Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാല ഉപതെരഞ്ഞെടുപ്പിൽ വോട്ടുകച്ചവടം നടത്തിയത് ബിജെപി; തോറ്റപ്പോൾ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയിൽ ബിജെപി കെട്ടിവെക്കുന്നു; പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി യോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ല; ഒരു ഫോൺ പോലും ചെയ്തതുമില്ല; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി; എൽഡിഎഫിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്നും ഇടതുമുന്നണിയിലേക്കില്ലെന്നും തുഷാർ

പാല ഉപതെരഞ്ഞെടുപ്പിൽ വോട്ടുകച്ചവടം നടത്തിയത് ബിജെപി; തോറ്റപ്പോൾ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയിൽ ബിജെപി കെട്ടിവെക്കുന്നു; പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി യോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ല; ഒരു ഫോൺ പോലും ചെയ്തതുമില്ല; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി; എൽഡിഎഫിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്നും ഇടതുമുന്നണിയിലേക്കില്ലെന്നും തുഷാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാല ഉപതിരഞ്ഞെടുപ്പു തോൽവിയും വോട്ടുചോർച്ചയും ബിഡിജെഎസിന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിനെതിരായാണ് തുഷാർ രംഗത്തെത്തിയത്. പാല ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് തുഷാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗങ്ങളിൽ മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ല. വോട്ട് കച്ചവടത്തിന്റെ ഉത്തരവാദിത്തം ബി.ഡി.ജെ.എസിനോ എസ്.എൻ.ഡി.പിക്കോ ഇല്ലെന്നും തുഷാർ വ്യക്തമാക്കി.

പാല ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയേയും തുഷാർ വിമർശിച്ചു. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുത്തില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവന തിരിച്ചടിയായെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത് ശരിയല്ല. എസ്എൻഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം എസ്എൻഡിപിക്കോ ബിഡിജെഎസിനോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം ബിഡിജെഎസ് എൻഡിഎ വിട്ട് എൽഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങളും തുഷാർ തള്ളിക്കളഞ്ഞു. നിലവിൽ ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടത് നേതാക്കൾ ആരും എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും ഇപ്പോൾ എൻഡിഎയിൽ ഉറച്ചുനിൽക്കാനാണ് ബിഡിജെഎസ് തീരുമാനമെന്നും നരത്ത തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ മൽസരിക്കാതെ മാറി നിന്ന് പ്രതിഷേധിച്ചിട്ടും ഇടപെടാൻ തയ്യാറാകാതെ ബിജെപി നേതൃത്വം അവഗണിക്കുന്നതിൽ ബിഡിജെഎസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എൻഡിഎയ്ക്ക് അരൂരിലും എറണാകുളത്തും വിജയസാധ്യതതയില്ലെന്ന തുഎഷാറിന്റെ പരാമർശവും മുന്നണി വിടുന്നതിനെപ്പറ്റിയുള്ള ചർച്ചകൾക്ക് വേഗത കൂട്ടി.

നേരത്തെ, ബിഡിജെഎസ് എൻഡിഎ വിടുന്നതിനെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകൾ തുഷാറും കൂട്ടരും ഇടത് പാളയത്തിലെത്തുമെന്ന അഭ്യൂഹങ്ങൾ പരത്തിയിരുന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്നന്ന് ബിഡിജെഎസിന് മനസിലാകുമെന്നും ഇനിയും എൻഡിഎയിൽ തുടരണമോ എന്ന് അവർ ആലോചിക്കട്ടെയെന്നും കോടിയേരി ആലപ്പുഴയിൽ പറഞ്ഞിരുന്നു.

അതേസമയം ഉപതെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ എൻഡിഎയിലെ ഭിന്നിപ്പ് നേരത്തെ തുഷാർ വെള്ളാപ്പള്ളി പരസ്യമാക്കിയത് വിവാദങ്ങൾക്ക് വഴിവെക്കും. എന്നാൽ നിലവിൽ എൻഡിഎയ്‌ക്കൊപ്പം തുടരാനാണ് തീരുമാനമെന്നും തുഷാർ കൂട്ടിച്ചേർത്തിരുന്നു. എസ്എൻഡിപി യോഗം പാലാ തെരഞ്ഞെടുപ്പിലും മറ്റിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും സ്വീകരിച്ച ചില നിലപാടുകൾ ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ തുഷാർ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്.

അഞ്ചു മണ്ഡലങ്ങളിലും കൂടെ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎയിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നത് തിരിച്ചടിയാകും. ബിഡിജെഎസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും തുഷാർ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ എൻഡിഎയ്‌ക്കൊപ്പം തുടരാനാണ് തീരുമാനമെന്നുംകൂട്ടിച്ചേർത്ത തുഷാർ ബിജെപിക്കെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തുന്നത് മുന്നണി സംവിധാനത്തെയും തിരഞ്ഞെടുപ്പിനെയും ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP