Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തച്ചങ്കരിയുടെ സ്ഥാനചലനം അറിഞ്ഞില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളം; മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥരെ നീക്കാൻ ഓഫീസ് ധൈര്യപ്പെടുമോ? വിവാദങ്ങൾ തണുപ്പിക്കാൻ അടുത്ത മന്ത്രിസഭായോഗം വരെ തൽസ്ഥാനത്തു തുടരാൻ നിർദ്ദേശം

തച്ചങ്കരിയുടെ സ്ഥാനചലനം അറിഞ്ഞില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളം; മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥരെ നീക്കാൻ ഓഫീസ് ധൈര്യപ്പെടുമോ? വിവാദങ്ങൾ തണുപ്പിക്കാൻ അടുത്ത മന്ത്രിസഭായോഗം വരെ തൽസ്ഥാനത്തു തുടരാൻ നിർദ്ദേശം

തിരുവനന്തപുരം: കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ മാറ്റിയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളം. മുഖ്യമന്ത്രി അറിയാതെയാണോ, മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതും? ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ തന്നെയാണ് കൺസ്യൂമർ ഫെഡിന്റെ തലപ്പത്തേക്ക് രത്‌നകുമാരനെ നിയമിക്കുന്നതായും ടോമിൻ തച്ചങ്കരിക്ക് മാർക്കറ്റ് ഫെഡിന്റെയും കെ.ബി.പി.എസിന്റെയും ചുമതലയെന്നും വിശദീകരിച്ചിരിക്കുന്നത്.

എന്നാൽ, കൺസ്യൂമർ ഫെഡ് എം.ഡി. സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ മാറ്റിയത് സംബന്ധിച്ച വിവാദത്തിനു താൽക്കാലിക വിരാമം നൽകിയിരിക്കുകയാണ് പുതിയ നീക്കത്തിലൂടെ. അടുത്ത മന്ത്രിസഭായോഗം വരെ തൽസ്ഥാനത്ത് തുടരാനാണ് നീക്കം. ഇപ്പോഴത്തെ സംഭവം വാർത്തയായതോടെയാണ് ടോമിൻ തച്ചങ്കരിയെ അടിയന്തരമായി മാറ്റമണമെന്ന തീരുമാനം അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്. എന്നാൽ കെ.ബി.പി.എസിന്റെ ചുമതല തന്നെയായിരിക്കും ടോമിൻ തച്ചങ്കരിക്ക് ലഭിക്കുകയെന്നാണ് സൂചന.

കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ടോമിൻ ജെ.തച്ചങ്കരിയെ മാറ്റിയെന്ന് വകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണൻ വ്യക്തമാക്കിയപ്പോൾ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ലെന്നും, താൻ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെയാണ് സ്ഥലമാറ്റം വിവാദത്തിലേക്ക് മാറിയത്. കൺസ്യൂമർ ഫെഡിൽ ഉണ്ടായിരുന്നത് അധികചുമതല ആയിരുന്നുവെന്നും വകുപ്പ് മന്ത്രിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി സി.എൻ.ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. എന്നാൽ തന്നെ ചുമതലയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിച്ചാൽ അനുസരിക്കുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നു. റബ്ബർമാർക്കറ്റിങ് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ എസ്.രത്‌നകുമാരന് കൺസ്യൂമർഫെഡ് എം.ഡി.യുടെ അധികച്ചുമതല നല്കാനായിരുന്നു തീരുമാനം. ടോമിൻ ജെ.തച്ചങ്കരിയെ കൺസ്യൂമർഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സഹകരണമന്ത്രി സി.എൻ.ബാലകൃഷ്ണൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്ത് നൽകിയിരുന്നുവെന്ന വാർത്ത ശരിയല്ലെന്നാണ് സി.എൻ.ബാലൃഷ്ണൻ അവകാശപ്പെടുന്നത്. ഡയറക്ടർ ബോർഡ് തീരുമാനങ്ങൾ ടോമിൻ തച്ചങ്കരി അനുസരിക്കുന്നില്ലെന്ന പരാതി ഉയർന്നതോടെയാണ് ടോമിൻ തച്ചങ്കരിയും വകുപ്പ് മന്ത്രിയും തമ്മിൽ ഇടയാൻ തുടങ്ങിയത്.

കൺസ്യൂമർ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഡയറക്ടർബോർഡ് അംഗങ്ങളും എം.ഡി.യും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് എം.ഡി.ആവശ്യപ്പെട്ടതോടെയാണ് തർക്കങ്ങൾ രൂക്ഷമാകാൻ കാരണം. തച്ചങ്കരിയെ എം.ഡി.യായി നിയമിക്കുന്നതിനോട് മന്ത്രിസഭായോഗത്തിൽ ആദ്യം മന്ത്രി കെ.പി.മോഹനൻ വിയോജിച്ചെങ്കിലും മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചപ്പോൾ വഴങ്ങുകയായിരുന്നു. തച്ചങ്കരിയെ കൺസ്യൂമർഫെഡിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന സഹകരണമന്ത്രി സി.എൻ.ബാലകൃഷ്ണന്റെ ആവശ്യവും ആദ്യം അംഗീകരിച്ചില്ല. എന്നാൽ, മന്ത്രിസഭായോഗത്തിനൊടുവിൽ തച്ചങ്കരിയെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ലെന്നും അദ്ദേഹത്തിന് കെബിപിഎസ്‌സിന്റെ അധികച്ചുമതല കൂടി നൽകിയെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭായോഗത്തിനുശേഷം പറഞ്ഞത്. എന്നാൽ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹത്തെ മാറ്റിയതായി അറിയിപ്പ് വന്നത്. എന്നാൽ ഇന്ന് ഇത് വാർത്തകളിൽ ഇടംപിടിച്ചതോടെ മുഖ്യമന്ത്രി മലക്കം മറിഞ്ഞു. സ്ഥലം മാറ്റം താൻ അറിഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൺസ്യൂമർഫെഡ് ഭരണസമിതി തീരുമാനത്തിനു വിരുദ്ധമായി സഹകരണ വകുപ്പ് നിയമിച്ച ജനറൽ മാനേജരെ തച്ചങ്കരി കഴിഞ്ഞദിവസം തിരിച്ചയച്ചതാണ് പ്രശ്‌നം ഗുരുതരമാകാൻ കാരണം. അഭിമുഖം നടത്തി യോഗ്യതയുള്ളയാളെ നിയമിക്കാനായിരുന്നു ബോർഡ് തീരുമാനം. ഇതു മറികടന്ന് സഹകരണ വകുപ്പ് നിയമനം നടത്തിയതിനെ ടോമിൻ തച്ചങ്കരി ചോദ്യം ചെയ്തതോടെയെ ഒഴിവാക്കാനായിരുന്നു തീരുമാനം.

ഇപ്പോൾ ടോമിൻ തച്ചങ്കരിക്ക് ചുമതല നൽകിയിരിക്കുന്ന കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ എം.ഡി. സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധച്ച തർക്കങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ വിവാദം. കെ.ബി.പി.എസ് എം.ഡി.യായി ആശാ തോമസിനെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാൻ ഇവർ വിസമ്മതിച്ചിരുന്നു. ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരന്റെ മകൻ രാഹുലിനെ എം.ഡി.യാക്കാൻ ആലോചന നടന്നെങ്കിലും ആരോപണങ്ങളെത്തുടർന്ന് അത് ഉപേക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP