Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കീപ് ക്വയറ്റ്': നേതാക്കളെ അധിക്ഷേപിച്ചാൽ നടപടി എന്ന് മുന്നറിയിപ്പ് നൽകിയ കെ.സുധാകരനെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻഎസ് നുസൂർ; സുധാകരന്റെ പോസ്റ്റിന് താഴെയും പ്രവർത്തകരുടെ പ്രതിഷേധം

'കീപ് ക്വയറ്റ്': നേതാക്കളെ അധിക്ഷേപിച്ചാൽ നടപടി എന്ന് മുന്നറിയിപ്പ് നൽകിയ കെ.സുധാകരനെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻഎസ് നുസൂർ; സുധാകരന്റെ പോസ്റ്റിന് താഴെയും പ്രവർത്തകരുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻഎസ് നുസൂർ. സോഷ്യൽമീഡിയയിലൂടെ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന സുധാകരന്റെ മുന്നറിയിപ്പിനാണ് നുസൂറിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് നുസൂർ കെപിസിസി അധ്യക്ഷനെ പരിഹസിച്ച് കൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സുധാകരൻ ഇന്ന് പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവർത്തികളിൽ നിന്നും പ്രവർത്തകർ പിന്തിരിയണമെന്നായിരുന്നു സുധാകരന്റെ നിർദ്ദേശം.

''അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവർത്തികളിൽ നിന്നും പ്രവർത്തകർ പിന്തിരിയണം.''സുധാകരൻ പറഞ്ഞു.

''സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലിൽ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയപരാജയങ്ങളിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. നേതാക്കളെ അപകീർത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. ഉൾപ്പാർട്ടി ജനാധിപത്യം പൂർണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. വിമർശനങ്ങളും അഭിപ്രായങ്ങളും പാർട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്.'' അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവർക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

സുധാകരന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിരുന്നു. കെസി വേണുഗോപാൽ അടക്കമുള്ളവർക്ക് നേരെ പരാമർശം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനമെങ്കിൽ പാർട്ടിയിൽ അണികളായി ആരുമുണ്ടാകില്ലെന്നാണ് പ്രവർത്തകർ നൽകിയ മുന്നറിയിപ്പ്. 'നേതാക്കൾക്ക് നേരെ വിമർശനം ഉയർന്നാൽ മാത്രമേ പാർട്ടി നന്നാക്കൂ, വിമർശനങ്ങൾ അംഗീകരിക്കാൻ നേതാക്കൾ തയ്യാറാകണം,'' 'എന്ത് പ്രവർത്തനം കണ്ടിട്ടാണ് കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചത്, ഇനിയും ആ സ്ഥാനത്ത് തുടരാൻ കെസി വേണുഗോപാൽ യോഗ്യനല്ല, പുറത്താക്കണം,'' ''ഇക്കാര്യങ്ങൾ തുറന്ന് എഴുതിയതിന്റെ പേരിൽ എന്തു നടപടിയെടുത്തലും പ്രശ്നവുമില്ല...'' ഇങ്ങനെ പോകുന്നു പ്രവർത്തകരുടെ പരാമർശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP