Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, ഇത് ആദ്യം തുറന്ന് പറഞ്ഞത് എസ് എൻ ഡി പി; വിഷയത്തിൽ നിലപാട് വ്യക്തമാക്കി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി; ഒരു വിഭാഗത്തിൽ പെട്ടവർ മാത്രമല്ല മതപരിവർത്തനം നടത്തുന്നത്; ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, ഇത് ആദ്യം തുറന്ന് പറഞ്ഞത് എസ് എൻ ഡി പി; വിഷയത്തിൽ നിലപാട് വ്യക്തമാക്കി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി; ഒരു വിഭാഗത്തിൽ പെട്ടവർ മാത്രമല്ല മതപരിവർത്തനം നടത്തുന്നത്; ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ചില മതങ്ങളിൽപെട്ടവർ നിർബന്ധിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുണ്ട്. ഒരു വിഭാഗത്തിൽ പെട്ടവർ മാത്രം അല്ല ഇത്തരം പ്രവർത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ വെള്ളാപ്പള്ളി ഇടുക്കി എൻആർ സിറ്റിയിൽ പറഞ്ഞു.

ലൗ ജിഹാദ് അംഗീകരിക്കാനാവില്ല, ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എസ് എൻഡിപിയാണെന്നും തുഷാർ പറഞ്ഞു. ഇടുക്കി എൻ ആർ സിറ്റിയിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ വിചാര യജ്ഞത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം.യോഗത്തിനെതിരെ നിയമനടപടി തുടരുന്ന ഗോകുലം ഗോപാലനെതിരെ തുഷാർ രൂക്ഷ വിമർശനമുന്നയിച്ചു.സാമ്പത്തിക ക്രമക്കേട് നടത്തിയ ആളുകളെ കൂട്ടുപിടിച്ചാണ് ഗോകുലം ഗോപാലൻ എസ്എൻഡിപി യോഗത്തിനെതിരെ കേസിന് പോയിരിക്കുന്നത്.

ഗുരുദേവന്റെ ശിഷ്യന്മാരുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനം സ്വന്തം പേരിലാക്കി ഗോകുലം ഗോപാലൻ അടിച്ചുകൊണ്ടുപോയതാണെന്നും തുഷാർ പറഞ്ഞു.'തിരുവല്ല യൂണിയന്റെ സെക്രട്ടറിയായിരുന്ന ഒരു മാന്യനുണ്ട്. അദ്ദേഹം 75 ലക്ഷം രൂപയോളം മോഷ്ടിച്ച് നടപടിയെടുത്ത് യൂണിയനിൽ നിന്ന് പുറത്തുകളഞ്ഞയാളാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ള കുറേയാളുകളെ കൂട്ടുപിടിച്ചുകൊണ്ട് എസ്എൻഡിപി യോഗത്തിനെതിരെ കേസ് കൊടുക്കാൻ ഈ പറയുന്ന ചിട്ടിക്കമ്പനിക്കാരൻ ഗോപാലൻ പോകുമ്പോൾ അദ്ദേഹത്തിന് ഈ സമുദായത്തോടുള്ള കടപ്പാട് എന്താണ്?ഗുരുദേവന്റെ പ്രഥമ ശിഷ്യന്മാർ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനം പോലും സ്വന്തം പേരിലേക്ക് അടിച്ചുമാറ്റിയ ആളാണ് ഗോകുലം ഗോപാലൻ.

ശിവഗിരിയുടെ പേരിൽ ഗുരുദേവന്റെ ശിഷ്യൻ തന്നെ മദ്രാസിൽ പോയി ഉണ്ടാക്കിയിട്ടുള്ള 600-700 കോടി രൂപയോളം വിലവരുന്ന വിദ്യാഭ്യാസ സ്ഥാപനം ടി നഗറിലുണ്ട്. മദ്രാസിലുള്ള നിങ്ങളുടെ സഹോദരങ്ങളോടും ബന്ധുക്കളോടും ചോദിച്ചാൽ അറിയാം. ഈ പറയുന്ന മാന്യന്റേയും കുടുംബക്കാരുടേയും പേരിൽ ഈ സ്ഥാപനം അടിച്ചുകൊണ്ടുപോയി. ഗുരുമന്ദിരം അടക്കം വിറ്റ് കാശാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് കേസിന് പോയിട്ടുള്ള ആളാണ് ഗോകുലം ഗോപാലൻ,.'

പ്രാതിനിധ്യ വോട്ടവകാശവുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലൻ കോടതിയെ സമീപിക്കുകയും എസ്എൻഡിപിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുകയും ചെയ്യുന്ന ഘട്ടത്തിലാണ് എസ്എൻഡിപിക്കെതിരെ നിൽക്കുന്നവർക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യോഗം വൈസ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP