുവതിയെ സ്വന്തമാക്കിയത് ഭർത്താവിനെ കഞ്ചാവ് ലഹരിയിൽ കള്ളക്കേസിൽ കുടുക്കി; കമ്പളിക്കണ്ടം തോമാച്ചന്റെ വലംകൈയായി കൊച്ചിയിൽ എത്തി; ഗോഡ്ഫാദറുടെ അപ്രതീക്ഷിത മരണത്തോടെ കച്ചവടമെല്ലാം നേരിട്ടായി; പിടിക്കപ്പെടാതിരിക്കാൻ സ്വാമിക്ക് ആശ്രമം കെട്ടിക്കൊടുത്തത് അന്ധവിശ്വാസത്തിന് അടിമപ്പെട്ട്; നക്‌സലുകളേയും മാവോയിസ്റ്റുകളേയും ഒപ്പം നിർത്തി കൊടുകാട്ടിൽ കഞ്ചാവ് വളർത്തലും ഹാഷിഷ് നിർമ്മാണവും; അടിമാലിയിലെ ഓട്ടോക്കാരൻ 'മൂർഖൻ ഷാജി' ആയ ക്രുരതകളുടെ കഥ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
'മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു': തലേന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റേച്ചൽ അമ്മച്ചി പറഞ്ഞ കാര്യം നിഷ്‌ക്കളങ്കമായി പറയുമ്പോൾ ഗൗരിയമ്മ അറിഞ്ഞില്ല താൻ പ്രധാന സാക്ഷിയാകുമെന്ന്; കരിക്കൻ വില്ല കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയ സുപ്രധാനമൊഴി നൽകിയ ഗൗരിയമ്മ ഓർമയായി; മരണം 98 ാം വയസിൽ തിരുവല്ലയിലെ കൊച്ചുമകളുടെ വസതിയിൽ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
അമ്മയുടെ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത് 10,000 രൂപയുമായി; 19 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് അറിഞ്ഞതോടെ നിസ്സഹായായി ടിക്ക്‌ടോക്കിലെത്തി പൊട്ടിക്കരഞ്ഞ് യുവതി; തളിപറമ്പുകാരി വർഷയുടെ കണ്ണീരിൽ സ്വാന്തനവുമായി മലയാളികളും; 18 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം രൂപ; മലയാളി പൊളിയല്ലേ!
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
മീൻ വറുത്തതും കൂട്ടി ഉച്ചയൂണിന് 100 രൂപ; അമിത വിലയെന്ന് ഹോട്ടലുടമയായ വനിതയോട് തട്ടികയറലും ഫെയ്സ് ബുക്ക് ലൈവും; ട്രോളിങ് സമയത്ത് മീനിന്റെ വില കൂടുതലായതിനാലാണെന്ന് ഹോട്ടലുടമയുടെ മറുപടി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ പോസ്റ്റും ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി മനുഷ്യാവകാശ പ്രവർത്തകൻ; ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് നേതാവ് അനിൽകുമാറിന് പണികിട്ടിയത് ഇങ്ങനെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ